Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
അടുത്ത സുഹൃത്തിനെ പങ്കാളിയാക്കുന്നവര്: നക്ഷത്രം ഇതാണെങ്കില്‍ സൗഹൃദം ദാമ്പത്യത്തിലെത്തും
വിവാഹം എന്നത് എങ്ങനെ എപ്രകാരം എവിടെ വെച്ച് നടക്കും എന്നത് പറയാന്‍ സാധിക്കില്ല. നമ്മുടെ പ്രിയപ്പെട്ടവരെ എവിടെ കണ്ടുമുട്ടുന്നുവോ എപ്പോള്‍ കണ്ട് മുട്ടുന്നുവോ എന്നത് ശ്രദ്ധേയമാണ്. രണ്ട് വ്യക്തികള്‍ ജീവിതത്തില്‍ വളരെ ആലോചിച്ച് ചിന്തിച്ച് എടുക്കേണ്ട തീരുമാനങ്ങളില്‍ ഒന്നാണ് വിവാഹം. എന്നാല്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ബാധിക്കുന്നു എന്നത് രണ്ട് പേര് ഒരുമിച്ച് ജീവിക്കുമ്പോള്‍ മാത്രം മനസ്സിലാക്കാന്‍ സാധിക്കുന്ന ഒന്നാണ്.
വിവാഹം കഴിക്കുന്നത് അടുത്ത സുഹൃത്തിനെയെങ്കിലോ? അങ്ങനെ വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്ന നിരവധി പേര് നമുക്ക് ചുറ്റും ഉണ്ട്. ഇത്തരത്തില്‍ ദാമ്പത്യത്തില്‍ ഏറ്റവും അടുത്ത സുൃത്തിനെ വിവാഹം കഴിക്കാന്‍ നിയോഗമുള്ള ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ വളരെ വൈകാരികമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരാണ്. പലപ്പോഴും ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുന്നിതിനായിരിക്കും ഇവരുടെ യോഗം. പരസ്പരം മനസ്സിലാക്കുകയും കാര്യങ്ങള്‍ കൃത്യമായി അറിയുകയും ചെയ്യുന്ന ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതിലൂടെ ഇവരുടെ ജീവിതം മാറി ണറിയുന്നു. പലപ്പോഴും ഇവരുടെ സാന്നിധ്യം ജീവിതത്തില്‍ സ്ഥിരമായി ഉണ്ടാവാന്‍ രോഹിണി നക്ഷത്രക്കാര്‍ ആഗ്രഹിക്കുന്നു.
അനിഴം
അനിഴം നക്ഷത്രക്കാരും ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ വിശ്വസ്തരും കരുതല്‍ ഉള്ളവരും ജീവിതത്തില്‍ പരസ്പരം പിന്തുണയ്ക്കുന്നവരും ആയിരിക്കും. കൂടാതെ ഇവരുടെ ദാമ്പത്യം ദീര്‍ഘകാലം നിലനില്ക്കുകയും ചെയ്യുന്നു. ഏറ്റവും മനസ്സിലാക്കുന്ന ഒരു വ്യക്തിയുമായി ബന്ധം എന്നത് ഇവര്‍ക്ക് ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരും.
രേവതി
രേവതി നക്ഷത്രക്കാര്‍ മറ്റുള്ളവരോട് അനുകമ്പയും സ്നേഹവും ഉള്ളവരായിരിക്കും. വളരെ വൈകാരികമായാണ് ഓരോ കാര്യത്തിനും ഇവര്‍ പുറപ്പെടുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല പ്രധാനപ്രശ്നത്തേയും ഇവര്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നതാണ് സത്യം. സുരക്ഷിതമായ ഇടം എന്നതു കൊണ്ട് തന്നെ ഇവര്‍ എപ്പോഴും അടുത്ത സുഹൃത്തിനെ പങ്കാളിയാക്കാന്‍ ശ്രമിക്കുന്നു.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് അവരുടെ വിവാഹം എന്നത് വളരെയധികം പ്രിയപ്പെട്ട ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ച് അവരുടെ ജീവിതത്തില്‍ വളരെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നതിനാല്‍ അടുത്ത സുഹൃത്തിനെ തന്നെ വിവാഹം കഴിക്കാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നു. പരസ്പര ബഹുമാനത്തോടെ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ മു്ന്നോട്ട് പോവാന്‍ സാധിക്കും എന്നതാണ് സത്യം.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അവരുടെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുക എന്നത് വളരെയധികം വെല്ലുവിളികള്‍ക്ക് അവസാനം കുറിയ്ക്കുന്ന ഒന്നാണ്. പലപ്പോഴും ഒരേ താല്‍പ്പര്യങ്ങളും അഭിനിവേശങ്ങളും പങ്കിടുന്ന സ്വഭാവക്കാരായതിനാല്‍ അവരുടെ ജീവിതം മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു. പരസ്പര ബഹുമാനം, വിശ്വാസം എന്നിവയെല്ലാം ഇവര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ അവരുടെ ദാമ്പത്യവും ബാക്കിയുള്ള ജീവിതവും അടുത്ത സുഹൃത്തിനൊപ്പം ചിലവഴിക്കുന്നതിനാണ് എപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുക എന്നത് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം തന്നെയാണ്. വിശ്വാസവും വൈകാരികതയും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് പൂയ്യം നക്ഷത്രക്കാര്‍.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ എപ്പോഴും ആഗ്രഹിക്കുന്നത് കരുതലുള്ള ഒരു പങ്കാളിയേ വേണം എന്നത് തന്നെയാണ്. ഉറ്റ സുഹൃത്തിനേക്കാള്‍ മികച്ചവരായി അവര്‍ക്ക് ആരേയും തിരഞ്ഞെടുക്കാന്‍ ആവില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. അതുകൊണ്ട് തന്നെ സൗഹൃദം സ്ഥിരമായി നില്‍ക്കുന്നതിന് വേണ്ടി ഇവര്‍ എപ്പോഴും ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന് ശ്രമിക്കുന്നു.
മകം
മകം നക്ഷത്രക്കാര്‍ അഭിമാനികളായിരിക്കും. പലപ്പോഴും ഇച്ഛാശക്തിയുള്ളവരും വിശ്വസ്തരുമായതിനാല് ഇവരുടെ ജീവിതം മികച്ച മാറ്റങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. വിവാഹം കഴിക്കുന്നതില്‍ ഇവര്‍ അതുകൊണ്ട് തന്നെ തിരഞ്ഞെടുക്കുന്നത് അടുത്ത സുഹൃത്തുക്കളെ തന്നെയായിരിക്കും. അത് തന്നെയാണ് ഇവരുടെ ജീവിതത്തെ വ്യത്യസ്തമാക്കുന്നതും.



Click it and Unblock the Notifications
