Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ഭാര്യയോ ഭര്‍ത്താവോ? ദാമ്പത്യത്തിന് വേണ്ടി കൂടുതല്‍ പ്രയത്നവും ത്യാഗവും ആരുടെ ഭാഗത്ത് നിന്നും?
ഏതൊരു ബന്ധവും തട്ടാതെ പൊട്ടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അതില്‍ ഉള്‍പ്പെട്ട രണ്ടുപേരുടെയും പരിശ്രമം ആവശ്യമുണ്ട്, ദാമ്പത്യത്തില്‍ പ്രത്യേകിച്ച്. പലപ്പോഴും പങ്കാളികള്‍ക്കിടയില്‍ വഴക്കുണ്ടാക്കുന്ന ഒരു വിഷയമാണിത്. ദാമ്പത്യത്തിന് വേണ്ടി താനാണ് കൂടുതല്‍ പ്രയത്നവും സഹനവും നടത്തുന്നതെന്ന് പങ്കാളികള്‍ രണ്ടുപേരും വാദിക്കും. ഇല്ലെങ്കില്‍ മനസ്സില്‍ എങ്കിലും കരുതും. താന്‍ ചെയ്യുന്നതൊന്നും മറുഭാഗത്തുള്ളയാള്‍ കാണുന്നില്ലല്ലോ എന്നും അവര്‍ ദാമ്പത്യത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും തോന്നും. പക്ഷേ അത് ശരിയാണോ?

കൂടുതല്‍ പ്രയത്നവും സഹനവും ആര്‍ക്ക്?
യഥാര്‍ത്ഥത്തില്‍ ഒരു ബന്ധത്തിന്റെ നിലനില്‍പ്പിന് ഓരോ വ്യക്തിയും അവരുടേതായ നിലയില്‍ പ്രയത്നവും സഹനവും നടത്തുന്നുണ്ട്. അത് മനസ്സിലാക്കാതെ വരുമ്പോഴാണ് നേരത്തെ പറഞ്ഞത് പോലെയുള്ള തെറ്റിദ്ധാരണകള്‍ വരുന്നത്. ബന്ധത്തിനായി തങ്ങള്‍ ചെയ്യുന്നതൊന്നും പങ്കാളി കാണുന്നില്ലെന്നും അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും പരാതി പറയുകയോ മനസ്സില്‍ കരുതുകയോ ചെയ്യുന്ന ആളാണോ നിങ്ങള്‍? നിങ്ങള്‍ ചെയ്യുന്ന അതേ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പങ്കാളിക്ക് കഴിഞ്ഞെന്ന് വരില്ല. ഓരോ വ്യക്തിയുടെയും സ്വഭാവരീതികളും ഭാവപ്രകടനങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും എന്ന് അംഗീകരിക്കുക.
പങ്കാളി തങ്ങളെ പോലെ തന്നെ ആയിരിക്കണോ?
പങ്കാളിയുടെ ചിന്തകളും പ്രവര്‍ത്തികളും തങ്ങളുടേത് പോലെ തന്നെ ആയിരിക്കണമെന്ന് ചിലയാളുകളെങ്കിലും കരുതും. ഇത് വളരെ തെറ്റായ ചിന്തയാണ്. നിങ്ങള്‍ ചിന്തിക്കുന്നത് പോലെ അവര്‍ ചിന്തിക്കണമെന്നില്ല. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളില്‍ അവര്‍ക്ക് താല്‍പ്പര്യം ഉണ്ടാകണമെന്നില്ല. അവിടെ പങ്കാളിയുടെ വ്യക്തിത്വത്തെയും പ്രത്യേകതകളെയും അംഗീകരിക്കുകയാണ് ചെയ്യേണ്ടത്.
കുറ്റപ്പെടുത്താതിരിക്കുക
പങ്കാളി അവരുടേതായ നിലയില്‍ ബന്ധത്തിന് വേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്യുകയും ത്യാഗങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ അത് തിരിച്ചറിയാതെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് തെറ്റാണ്. തങ്ങള്‍ ചെയ്യുന്ന രീതിയാണ് ശരിയെന്നും ബാക്കിയുള്ളവര്‍ ചെയ്യുന്നത് തെറ്റാണെന്നുമുള്ള ധാരണ കൊണ്ടാണ് പങ്കാളികളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു സ്വഭാവം ഉണ്ടാകുന്നത്.
പക്ഷേ പങ്കാളി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും അല്ലെങ്കില്‍ അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് മറുഭാഗത്തുള്ളയാളെ നിരാശപ്പെടുത്തുകയും തങ്ങള്‍ ചെയ്യുന്നതിനൊന്നും പങ്കാളി വില കല്‍പ്പിക്കുന്നില്ലെന്ന് കരുതി അവര്‍ ശ്രമങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്നു.
മാറിച്ചിന്തിക്കുക
പങ്കാളി ബന്ധത്തിന് നല്കുന്ന വിലയും അതിനായി അവര്‍ ചെയ്യുന്ന കാര്യങ്ങളും ത്യാഗങ്ങളും തിരിച്ചറിയുക. അതിനായി ചിന്താഗതികളില്‍ മാറ്റം വരുത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
