ന്യൂമറോളജി പറയുന്നു, ഇവര്‍ ഒന്നിച്ചാല്‍ ദീര്‍ഘമാംഗല്യം; നോക്കേണ്ടത് ജനനത്തീയതി

Life Path Number Predicts marriage Compatibility: ന്യൂമറോളജി വളരെ വിസ്മയപ്പെടുത്തുന്ന ജ്യോതിഷശാഖയാണ്. ന്യൂമറോളജി അനുസരിച്ച് സംഖ്യകള്‍ നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്വാധീനിക്കുന്നു. ജനനത്തീയതിയും ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളുമെല്ലാം ഓരോ വ്യക്തികള്‍ക്കും തനതായിട്ടുള്ള ചില സംഖ്യകളില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രണയത്തിലും ദാമ്പത്യത്തിലും ന്യൂമറോളജിയുടെ സ്വാധീനമുണ്ട്. ജീവിത വിധി സംഖ്യ കണ്ടെത്തിയാല്‍ അതില്‍ നിന്നും ഭാവിയെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും സ്വഭാവ സവിശേഷതകളെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചുമെല്ലാം പല ഉള്‍ക്കാഴ്ചകളും നേടാനാകുമെന്ന് ന്യൂമറോളജി പറയുന്നു.

life path number
Photo Credit: AI Generated

ഒരാളുടെ ജനനത്തീയതിയുടെ ആകെത്തുകയാണ് വിധിസംഖ്യ. ഇത് ഒറ്റസംഖ്യ ആയിരിക്കണം. അതായത് 12-06-2000 എന്ന തീയതിയില്‍ ജനിച്ച ആളുടെ വിധിസംഖ്യ 1+2+0+6+2+0+0+0=11,1+1=2, രണ്ട് ആയിരിക്കും. ഈ വിധിസംഖ്യ കണ്ടെത്തിയാല്‍ പൊരുത്തം അടക്കം ബന്ധത്തിന്റെ പല വശങ്ങളെ കുറിച്ചും അറിയാനാകും. പങ്കാളികള്‍ക്കിടയിലെ പൊരുത്തം കണ്ടുപിടിക്കാനും വിധിസംഖ്യ ഉപകാരപ്പെടും. ന്യൂമറോളജി പ്രകാരം ഏറ്റവും പൊരുത്തമുള്ള വിധിസംഖ്യകള്‍ ഏതാണെന്ന് അറിയാം. ഈ വിധിസംഖ്യ ഉള്ള ആളുകള്‍ ഒന്നിച്ചാല്‍ അവര്‍ക്ക് ദീര്‍ഘമാംഗല്യവും സംതൃപ്ത ദാമ്പത്യവും ജീവിതത്തില്‍ ഐശ്വര്യവും ഉണ്ടാകും. രാശിപ്പൊരുത്തം പോലെ തന്നെ കൃത്യമാണ് വിധിസംഖ്യകളുടെ പൊരുത്തമെന്ന് ന്യൂമറോളജിസ്റ്റുകള്‍ പറയുന്നു.

വിധിസംഖ്യ ഒന്നും അഞ്ചും

ഒന്നി വിധിസംഖ്യ ആയിട്ടുള്ള ആളുകള്‍ ജന്മനാ നേതൃഗുണങ്ങള്‍ ഉള്ളവരായിരിക്കും. ഇവര്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ മിടുക്കരും ലക്ഷ്യബോധം ഉള്ളവരും ആയിരിക്കും. അവര്‍ക്ക് ഏറ്റവും ഇണങ്ങുന്ന വിധിസംഖ്യ അഞ്ച് ആണ്. അഞ്ച് വിധിസംഖ്യ ആയിട്ടുള്ളവര്‍ സാഹസികത ഇഷ്ടപ്പെടുന്നവരും ഏത് സാഹചര്യത്തോടും ഇണങ്ങുന്നവരും ആയിരിക്കും. ഈ വിധിസംഖ്യകളില്‍ ഉള്ളവരുടെ ദാമ്പത്യം ആവേശം നിറഞ്ഞതും പരസ്പരം വളര്‍ച്ചയ്ക്ക് ഉതകുന്നതും ആയിരിക്കും.

വിധിസംഖ്യ രണ്ടും ആറും

വിധിസംഖ്യ രണ്ട് ആയിട്ടുള്ള ആളുകള്‍ വളരെ സെന്‍സിറ്റീവ് ആയിരിക്കും. എന്നാല്‍ വളരെ കരുതല്‍ ഉള്ളവരും വൈകാരികബന്ധങ്ങളോട് താല്‍പ്പര്യം ഉള്ളവരും ആയിരിക്കും. ഇവര്‍ക്ക് ഇണങ്ങിയ ആളുകള്‍ 6 വിധിസംഖ്യ ഉള്ളവരാണ്. പ്രണയം, കുടുംബം എന്നിവയുടെ പ്രതീകമാണ് ആറ്. ആഴത്തിലുള്ള കുടുംബബന്ധങ്ങള്‍ സ്ഥാപിക്കാനും വിശ്വാസത്തിലും പരസ്പര പിന്തുണയിലും അധിഷ്ഠിതമായ കരുതലുള്ള ബന്ധം ആയിരിക്കും ഈ വിധിസംഖ്യകള്‍ ഉള്ളവരുടെ ദാമ്പത്യം.

വിധിസംഖ്യ മൂന്നും ഒമ്പതും

വിധിസംഖ്യ മൂന്ന് ഉള്ള ആളുകള്‍ ഭാവനാസമ്പന്നരും കലാരംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവരും ശുഭാപ്തിവിശ്വാസം വെച്ചുപുലര്‍ത്തുന്നവരും ആയിരിക്കും. അവര്‍ക്ക് യോജിച്ച ആളുകളുടെ വിധിസംഖ്യ 9 ആണ്. ഒമ്പത് വിധിസംഖ്യ ഉള്ള ആളുകള്‍ സഹാനുഭൂതി ഉള്ളവരും ആദര്‍ശവാദികളും ആയിരിക്കും. ഇവര്‍ക്കിടയില്‍ ഒരേസമയം ആഴത്തിലുള്ള വൈകാരികബന്ധവും ബൗദ്ധികമായ പൊരുത്തവും ഉണ്ടായിരിക്കും.

വിധിസംഖ്യ നാലും എട്ടും

വിധിസംഖ്യ നാല് ആയിട്ടുള്ള ആളുകള്‍ ജീവിതത്തില്‍ സ്ഥിരതയ്ക്കും കഠിനാധ്വാനത്തിനും വിലകല്‍പ്പിക്കുന്നവരും ആയിരിക്കും.ഇവര്‍ക്ക് യോജിച്ച പങ്കാളികളുടെ വിധിസംഖ്യ എട്ട് ആണ്. എട്ട് വിധിസംഖ്യ ആയിട്ടുള്ളവര്‍ ലക്ഷ്യബോധമുള്ളവരും വിജയാഗ്രഹം ഉള്ളവരും ആയിരിക്കും. ഇവര്‍ ഒന്നിച്ചാല്‍ വൈകാരികമായും സാമ്പത്തികമായും ദൃഢമായ ദാമ്പത്യം ഉണ്ടാകും.

വിധിസംഖ്യ ഏഴും പതിനൊന്നും

ഏഴ് വിധിസംഖ്യ ആയിട്ടുള്ളവര്‍ ആത്മീയമായ താല്‍പ്പര്യങ്ങള്‍ ഉള്ളവരും ജീവിതത്തെ ആഴത്തില്‍ വിലയിരുത്തുന്നവരും ആയിരിക്കും. ഇവര്‍ ഉള്‍വിളികളും ആന്തരിക ദര്‍ശനങ്ങളും കൂടുതലുള്ള പതിനൊന്ന് എന്ന വിധിസംഖ്യ ഉള്ളവരുമായി പൊരുത്തപ്പെടും.അവരുടെ ബന്ധം ഉറച്ച ബൗദ്ധിക, ആത്മീയ ബന്ധത്തില്‍ അധിഷ്ഠിതമായിരിക്കും.

Life Path Number Predicts marriage Compatibility:

ഏറ്റവും മികച്ച വിധിസംഖ്യ ജോഡികള്‍ മുകളില്‍ പറഞ്ഞവ ആണെങ്കിലും ചില വിധിസംഖ്യകള്‍ ഉള്ള ആളുകള്‍ക്കിടയിലെ ദാമ്പത്യം സാധാരണ നിലയില്‍ മുന്നേറും. ഇവര്‍ക്കിടയില്‍ പരസ്പരധാരണ ഉണ്ടായാല്‍ ദാമ്പത്യം ശക്തമായിരിക്കും. പക്ഷേ ചില വിധിസംഖ്യ ഉള്ള ആളുകള്‍ക്കിടയിലെ ദാമ്പത്യം വെല്ലുവിളി നിറഞ്ഞതായിരിക്കും. ഉദാഹരണത്തിന് വിധിസംഖ്യ ഒന്നും നാലും ആയിട്ടുള്ളവര്‍ക്കിടയിലെ ദാമ്പത്യം ഒട്ടേറെ വെല്ലുവിളികള്‍ നേരിടും. അതുപോലെ അഞ്ച്, ഏഴ് സംഖ്യകള്‍ വിധിസംഖ്യ ആയിട്ടുള്ളവരും ദാമ്പത്യത്തില്‍ വെല്ലുവിളി നേരിടും. അതേസമയം പരസ്പര ബഹുമാനവും വിട്ടുവീഴ്ചയും ഉണ്ടായാല്‍ വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്കും സാധിക്കും.

Story first published: Friday, April 4, 2025, 11:30 [IST]
X
Desktop Bottom Promotion