Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
പെണ്‍കുട്ടികള്‍ക്ക് പ്രിയം താന്തോന്നികളെ; ഇവരെ പ്രണയിക്കാനും, വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നത് ഇക്കാരണത്താല്‍
നല്ല സ്വഭാവമുള്ള പുരുഷന്മാരെക്കാള് പല പെണ്‍കുട്ടികള്‍ക്കും താന്തോന്നികളായിട്ടുള്ള, വളരെ പരുക്കന്‍ സ്വഭാവക്കാരായ, എല്ലായ്പ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ചെക്കന്മാരെയാണ്. ഇത്തരം ഇഷ്ടങ്ങള്‍ നീണ്ട് പോയി, സൈക്കോപാത്തായിട്ടുള്ളവരെ വരെ പ്രേമിക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്.

എന്തുകൊണ്ടായിരിക്കും ഇത്തരം പുരുഷന്മാരെ പെണ്‍കുട്ടികള്‍ പ്രേമിക്കുന്നത്. അച്ഛനും അമ്മയും എത്ര നല്ല പുരുഷന്മാരെ ഇവര്‍ക്കായി ആലോചിച്ചാലും ഇവര്‍ കൂടുതല്‍ അടുപ്പം കാണിക്കുന്നതും, പ്രിയം കാണിക്കുന്നതും ഒരിക്കലും ഒരു മാതാപിതാക്കള്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത സ്വഭാവമുള്ള പുരുഷന്മാരെയാണ്. ഇതിനുപിന്നിലെ കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
പൗരുഷം
ചെക്കന് നല്ല പൗരുഷമുണ്ടോ? ആ ചെക്കന് സൂപ്പറാണെന്ന ചിന്ത ഇന്നത്തെ ഒട്ടുമിക്ക പെണ്‍കുട്ടികള്‍ക്കും ഉണ്ട്. നല്ല കലിപ്പുള്ള, ദേഷ്യക്കാരനായ, എല്ലായ്പ്പോഴും മാസ്സ് കാണിച്ച്, അടിയും ബഹളവും ഉണ്ടാക്കുന്ന പുരുഷന്മാര് പൗരുഷമുള്ളവരും, നല്ല ഒത്തൊരാണ് ആണെന്ന ചിന്തയും പല പെണ്‍കുട്ടികളിലും ഉണ്ട്. ചിന്ത ചിന്താഗതിയാണ് നല്ല ഗുണ്ടായിസം കാണിച്ചു നടക്കുന്നവരെയും, താന്തോന്നികളെയും, കലിപ്പന്മാരെയും പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നത്. ഇവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതും, ഇവരുമായി പ്രണയത്തിലാകുന്നതും.
സംരക്ഷണം
നല്ല കായികബലമുള്ള, തനിക്ക് ഏതൊരു പ്രശ്നം വന്നാലും ചങ്കൂറ്റത്തോടെ ചോദിക്കാന്‍ ചെല്ലുന്ന, വഴക്കുണ്ടാക്കുന്ന പുരുഷന്മാരെ കെട്ടിയാല്‍ ജീവിതം സുരക്ഷിതമാണ് എന്ന ചിന്ത ചില പെണ്‍കുട്ടികളിലുണ്ട്. ഇത്തരം പുരുഷന്മാരെ കെട്ടിയാല്‍, അല്ലെങ്കില്‍ പ്രണയിച്ചാല്‍, തങ്ങളെ ആരും തൊടില്ലെന്നും, തങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷിതത്വം ലഭിക്കുമെന്നും പെണ്‍കുട്ടികള്‍ കരുതുന്നു.
കോണ്‍ഫിഡന്‍സ്
അത്യാവശ്യം നല്ല ടോക്സിക്കായിട്ടുള്ള, അല്ലെങ്കില്‍ നാര്‍സിസ്റ്റ് സ്വഭാവമുള്ള വ്യക്തികളെ കാണുമ്പോള്‍ പലപെണ്‍കുട്ടികളും, വളരെ സ്മാര്‍ട്ടായിട്ടുള്ള, ആത്മവിശ്വാസം വളരെയധികമുള്ള പുരുഷന്മാരായി ഇവരെ കണക്കാക്കുന്നു. അതിനാല്‍ തന്നെ, ഇത്തരം പുരുഷന്മാരോട് ആകര്‍ഷണം തോന്നുകയും ചെയ്യുന്നു.
സത്യാവസ്ഥ
സൈക്കോപാത്ത് ആയിട്ടുള്ളതും, നാര്‍സിസ്റ്റ് ചിന്താഗതി ഉള്ളതും അതുപോലെ, താന്തോന്നികളുമായിട്ടുള്ള പുരുഷന്മാരെ സ്ത്രീകള്‍ വിവാഹം കഴിച്ചാല്‍ ജീവിതത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഇവര്‍ നേരിടേണ്ടതായി വന്നേക്കാം. ദേഹോപദ്രവം മുതല്‍ അവരുടെ വാക്കിനൊത്ത് ജീവിക്കേണ്ട അവസ്ഥവരെ ഇത്തരം സ്ത്രീകള്‍ക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പുരുഷനാണ് എല്ലാം എന്ന ചിന്തയുള്ള വ്യക്തികളാണെങ്കില്‍, നിങ്ങളുടെ ഇഷ്ടത്തിന് യാതൊരു വിലയും നല്‍കുന്നതും ആയിരിക്കുകയില്ല. ഇത് പെണ്‍കുട്ടികളെ മാനസികമായി തളര്‍ത്തും. അവര്‍ ജീവിതത്തിന്റെ യഥാര്‍ത്ഥവശം മനസ്സിലാക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും അവര്‍ക്കുള്ള കെണിയും ഒരുങ്ങിയിട്ടുണ്ടാകും.
മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
പെണ്മക്കള്ക്ക് ഇത്തരത്തില്‍ നാര്‍സിസ്റ്റ്, അല്ലെങ്കില്‍ സൈക്കോപാത്തിക് സ്വഭാവമുള്ളതും, വളരെ താന്തോന്നിത്തരം ഉള്ളതുമായ പുരുഷന്മാരെ പരമാവധി വിവാഹം കഴിച്ച നല്കാതിരിക്കാന് ശ്രദ്ധിക്കും. മക്കള്‍ ഇത്തരം റിലേഷന്‍ഷിപ്പിലാണെന്ന് കണ്ടെത്തിയാല്‍ അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കാവുന്നതാണ്. തുടക്കത്തില്‍, ഇത്തരം പുരുഷന്മാരോടുള്ള അമിതമായ ഭ്രമത്താല്‍ മക്കള്‍ സമ്മതിക്കില്ലെങ്കിലും, പിന്നീട് കാര്യങ്ങള്‍ സാവധാനം മനസ്സിലാക്കുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
