Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വിവാഹം വരെയെത്തിയ പ്രണയം, നടിയുമായുള്ള ആത്മബന്ധം, പക്ഷേ ജീവിതാവസാനം വരെ ഒറ്റയ്ക്ക്
എന്താണ് അങ്ങ് വിവാഹം കഴിക്കാത്തത്, പല അഭിമുഖങ്ങളിലും രത്തന്‍ ടാറ്റ നേരിട്ടിട്ടുള്ള ചോദ്യമാണത്. പല തവണ വിവാഹം വരെയെത്തിയ പ്രണയങ്ങളെ കുറിച്ച് ചില അഭിമുഖങ്ങളില്‍ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.

മുത്തശ്ശിയുടെ തീരുമാനപ്രകാരമാണ് ടാറ്റ ഉപരിപഠനത്തിനായി അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാല തിരഞ്ഞെടുത്തത്. പിതാവായ നേവല്‍ ടാറ്റയ്ക്ക് മകനെ യുകെയിലേക്ക് അയക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അമേരിക്കയിലേക്ക് പോകാനായിരുന്നു രത്തന്‍ ടാറ്റയുടെ തീരുമാനം.
Also Read: രത്തന്‍ ടാറ്റയുടെ ജീവിതയാത്ര
പഠനത്തിലും രത്തന്‍ ടാറ്റ സ്വന്തം ആഗ്രഹത്തിന് മുന്‍ഗണന നല്കി. എഞ്ചിനീയറിംഗില്‍ നിന്ന് ആര്‍ക്കിടെക്ചറിലേക്ക് മാറി. പഠനശേഷം ലോസ് ഏഞ്ചല്‍സില്‍ ജോലിയില്‍ പ്രവേശിച്ചു. ആ കാലഘട്ടത്തെ ഏറെ പ്രിയപ്പെട്ട ഒരു സമയമായാണ് രത്തന്‍ ടാറ്റ അടയാളപ്പെടുത്തുന്നത്. 'വളരെ നല്ല സമയമായിരുന്നു അത്. മനോഹരമായ കാലാവസ്ഥ, എനിക്ക് സ്വന്തമായി കാറുണ്ടായിരുന്നു, ജോലി വളരെ പ്രിയപ്പെട്ടതായിരുന്നു', ഹ്യൂമണ്‍സ് ഓഫ് ബോംബെയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇങ്ങനെയാണ് ടാറ്റ ആ കാലഘട്ടത്തെ ഓര്‍ത്തെടുത്തത്.
അമേരിക്കയില്‍ കഴിഞ്ഞിരുന്ന കാലത്ത് രത്തന്‍ ടാറ്റയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. അത് വിവാഹത്തിലെത്തിയതാണ്. പക്ഷേ മുത്തശ്ശിയുടെ മോശം ആരോഗ്യനില കണക്കിലെടുത്ത് ടാറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകേണ്ടിവന്നു. പ്രണയിനിയും ഇന്ത്യയിലേക്ക് വരുമെന്നായിരുന്നു ടാറ്റയുടെ പ്രതീക്ഷ. എന്നാല്‍ അന്ന് ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന സമയമായിരുന്നതിനാല്‍ അവരുടെ മാതാപിതാക്കള്‍ മകളെ ഇന്ത്യയിലേക്ക് പോകാന്‍ അനുവദിച്ചില്ല. അങ്ങനെയാണ് ആ ബന്ധം അവസാനിച്ചത്.
സിമി ഗരേവാളുമായുള്ള ബന്ധം
പ്രശസ്ത അഭിനേത്രിയും അവതാരകമായ സിമി ഗരേവാളുമായി രത്തന്‍ ടാറ്റയ്ക്ക് അടുപ്പമുണ്ടായിരുന്നതായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ ബന്ധത്തെ കുറിച്ച് സിമിയും അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. രത്തന്‍ ടാറ്റ ഒരു പെര്‍ഫെക്ട് ജെന്റില്മാന് ആണെന്നും പണമല്ല അദ്ദേഹത്തെ നയിക്കുന്നതെന്നും ഒരു ഇന്ത്യന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സിമി പറഞ്ഞിരുന്നു. വളരെ ആഴത്തിലുള്ള ബന്ധം ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും അത് വിവാഹത്തില്‍ എത്താതിരുന്നതിലെ കാരണങ്ങള്‍ വ്യക്തമല്ല.
നൊമ്പരപ്പെടുത്തിയ ഡിവോഴ്സ്
രത്തന്‍ജി ടാറ്റയുടെ വളര്‍ത്തുമകനായ നേവല്‍ ടാറ്റയുടെയും സൂനൂവിന്റെയും മകനാണ് രത്തന്‍ ടാറ്റ. രത്നമെന്നാണ് രത്തന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. നേവല്‍ ടാറ്റ പിന്നീട് സൂനൂവിനെ വിവാഹമോചനം ചെയ്യുകയും സ്വിറ്റ്സര്‍ലന്‍ഡുകാരിയായ സിമോണിനെ വിവാഹം ചെയ്യുകയും ചെയ്തു. രത്തന്‍ ടാറ്റയ്ക്ക് പത്ത് വയസ്സ് പ്രായമുള്ളപ്പോള്‍ ആയിരുന്നു ഇത്. മാതാപിതാക്കളുടെ വേര്‍പിരിയല്‍ ജീവിതത്തിലെ വെല്ലുവിളികള്‍ നിറഞ്ഞ സമയമായാണ് ടാറ്റ ഓര്‍ക്കുന്നത്. സഒറ്റപ്പെടുത്തലുകളും കളിയാക്കലുകളും നേരിടേണ്ടി വന്നെങ്കിലും മുത്തശ്ശിയുടെ സാമീപ്യവും ആശ്വസിപ്പിക്കലുമാണ് അന്ന് തുണയായതെന്ന് അഭിമുഖങ്ങളില്‍ ടാറ്റ പറഞ്ഞിട്ടുണ്ട്. കളിയാക്കലുകളെ അവഗണിക്കാനും മനശക്തി നേടാനും മുത്തശ്ശി പറയുമായിരുന്നു.
ജീവിതത്തിലും ബിസിനസിലും സമാനതകളില്ലാത്ത വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഒരു ഭാര്യയുടെയും കുടുംബത്തിന്റെയും അഭാവം നഷ്ടമായി അനുഭവപ്പെട്ടിട്ടുണ്ടെന്ന് ടാറ്റ സമ്മതിച്ചിട്ടുണ്ട്. അതേസമയം വിവാഹത്തിലെത്തിയില്ലെങ്കിലും ജീവിതത്തിലെന്ന പോലെ പ്രണയങ്ങളിലും അങ്ങേയറ്റം ആത്മാര്‍ത്ഥതയും വിശ്വസ്തതയും പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.



Click it and Unblock the Notifications
