Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
'പെര്‍ഫക്റ്റ് മാന്‍': പുരുഷനെ കാണുമ്പോള്‍ ഏതൊരു സ്ത്രീയും ആദ്യം നോക്കുന്നത്
പുരുഷനെ കാണുമ്പോള്‍ സ്ത്രീ ആദ്യം ശ്രദ്ധിക്കുന്നത് എന്താണെന്നുള്ളത് ഒരു ചോദ്യം തന്നെയാണ്. ഒരു സ്ത്രീയ ആകര്‍ഷിക്കുന്ന തരത്തിലുള്ള ശാരീരിക സവിശേഷതകള്‍ ഉള്ള പുരുഷന്മാര് ആരൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ? പരസ്പര ആകര്‍ഷണം ലോകമുണ്ടായത് മുതല്‍ സംഭവിക്കുന്നതാണ്. പ്രണയവും സ്നേഹവും ആകര്‍ഷണവും എല്ലാം സ്വാഭാവികമായ പ്രക്രിയകള്‍ തന്നെയാണ്. എന്നാല്‍ സ്ത്രീകള്‍ പുരുഷനെ കാണുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കുക എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
പലപ്പോഴും പുരുഷന്മാരില് സ്ത്രീ ആദ്യം ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. അതിലുപരി അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. ചിലപ്പോള്‍ ഇവരെ തന്നെ ജീവിത പങ്കാളിയാക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മുഖവും കണ്ണുകളും
ഒരു സ്ത്രീ പുരുഷനില്‍ ആദ്യം ശ്രദ്ധിക്കുന്നത് എപ്പോഴും മുഖവും കണ്ണുകളും തന്നെയാണ്. കണ്ണ് മൂക്ക് എന്നിവയെല്ലാം തന്നെ സ്ത്രീയെ ആകര്‍ഷിക്കുന്നത് തന്നെയാണ്. സൗഹാര്‍ദ്ദപരമായ കണ്ണുകളും പുഞ്ചിരിയും തന്നെയാണ് സ്ത്രീകള്‍ വീഴ്ത്തുന്നത്. നല്ല വൃത്തിയോടെ വെട്ടിയൊതുക്കിയ മീശയും താടിയും എല്ലാം തന്നെയാണ് പുരുഷനില്‍ സ്ത്രീയെ ആകര്‍ഷിക്കുന്ന പ്രധാന ഘടകവും.
ഉയരം പ്രധാനം
ഉയരമുള്ള പുരുഷനെ എപ്പോഴും സ്ത്രീകള്‍ ശ്രദ്ധിക്കുന്നു. ഉയരം മാത്രമല്ല പുരുഷന്റെ ഫിസിക്കും സ്ത്രീകളെ ആകര്‍ഷിക്കുന്നു. നല്ല കായിക ക്ഷമതയുള്ള വ്യക്തിയാണെങ്കില്‍ ഇവരിലേക്ക് സ്ത്രീ ആകര്‍ഷിക്കപ്പെടുന്നു. ഉയരമുള്ള പുരുഷന്മാരില് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും പോസിറ്റീവിറ്റി വര്‍ദ്ധിക്കുകയും ചെയ്യും എന്നൊരു ധാരണ പൊതുവേ ഉണ്ട്. ഇതാണ് പലപ്പോഴും പുരുഷന്മാരില് സ്ത്രീ ശ്രദ്ധിക്കുന്ന ആദ്യത്തെ കാര്യം.
വസ്ത്രധാരണ ശൈലി
വസ്ത്രധാരണ ശൈലി വളരെയധികം പ്രധാനപ്പെട്ടതാണ്. ഒരു പുരുഷന് നല്ലതുപോലെ വസ്ത്രം ധരിച്ചിട്ടുള്ള വ്യക്തിയാണെങ്കില്‍ അവരെ സ്ത്രീകള്‍ നോക്കുന്നു. മാത്രമല്ല ഇവര്‍ വൃത്തിയുള്ള വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും ഇവര്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നു. കൂടാതെ പക്വതയുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇവരിലേക്ക് സ്ത്രീകള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു.
സ്റ്റൈലിഷ് ലുക്ക്
വസ്ത്രധാരണം മാത്രമല്ല അത് സ്റ്റൈലിഷ് ആണെങ്കില്‍ സ്ത്രീകള്‍ പെട്ടെന്ന് ശ്രദ്ധിക്കുന്നു. ഇത് പുരുഷന്മാരിലും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പുരുഷന്മാരിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നതിന് കാരണമാകുന്നു. സ്റ്റൈലിഷ് ലുക്കില്‍ വസ്ത്രവും മുടിയും എല്ലാം കണക്കാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നതാണ്. ഇതെല്ലാം തന്നെ പുരുഷന്മാരിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നതിന് കാരണമാകുന്നു.
ആത്മവിശ്വാസവും വ്യക്തിത്വവും
ഒരു വ്യക്തിയുടെ ആത്മവിശ്വാസവും വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം സ്ത്രീകള്‍ ആദ്യം ശ്രദ്ധിക്കുന്നത് ശാരീരിക പ്രത്യേകതകള്‍ ആണെങ്കിലും ഇവര്‍ പിന്നീട് പുരുഷന് എത്രത്തോളം ആത്മവിശ്വാസമുള്ള വ്യക്തിയാണ് എന്നതാണ് ശ്രദ്ധിക്കുന്നതും. ഇതെല്ലാം പുരുഷന് സ്ത്രീയിലേക്കുള്ള വഴി തുറക്കുന്നതാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. അത്രയധികം മാറ്റങ്ങള്‍ സ്ത്രീ-പുരുഷന്മാര് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിലൂടെ ഉണ്ടാവുന്നു.
സംസാരിക്കന്ന രീതി
സംസാരിക്കുന്ന രീതിയും വളരെ പ്രധാനപ്പെട്ടതാണ്. പരസ്പര ബഹുമാനം നല്‍കുകയും അതോടൊപ്പം തന്നെ പുരുഷന്മാരുടെ നര്‍മ്മബോധവും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. സംസാരശിലൈയിലും രസകരമായ സംഭാഷണത്തിലും പലപ്പോഴും നിങ്ങള്‍ വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. ഇതെല്ലാം സ്ത്രീകളെ ആകര്‍ഷിക്കുന്ന പുരുഷന്മാരുടെ ലക്ഷണങ്ങള്‍ തന്നെയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications