Latest Updates
-
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്!
ആധിപത്യം, കൂടുതല്‍ ലൈംഗിക; പ്രായം കുറഞ്ഞ പുരുഷനെ സ്ത്രീക്ക് ഇഷ്ടം, 10 കാരണങ്ങള്‍
ഇന്ത്യന്‍ സംസ്കാരം പ്രകാരം, ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രായം ഏതാണ്ട് തുല്യമായിരിക്കും. വിവാഹത്തെ സംബന്ധിച്ചിടത്തോളം, പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ പ്രായം കുറവാകുന്നതാണ് പതിവ്. അത് വിവാഹമോ പ്രണയമോ ആയാലും നമ്മുടെ സംസ്കാരത്തില്‍ പുരുഷന് പ്രായക്കൂടുതലും സ്ത്രീക്ക് പ്രായക്കുറവുമാണ്.
എന്നാല്‍, ചിലപ്പോള്‍ പല പെണ്‍കുട്ടികളും തങ്ങളേക്കാള്‍ പ്രായം കുറഞ്ഞ ആണ്‍കുട്ടികളുമായി ഡേറ്റിംഗിലും വിവാഹബന്ധത്തിലും ഏര്‍പ്പെടുന്നതിന് കൂടുതല്‍ താല്‍പ്പര്യപ്പെടുന്നു. പല സെലിബ്രിറ്റികളും നമുക്ക് മുന്നില്‍ ഉദാഹരണങ്ങളായുണ്ട്. തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ പുരുഷനുമായി ബന്ധം സ്ഥാപിക്കാന്‍ ചില സ്ത്രീകള്‍ താല്‍പ്പര്യപ്പെടുന്നു. പ്രായം കുറഞ്ഞ പുരുഷനുമായി സ്ത്രീകള്‍ ബന്ധം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നതിനു പിന്നിലെ 10 കാരണങ്ങള്‍ ഇതാ.

സ്ത്രീകള്‍ക്ക് ആധിപത്യം
പുരുഷ പങ്കാളി ചെറുപ്പമാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ആ ബന്ധത്തില്‍ കൂടുതല്‍ ആധിപത്യം തോന്നുന്നു. തങ്ങളെക്കാള്‍ ചെറുപ്പമായ പങ്കാളിയുമായി അവര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ കഴിയുമെന്ന് സ്ത്രീകള്‍ കരുതുന്നു. സ്ത്രീ പങ്കാളിയുടെ ഒന്നിനെയും എതിര്‍ക്കാന്‍ അവനു കഴിയില്ല.
ചെറുപ്പമായി തോന്നുന്നു
ചില സ്ത്രീകള്‍, പ്രായമായവരോ നേരത്തെയുള്ള ബന്ധങ്ങളില്‍ വേര്‍പിരിഞ്ഞവരോ ആയ ആണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നതായി പൊതുവെ പ്രായവും പക്വതയുള്ളവരുമായി കാണപ്പെടുന്നു. എന്നാല്‍ ചെറുപ്പക്കാരായ പുരുഷന്മാരുമായി സ്ത്രീകള്‍ ബന്ധം സ്ഥാപിക്കുമ്പോള്‍, അവള്‍ക്ക് കൂടുതല്‍ ചെറുപ്പമായി തോന്നുന്നു. ഇത് അവര്‍ക്ക് ഒരുതരം ആത്മസംതൃപ്തി നല്കുന്നു.
പങ്കാളി കൂടുതല്‍ റൊമാന്റിക്
പ്രായമേറുമ്പോള്‍, ഒരു വ്യക്തി പലതരം പ്രശ്നങ്ങളാല്‍ വലയം ചെയ്യപ്പെടുകയും അവനില്‍ സെക്സ് ഡ്രൈവ് കുറയുകയും ചെയ്യുന്നു. തന്റെ സ്ത്രീ പങ്കാളിയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പലപ്പോഴും അയാള്‍ക്ക് കഴിഞ്ഞെന്നുവരില്ല. എന്നാല്‍ പ്രായം കുറഞ്ഞ പങ്കാളിയുമായുള്ള ബന്ധത്തില്‍ അത്തരമൊരു പ്രശ്നം ഉദിക്കുന്നില്ല. തന്റെ സ്ത്രീ പങ്കാളിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ അവന് എപ്പോഴും തയ്യാറായിരിക്കും.

ബന്ധത്തില്‍ തര്‍ക്കങ്ങളില്ല
പ്രായം കുറഞ്ഞ പങ്കാളിയുമായി ബന്ധത്തിലേര്‍പ്പെട്ടാല്‍ അവര്‍ അങ്ങനെ തര്‍ക്കിക്കില്ലെന്ന് സ്ത്രീകള്‍ കരുതുന്നു. അതിനാല്‍, സ്ത്രീകള്‍ തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ പങ്കാളിയെയാണ് ഇഷ്ടപ്പെടുന്നത്. ചെറുപ്പക്കാരായ പുരുഷന്മാര്ക്ക് കൂടുതല്‍ അനുഭവപരിചയമില്ല, അതിനാല്‍ അവര്‍ സ്ത്രീ പങ്കാളിയെ നിശബ്ദമായി അനുസരിക്കുന്നു. അഥവാ അവര്‍ കര്‍ക്കശമായി പറഞ്ഞാലും സ്ത്രീപങ്കാളി അത് കാര്യമാക്കി എടുക്കില്ല.
കൂടുതല്‍ ലൈംഗികത
ചെറുപ്പക്കാരായ പങ്കാളികള്‍ കൂടുതല്‍ സജീവമായിരിക്കും, അതേസമയം പ്രായമായവര്‍ പെട്ടെന്ന് മന്ദഗതിയിലാകും. ചെറുപ്പക്കാരായ പങ്കാളികള്‍ അവരുടെ സ്ത്രീ പങ്കാളി പറയുന്നതെന്തും ചെയ്യാന്‍ തയ്യാറാണ്. അത്തരം പങ്കാളിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ സ്ത്രീകള്‍ക്ക് ഒരുതരം പുതുമ അനുഭവപ്പെടുമെന്ന് സെക്സോളജിസ്റ്റുകള്‍ പറയുന്നു.
ശാരീരിക യോഗ്യത
പ്രായമായ ഒരു സ്ത്രീ ചിലപ്പോള്‍ പ്രായം കുറഞ്ഞ പുരുഷനെ അവന്റെ ശാരീരിക ക്ഷമത കാരണം സ്നേഹിച്ചേക്കാം. ചെറുപ്പക്കാര്‍ തന്റെ ഭക്ഷണക്രമത്തിലും വ്യായാമ വ്യവസ്ഥയിലും അച്ചടക്കം പാലിക്കുകയാണെങ്കില്‍, അയാള്‍ക്ക് നല്ല ശരീരമുണ്ടാകാന്‍ സാധ്യതയുണ്ട്. ശാരീരികമായി ഫിറ്റായ സ്ത്രീകള്‍, ഫിറ്റ്നസിന്റെ കാര്യത്തില്‍ പ്രചോദനവും അര്‍പ്പണബോധവുമുള്ള ഒരു യുവാവിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്.
ആകര്‍ഷണം
പ്രായമാകുന്തോറും പുരുഷന്മാര്ക്ക് മുടി കൊഴിയുകയും കുടവയര്‍ വരികയും ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകുകയും ചെയ്യും. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, വാര്‍ദ്ധക്യത്തിന്റെ ഈ ലക്ഷണങ്ങള്‍ അവള്‍ക്ക് അരോചകമായേക്കാം. മറുവശത്ത്, ഒരു ചെറുപ്പക്കാരന് വാര്‍ദ്ധക്യത്തിന്റെ സാധാരണ ലക്ഷണങ്ങളില്ലാതെ പുതുമയുള്ള രൂപം ഉണ്ടായിരിക്കും. അതിനാല്‍ ചില സ്ത്രീകള്‍ ചെറുപ്പക്കാരായ പങ്കാളികളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു.

ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതല്‍
ചെറുപ്പക്കാര്‍ പലപ്പോഴും കൂടുതല്‍ ഫെര്‍ട്ടിലിറ്റി ഉള്ളവരായി കണക്കാക്കപ്പെടുന്നു. അതിനാല്‍, പ്രായമായ ഒരു സ്ത്രീ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പ്രായം കുറഞ്ഞ ഒരു പുരുഷനിലേക്ക് അവര്‍ കൂടുതല്‍ ആകൃഷ്ടരാകുന്നു. അവരില്‍ നിന്ന് എളുപ്പത്തില്‍ ഗര്‍ഭിണിയാകാന്‍ സാധിക്കുമെന്ന് സ്ത്രീകള്‍ കരുതുന്നു. എന്നിരുന്നാലും, ചെറുപ്പക്കാരായ എല്ലാ പുരുഷന്മാരിലും കൂടുതല്‍ ഫെര്‍ട്ടിലിറ്റി ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല.
കൂടുതല്‍ സ്വാതന്ത്ര്യം
പ്രായമായ സ്ത്രീകള്‍ക്ക് ചെറുപ്പക്കാരായ പുരുഷനുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം അവര്‍ക്ക് ലഭിക്കുന്നു. സ്ഥിരതയുള്ള തൊഴില്‍ ലഭിക്കാനും സാമ്പത്തികമായി സുരക്ഷിതരായിരിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. അവള്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ അവസരമുണ്ടാകുന്നു.
ശ്രദ്ധ ലഭിക്കുന്നു
പ്രായമായ സ്ത്രീകളുടെ പക്വത കണക്കിലെടുത്ത് പുരുഷ പങ്കാളി അവരെ കൂടുതല്‍ ബഹുമാനിക്കുകയും ശ്രദ്ധ നല്‍കുകയും ചെയ്യുന്നു. അവളുടെ വ്യക്തിത്വവും അഭിനിവേശവും പുരുഷ പങ്കാളി ഇഷ്ടപ്പെടുന്നു. അവളോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കുന്നതില്‍ അവര്‍ മടി കാണിക്കുന്നില്ല. തങ്ങളെ അഭിനന്ദിക്കുന്ന ഒരാളുടെ കൂടെ ബന്ധത്തില്‍ ആയിരിക്കുക എന്നതാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്.



Click it and Unblock the Notifications
