Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
കുട്ടികള്‍ വേണ്ട! യുവാക്കള്‍ക്കിടയിലെ ആ താല്‍പ്പര്യത്തിന്റെ കാരണങ്ങള്‍ ഇവയാണ്
ഡിങ്ങ് കപ്പിള്‍ എന്നത് ഒരു ന്യൂജനറേഷന്‍ പദമാണ്. ഡബിള്‍ ഇന്‍കം ആന്‍ഡ് നോ കിഡ്‌സ് എന്നാണ് ഇതിന്റെ പൂര്‍ണ്ണരൂപം. വിവാഹം കഴിഞ്ഞ് കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുക്കുന്ന യുവദമ്പതിമാര്‍ ഈ പേരിലാണ് അറിയപ്പെടുന്നത്. യുവാക്കള്‍ക്കിടയില്‍ അങ്ങനെയൊരു തീരുമാനം മുമ്പില്ലാത്ത വിധം വര്‍ധിച്ചുവരികയാണ്. പണ്ടുകാലത്ത് പ്രത്യുല്‍പ്പാദനപരമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളവരാണ് കുട്ടികളില്ലാത്ത വിവാഹജീവിതം നയിച്ചിരുന്നതെങ്കില്‍ ഇന്ന് മനപ്പൂര്‍വ്വം കുട്ടികളില്ലാത്ത ദാമ്പത്യം തിരഞ്ഞെടുക്കുന്നവര്‍ ഏറെയാണ്.

ചൈല്‍ഡ്-ഫ്രീ ലൈഫ്‌സ്റ്റൈല്‍ എന്ന ആശയത്തിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. വ്യക്തിപരമായ സങ്കല്‍പ്പങ്ങള്‍, സാമ്പത്തികമായ കാരണങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ എടുക്കാന്‍ താല്‍പ്പര്യമില്ലായ്മ അങ്ങനെ പലതും. സമൂഹത്തില്‍ നിന്നുള്ള ചോദ്യങ്ങളും വിമര്‍ശനങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തിലും കുട്ടികള്‍ വേണ്ടെന്ന ഉറച്ച തീരുമാനത്തിലേക്ക് ആളുകള്‍ എത്താനുള്ള പ്രധാന കാരണങ്ങള്‍ പരിശോധിക്കാം.
കുട്ടികള്‍ വേണ്ടെന്നുള്ള ആഗ്രഹം
കുട്ടികള്‍ വേണമെന്ന താല്‍പ്പര്യം ഇല്ലാത്തത് തന്നെയാണ് ആ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. കുട്ടികളുടെ ജനനം മുതല്‍ വലിയൊരു കാലയളവ് ജീവിതത്തില്‍ വലിയൊരു സമയം അവര്‍ക്കായി നീക്കിവെക്കേണ്ടതായിട്ടുണ്ട്. അതിന് താല്‍പ്പര്യമില്ലാത്തവര്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനമായിരിക്കും എടുക്കുക. കൂടാതെ കുട്ടികളോട് പ്രത്യേകിച്ച് ഇഷ്ടമോ മാതാപിതാക്കളാകാന്‍ ഇഷ്ടമോ ഇല്ലാത്തവരും ആ തീരുമാനം സ്വീകരിക്കും.
കരിയര്‍
കുട്ടികള്‍ ഉണ്ടായാല്‍ കരിയറിലെ വളര്‍ച്ച ഇല്ലാതാകുമെന്നും പൂര്‍ണ്ണതോതിലുള്ള പ്രകടനം കരിയറില്‍ കാഴ്ചവെക്കാന്‍ സാധിക്കില്ലെന്നും ഉള്ള ചിന്തയില്‍ കുട്ടികളെ വേണ്ടെന്ന് വെക്കുന്നവരുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന സമയം കൂടി കരിയറിലേക്ക് മാറ്റിവെക്കാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍.
സാമ്പത്തിക സ്വാതന്ത്ര്യം
കുട്ടികള്‍ ഉണ്ടാകുന്നതോടെ അധിക സാമ്പത്തിക ബാധ്യതകള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ജീവിതച്ചിലവുകള്‍ക്കും ധാരാളം പണം ചിലവാകുകയും തങ്ങളുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും പണം തികയാതെ വരികയും ചെയ്യും എന്ന ചിന്തയില്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ എത്തുന്നവര്‍ നിരവധിയാണ്.
സുരക്ഷിതമായ അന്തരീക്ഷമല്ല
കുട്ടികള്‍ വളരുന്നതിന് സുരക്ഷിതമായ ഒരു സ്ഥിതിയല്ല ലോകത്തിലുള്ളത് എന്ന് വിശ്വസിച്ച് കുട്ടികള്‍ വേണ്ട എന്ന തീരുമാനിക്കുന്നവര്‍ ഉണ്ട്. കുട്ടികളെ ഇഷ്ടമാണെങ്കിലും ആരോഗ്യകരമായ രീതിയില്‍ വളരാനുള്ള അന്തരീക്ഷം ഈ ഭൂമിയില്‍ ഇല്ലെന്നുള്ള ചിന്തയില്‍ അങ്ങനെയൊരു തീരുമാനമെടുക്കുന്നവരും നിരവധിയാണ്.
കുട്ടികളെ വളര്‍ത്തുന്നതിലെ ചിലവ്
പഠന. ആരോഗ്യച്ചിലവുകള്‍ കൂട്ടാതെ ഇന്ത്യയില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നതിന് ശരാശരി 2.1 ലക്ഷം ചിലവ് വരുമെന്നത് പത്ത് വര്‍ഷം മുമ്പുള്ള റിപ്പോര്‍ട്ടാണ്. ഇപ്പോള്‍ അതിലും എത്രമോ മടങ്ങ് അധികമായിരിക്കും ഈ തുക. കുട്ടികളെ വളര്‍ത്തുന്നതിലൂടെ കയ്യില്‍ ഇരിക്കേണ്ട ലക്ഷങ്ങള്‍ വെറുതെ പോകുമെന്നും അല്ലെങ്കില്‍ അതിനായി കടമെടുക്കേണ്ടി വരുമെന്നും ചിന്തിച്ച് കുട്ടികളെ വേണ്ടെന്ന് വെക്കുന്നവരും നിരവധിയാണ്.
ആരോഗ്യപരമായ കാരണങ്ങള്‍
ഗര്‍ഭധാരണം, പ്രസവം, കുട്ടികളെ വളര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയും ചിലയാളുകള്‍ കുട്ടികളെ വേണ്ടെന്ന് വെക്കാറുണ്ട്.
മറ്റ് ഉത്തരവാദിത്തങ്ങള്‍
കുട്ടികളുടെയോ പ്രായമായവരുടെയോ കെയര്‍ടെയ്ക്കിംഗ് ജോലികള്‍ ചെയ്ത് മടുത്ത് സ്വന്തമായി കുട്ടികള്‍ വേണ്ട എന്ന് തീരുമാനിക്കുന്നവരും കുറവല്ല.
ജീവിതശൈലി മുന്‍ഗണനകള്‍
സ്വന്തം ഇഷ്ടങ്ങളും വിനോദങ്ങളും യാത്രകളും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കുട്ടികള്‍ ഒരു തടസ്സമാകുമെന്ന തിരിച്ചറിവില്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലെത്തുന്ന ദമ്പതിമാര്‍ ഉണ്ട്. സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടാതെ, വ്യക്തിപരമായ ഇഷ്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നു.
മാനസിക, വൈകാരിക ആരോഗ്യം
രക്ഷാകര്‍തൃത്വം വഴി ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദം, വെല്ലുവിളികള്‍ എന്നിവ ഒഴിവാക്കുന്നതിന് കുട്ടികള്‍ വേണ്ട എന്ന തീരുമാനിക്കുന്നവരും കുറവല്ല. മാനസികവും വൈകാരികവുമായ ക്ഷേമത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് കുട്ടികള്‍ വേണ്ട എന്നാണ് അവര്‍ തീരുമാനിക്കുന്നത്.
വ്യക്തിപരമായ താല്‍പ്പര്യം
ഇതൊന്നുമല്ലാതെ കുട്ടികള്‍ വേണമെന്ന തോന്നല്‍ ഇല്ലാത്ത ആളുകളും ഉണ്ട്. കുട്ടികള്‍ തങ്ങളുടെ ജീവിതത്തില്‍ അനുയോജ്യമാകില്ല എന്ന കാരണം കൊണ്ട് അവര്‍ ആ തീരുമാനത്തിലെത്തുന്നു.
കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലെത്തുന്ന മാതാപിതാക്കളെ മുന്‍വിധിയോടെയും തെറ്റിദ്ധാരണകളോടെയും നോക്കുന്ന സാമൂഹിക അവസ്ഥ ഇപ്പോഴുമുണ്ട്. എന്നാലിത് മാറേണ്ടതാണ്. കുട്ടികള്‍ വേണോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. മാതാപിതാക്കള്‍ ആയെങ്കിലേ ജീവിതം സാര്‍ത്ഥകമാകുകയുള്ളു എന്നത് പഴഞ്ചല്‍ ചിന്തയാണ്. സാമൂഹികമായ നിഷ്‌കര്‍ഷകളെയും പൊതുചിന്തയെയും മുന്‍നിര്‍ത്തി മാതാപിതാക്കളാകി കുട്ടികളെ നരകതുല്യ ജീവിതത്തിലേക്ക് എത്തിക്കുന്നതിനേക്കാള്‍ എത്രയോ നല്ലത് കുട്ടികള്‍ വേണ്ടെന്ന തീരുമാനമാണ്. അതേസമയം വളരെ ആലോചിച്ച് പങ്കാളിയുമായി എല്ലാ വശങ്ങളും ചര്‍ച്ച ചെയ്ത് വേണം ആ തീരുമാനത്തിലേക്ക് എത്താന്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











