Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
'നാട്ടുകാരെന്ത് വിചാരിക്കും, ബന്ധുക്കളെന്ത് പറയും' , ദാമ്പത്യത്തിലെ ദുരുപയോഗങ്ങള്‍- 7 കാര്യം ശ്രദ്ധിക്കാം
പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ നമ്മളില്‍ പലരും കേള്‍ക്കുന്ന അല്ലെങ്കില്‍ ഇപ്പോവും കേട്ടുകൊണ്ടിരിക്കുന്ന ചില വാക്കുകളാണ് നാട്ടുകാരെന്ത് വിചാരിക്കും, ബന്ധുക്കളെന്ത് പറയും അവരറിഞ്ഞാല്‍ മോശമല്ലേ എന്നുള്ള കാര്യങ്ങള്‍. പലപ്പോഴും പല ദമ്പതികളും വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഒരു ബന്ധം മുന്നോട്ട് കൊണ്ട് പോവുന്നത്. അതി സങ്കീര്‍ണമായ പല കാരണങ്ങള്‍ കൊണ്ടാണ് ഇവര്‍ നിശബ്ദമായി മുന്നോട്ട് പോവുന്നതും. എന്നാല്‍ പലപ്പോഴും എന്തിനിങ്ങനെ മോശം ബന്ധത്തില്‍ തുടരുന്നു എന്നത് പലപ്പോഴും പലര്‍ക്കും സ്വയം തന്നെ അറിയാത്ത കാര്യമാണ്. എന്നെങ്കിലും ഇതെല്ലാം മാറും എന്നും പുറത്തറിഞ്ഞാല്‍ നാണക്കേടാവും എന്ന ചിന്തയാണ് നല്ലൊരു ശതമാനം സ്ത്രീകളേയും ചില പുരുഷന്‍മാരേയും മോശം ബന്ധത്തില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നത്.
ഒരു ബന്ധത്തില്‍ നിന്ന് പുറത്ത് വരുന്നതിന് എന്തുകൊണ്ടും നല്ലൊരു പ്രൊഫഷണലിന്റെ സഹായമോ അല്ലെങ്കില്‍ ധൈര്യമോ അനിവാര്യം തന്നെയാണ്. അല്ലാത്ത പക്ഷം അവിടെ തന്നെ കുടുങ്ങിപ്പോവുന്ന നിരവധി പേരുണ്ട്. പലപ്പോഴും ഇത്തരം ബന്ധങ്ങള്‍ ഒരു വ്യക്തിയില്‍ ഏല്‍പ്പിക്കുന്ന ശാരീരിക മാനസിക ആഘാതം നിസ്സാരമല്ല. എന്നാല്‍ ഇതിനെതിരേ നിയമനടപടികള്‍ എടുക്കുന്നതില്‍ എന്തിന് ഇത്ര വൈകുന്നു എന്നത് പലര്‍ക്കും അറിയില്ല. നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ ഇത്തരം ഒരു ബന്ധത്തില്‍ അകപ്പെടുകയാണെങ്കില്‍ കൃത്യമായി അവരെ പുറത്തേക്ക് കൊണ്ട് വരേണ്ട ബാധ്യതയും വര്‍ദ്ധിച്ച ഉത്തരവാദിത്വവും നമുക്കുണ്ട്.

ദുരുപയോഗം തിരിച്ചറിയുക
താന്‍ ദുരുപയോഗപ്പെടുകയാണ് എന്ന ചിന്ത ഇവര്‍ക്കുണ്ടാവേണ്ടതാണ്. അതാണ് ഏറ്റവും അത്യാവശ്യമായി വേണ്ടതും. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും ചിന്തിക്കുന്നില്ല, എന്ന് മാത്രമല്ല തനിക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത് ഒരുമോശം കാര്യമാണ് എന്നതും നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. ഒരിക്കലും ഇതിനെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കാതിരിക്കുകയോ ചെയ്യരുത്. അത് നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ പരിധി ലംഘിച്ചാല്‍ പ്രതികരിക്കുക തന്നെ വേണം.
പ്രൊഫഷണല്‍ സഹായം തേടുക
ദാമ്പത്യത്തില്‍ പലപ്പോഴും മോശം ബന്ധങ്ങളില്‍ തന്നെ തുടരുന്നതിന്റെ ഫലമായി പലപ്പോഴും അത്തരം ഒരു ബന്ധത്തിലാണ് താന്‍ ഉള്ളതെന്ന തിരിച്ചറിവ് പോലും പങ്കാളിക്ക് നഷ്ടപ്പെടുന്നു. എന്നാല്‍ കൂടെയുള്ളവര്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ഇത് മനസ്സിലാക്കി ഇവര്‍ക്ക് കൗണ്‍സിലിംഗ് അല്ലെങ്കില്‍ തെറാപ്പി പോലുള്ളവ ചെയ്യേണ്ടത് അത്യാവശ്യാണ്. ഇത് അന്തര്‍ലീനമായ പല പ്രശ്‌നങ്ങളേയും പരിഹരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ആരോഗ്യകരമായയ ഒരു തിരിച്ചറിവും നിങ്ങളിലുണ്ടാക്കുന്നു.
സുരക്ഷക്ക് മുന്‍ഗണന
എപ്പോഴും സ്വയം സുരക്ഷക്ക് മുന്‍ഗണന നല്‍കണം. തന്നെ ഭര്‍ത്താവ്/ ഭാര്യ ദ്രോഹിക്കുകയാണെന്ന തിരിച്ചറിവ് ഉണ്ടാവുന്നത് നല്ലതാണ്. കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ സംരക്ഷിക്കുന്നതിന് നാം ശ്രദ്ധിക്കണം. സുരക്ഷിതമായ ഇടങ്ങള്‍ തിരിച്ചറിയുകയും ഇത്തരം പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ ഉണ്ടായാല്‍ എങ്ങനെ അതിനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ചും കൃത്യമായ ബോധവും ധാരണയും ഉണ്ടായിരിക്കണം. കുടുംബത്തിന്റെ സുരക്ഷിതത്വം തന്നെയാണ് പലപ്പോഴും പലരുടേയും ആശങ്കയും.
പിന്തുണ നല്‍കുക
പലപ്പോഴും ദാമ്പത്യത്തില്‍ ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പുറത്ത് നിന്ന് പിന്തുണ വേണമെങ്കില്‍ അതും സ്വീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വൈകാരിക പിന്തുണയും സാമ്പത്തിക സഹായവും ആവശ്യമെങ്കില്‍ ഇവര്‍ക്ക് നല്‍കുന്നതിന് ശ്രദ്ധിക്കണം. പ്രിയപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഇത്തരം പിന്തുണ നല്‍കുന്ന ആശ്വാസം എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്ന് തന്നെയാണ്. ഇതെല്ലാം ശ്രദ്ധിച്ചാല്‍ ആ വ്യക്തിയെ ട്രോമയില്‍ നിന്ന് പുറത്ത് കൊണ്ട് വരാന്‍ സാധിക്കുന്നു.
അവകാശങ്ങള്‍ തിരിച്ചറിയുക
ഒരിക്കലും ഒരു വ്യക്തിക്കും തന്നെ ഭരിക്കാനോ തനിക്ക് മേല്‍ അധികാരം സ്ഥാപിക്കാനോ സാധിക്കില്ല എന്നത് ആദ്യം തിരിച്ചറിയണം. അത് മാത്രമല്ല ഒരു മോശം അനുഭവത്തില്‍ താന്‍ എത്തിയാല്‍ അതില്‍ നിന്ന് എങ്ങനെ പുറത്ത് കടക്കണം, എന്തൊക്കെയാണ് നിയമപരമായ തന്റെ അവകാശങ്ങള്‍ എന്നത് മനസ്സിലാക്കേണ്ടതാണ്. അത് മാത്രമല്ല അവകാശങ്ങള്‍ തിരിച്ചറിയുകയും തന്നെ ദുരുപയോഗം ചെയ്ത വ്യക്തിക്ക് എതിരേ കേസ് എടുക്കുന്നതിന് ശ്രദ്ധിക്കുകയും വേണം.
ബന്ധം വേര്‍പെടുത്തുക
പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും സുരക്ഷിതമായി പരിഗണിക്കുന്ന ഒരു കാര്യമായിരിക്കും ബന്ധം വേര്‍പിരിയുന്നത്. ഇത് നിങ്ങളുട ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നായിരിക്കും. അതുകൊണ്ട് തന്നെ ദാമ്പത്യത്തിലെ കല്ലുകടികള്‍ ഒഴിവാക്കുന്നതിനും സുരക്ഷിതരായി ജീവിക്കുന്നതിനും വേണ്ടി നിങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളിലേക്ക് കടകകാവുന്നതാണ്. വിവാഹ മോചനത്തെക്കുറിച്ചും കുട്ടികളുണ്ടെങ്കില്‍ അവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം.
സ്വന്തം ഭാവി സംരക്ഷിക്കുക
എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന ഏര്‍പ്പാടുകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സ്വന്തം ഭാവി സംരക്ഷിക്കുന്നതോടൊപ്പം തന്നെ മാനസികാരോഗ്യത്തിന് വേണ്ട നടപടികളും ചെയ്യേണ്ടതാണ്. അതിനായി തെറാപ്പി, ധ്യാനം, വ്യായാമം, സന്തോഷവും വിശ്രമവും നല്‍കുന്ന ഹോബികള്‍ തുടങ്ങിയവ സ്ഥിരമാക്കാം. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് കൊണ്ട് പോയാല്‍ പലപ്പോഴും മോശം ബന്ധങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കുന്നു. കൂടാതെ തന്റെ ഭാവിയില്‍ ഇനിയെന്ത് സംഭവിക്കണം എന്നും എപ്രകാരം മുന്നോട്ട് പോവണം എന്നും കൃത്യമായി പ്ലാന്‍ ചെയ്യുക.



Click it and Unblock the Notifications











