Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇന്ത്യയില് 'സ്ലീപ് ഡിവോഴ്സ്' വര്ദ്ധിക്കുന്നു; ഒന്നിച്ച് കിടക്കാന് പോലും താല്പര്യമില്ലാതെ ദമ്പതികള്
Sleep divorce: ദമ്പതികള് ഒന്നിച്ച് ഒരു മുറിയില് ഒരു ബെഡില് കിടന്നുറങ്ങുന്നത്, ദാമ്പത്യത്തിന്റെ ഐക്യത്തെ പ്രതിനിധാനം ചെയ്യുന്നു. ഭര്ത്താവും ഭാര്യയും തമ്മിലുള്ള സ്നേഹത്തിന്റെ അടയാളം കൂടിയാണ് ഒന്നിച്ച് കിടന്നുറങ്ങുന്നത്. എന്നാല്, ഈ അടുത്ത് പുറത്തിറങ്ങിയ കണക്കുകള് പ്രകാരം, ഇന്ത്യന് ദമ്പതികള്ക്കിടയില് 'സ്ലീപ് ഡിവോഴ്സ്' വര്ദ്ധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഇതിനു പിന്നിലെ കാരണങ്ങള് എന്തെല്ലാമെന്ന് നോക്കാം.

എന്താണ് സ്ലീപ് ഡിവോഴ്സ്?
ഒരു മുറിയില് ഒരേ കിടക്കയില് കിടന്നുറങ്ങുന്നതിന് പകരം, രണ്ട് മുറിയില് ദമ്പതികള് കിടക്കുന്നതാണ് 'സ്ലീപ് ഡിവോഴ്സ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സ്ലീപ് ഡിവോഴ്സിന് പിന്നിലെ കാരണങ്ങള്
പലപ്പോഴും പങ്കാളികള് ഒന്നിച്ച് തിടക്കുമ്പോള് പല കാരണങ്ങള് കൊണ്ട് പരസ്പരം ഉറക്കം കിട്ടാത്ത അവസ്ഥ ഉണ്ടായേക്കാം. പങ്കാളിയുടെ അമിതമായിട്ടുള്ള കൂര്ക്കംവലി, രണ്ട് പേരും ഒരേ സമയത്ത് ഉറങ്ങാത്തത്, രാത്രിയില് കിടക്കുമ്പോള് ദേഹത്ത് കാലിടുന്നതും, ചിലപ്പോള് സ്ഥലം ഇല്ലാത്ത അഴസ്ഥയില് കിടന്നുറങ്ങേണ്ട അവസ്ഥയും ഇരു കൂട്ടര്ക്കും ഉണ്ടായേക്കാം. ചിലര്ക്ക് ഫാനിന് സ്പീഡ് അമിതമായി വേണം എന്നാഗ്രഹിക്കും. എന്നാല് ചിലര്ക്ക് തണുപ്പ് സഹിക്കാനും പറ്റാത്ത അവസ്ഥ ഉണ്ടായേക്കാം. ഈ ഘടകങ്ങളെല്ലാം തന്നെ, ഉറക്കത്തെ കാര്യമായി ബാധിക്കുന്നു.
പതിവായി ഉറക്കക്കുറവ് ഉണ്ടാകുന്നത് ആരോഗ്യ പ്രശ്നങ്ങള് വര്ദ്ധിക്കുന്നതിന് കാരണമാണ്. ചിലപ്പോള് പങ്കാളിയോട് വെറുപ്പ് വര്ദ്ധിക്കാം. ദേഷ്യം നിയന്ത്രിക്കാന് സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ശരിയായ വിധത്തില് തീരുമാനങ്ങള് എടുക്കാനുള്ള കഴിവും ഇവരില് നഷ്ടപ്പെടാം. ഇത്തരം പ്രശ്നങ്ങള് കുറയ്ക്കാന് സ്ലീപ് ഡിവോഴ്സ് സഹായിക്കും എന്നാണ് പറയുന്നത്.
പഠനങ്ങള് പറയുന്നത്
ResMed's 2025 Global Sleep Survey പ്രകാരം, ഇന്ത്യയില് 78 ശതമാനം ദമ്പതികള്ക്കിടയിലും സ്ലീപ് ഡിവോഴ്സ് ഉണ്ട് എന്നാണ്. ഭാര്യയും ഭര്ത്താവും രണ്ട് മുറികളില് കിടക്കുന്നതിലൂടെ ഇരുകൂട്ടര്ക്കും ശരിയായ വിധത്തില് ഉറക്കം ലഭിക്കുന്നതായും പറയുന്നു. ഇന്ത്യ കഴിഞ്ഞാല് ചൈനയാണ് സ്ലീപ് ഡിവോഴ്സില് രണ്ടാം സ്ഥാനത്ത് നില്ക്കുന്നത്. കണക്കുകള് പ്രകാരം, 32 ശതമാനം ആളുകളും സ്ലീപ് ഡിവോഴ്സ് തിരഞ്ഞെടുക്കുന്നത് പങ്കാളിയുടെ കൂര്ക്കം വലി മൂലമാണ്. രണ്ടാമത്തെ കാരണമായി ചൂണ്ടി കാണിക്കുന്നത് വിശ്രമമില്ലായ്മയും, മൂന്നാമത്തെ കാരണമായി ചൂണ്ടി കാണിക്കുന്നത് രണ്ട് പേരും രണ്ട് സമയത്ത് കിടന്നുറങ്ങുന്നതുമാണ്. ചിലര് കിടക്കയില് ഇരുന്ന് ഫോണ് നോക്കുന്നതും മറ്റൊരു കാരണമായി ചൂണ്ടി കാണിക്കുന്നു.
സ്ലീപ് ഡിവോഴ്സിന്റെ ഗുണങ്ങള്
നല്ലരീതിയില് ഉറക്കം ലഭിക്കാന് സ്ലീപ് ഡിവോഴ്സ് സഹായിക്കുന്നതാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങള് കുറവായിരിക്കും. പങ്കാളിയുമായി വാക്കുതര്ക്കങ്ങള് ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. മാനസികാരോഗ്യം മെച്ചപ്പെടുന്നു. കൂടാതെ, സ്ലീപ് ഡിവോഴ്സ് വഴി പങ്കാളിയോടുള്ള സ്നേഹവും നിലനിര്ത്താന് സാധിക്കും.
ഒന്നിച്ച് കിടന്നാലുള്ള ഗുണങ്ങള്
പങ്കാളികള് ഒന്നിച്ച് ഒരു മുറിയില് കിടന്നാല് അനവധി ഗുണങ്ങള് ശരീരത്തിന് ലഭിക്കുന്നതാണ്. പങ്കാളിയോടൊപ്പം കിടക്കുമ്പോള് ശരീരത്തില് ലൗ ഹോര്മോണായ ഓക്സിഡോക്സിന് ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് സ്ട്രെസ്സ് കുറയ്ക്കാന് സഹായിക്കുന്നതാണ്. 2020-ല് നടത്തിയ ഒരു പഠനം പ്രകാരം, REM ( Rapid, Eye Movement) 10 ശതമാനത്തോളം വര്ദ്ധിക്കാന് സഹായിക്കുന്നുണ്ട്. ഈ സ്റ്റേജിലാണ് പലരും സ്വപ്നങ്ങള് കാണുന്നത്. ഇത്തരത്തില് സ്വപ്നങ്ങള് കാണുന്നത് ഒരു വ്യക്തിയുടെ തിരിച്ചറിയാനുള്ള ശേഷി വര്ദ്ധിപ്പിക്കാന് വളരെയധികം സഹായിക്കുന്നതാണ്. ഇവ കൂടാതെ, വളരെ വേഗത്തില് ഉറക്കം വരാനും ഒരുമിച്ച് കിടക്കുന്നത് സഹായിക്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
