Latest Updates
-
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
രാശിഫലം 2026 മെയ് 25: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും!
അവിഹിതത്തിന്റെ പുതിയ മുഖം? എന്താണ് മെക്രോ ചീറ്റിംഗ്, അത് ദാമ്പത്യം തകര്‍ക്കുമോ
Micro Cheating: കാലം മാറുമ്പോള്‍ കള്ളത്തരത്തിലടക്കം മാറ്റം വരുമെന്നാണ് ഇപ്പോഴത്തെ ചില പുതിയ പ്രവണതകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് സോഷ്യല്‍മീഡിയയും ഇന്റെര്‍നെറ്റും പലതരം ആപ്പുകളും ഉപയോഗിക്കാത്ത ആളുകള്‍ കുറവാണ്. ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിലും ദിനംപ്രതി കൂടിവരുന്നു. ഇന്ന് പരിചയപ്പെട്ട ഒരാള്‍ സോഷ്യല്‍മീഡിയയില്‍ ഉണ്ടോയെന്ന് നോക്കുകയും അവരുടെ ഫോട്ടോയ്ക്ക് ലൈക്ക് കൊടുക്കുകയും ഒക്കെ ചെയ്യുന്നത് ഇന്ന് പുതിയ കാര്യമല്ല. പിന്നീട് അവര്‍ക്ക് നേരിട്ട് മെസ്സേജ് അയക്കാനും ഇടയ്ക്കിടയ്ക്ക് അവരുടെ മറുപടികള്‍ക്കും സന്ദേശങ്ങള്ക്കുമായ വാട്ട്സ്ആപ്പും സോഷ്യല്‍മീഡിയയും നോക്കാനും തോന്നലുണ്ടാകും. ദാമ്പത്യത്തിന് പുറത്തുള്ള അത്തരം ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്കുള്ള പുതുതലമുറ വാക്കാണ് മൈക്രോ ചീറ്റിംഗ്. ഓണ്‍ലൈനായി ആണെങ്കിലും ഒരു ബന്ധം സ്ഥാപിക്കപ്പെടുന്നതിനാല്‍ മൈക്രോ ചീറ്റിംഗ് പുതിയ കാല അവിഹിതമാണെന്നാണ് ചിലയാളുകള്‍ കരുതുന്നത്.

ഡിജിറ്റല്‍ ബന്ധങ്ങള്‍
റിസ്ക് കുറവാണ് എന്നുള്ളതാണ് മൈക്രോ ചീറ്റിംഗ് പോലുള്ള ഡിജിറ്റല്‍ ബന്ധങ്ങള്‍ വര്‍ധിക്കാനുള്ള ഒരു കാരണം. ആളുകള്‍ക്ക് സാമൂഹിക ബന്ധങ്ങളേക്കാള്‍ കൂടുതല്‍ ഡിജിറ്റല്‍ ബന്ധങ്ങളാണ് ഇന്നുള്ളത്. ഒരു ബന്ധത്തില്‍ നിന്നുകൊണ്ട് റിസ്കുകുറഞ്ഞ മറ്റൊരു ഡിജിറ്റല്‍ ബന്ധത്തെ കുറിച്ച് പലരും ചിന്തിക്കുന്നു.
എന്താണ് മൈക്രോ ചീറ്റിംഗ്?
ഓസ്ട്രേലിയന്‍ സൈക്കോളജിസ്റ്റായ മെലാനി ഷില്ലിംഗ് ആണ് മൈക്രോ ചീറ്റിംഗ് എന്ന വാക്കിന് ഇത്രയേറെ പ്രചാരം നല്‍കിയത്. പങ്കാളിയുമായി പങ്കുവെക്കാന്‍ സാധിക്കാത്ത ഒരു സ്വഭാവം ഉള്‍പ്പെട്ട ബന്ധമാണത്. മുന്‍കാലങ്ങളിലെ ബന്ധങ്ങളിലെ ചതി പോലെ, അത്ര ആഴത്തിലുള്ളതല്ല മൈക്രോചീറ്റിംഗ്. എന്നാല്‍ അത് ഒരുതരത്തില്‍ പങ്കാളിയെ വഞ്ചിക്കല്‍ തന്നെയാണെന്നും കരുതപ്പെടുന്നു.
ഒരു ബന്ധത്തിന്റെ വിശ്വാസം തകര്‍ക്കുന്ന ചെറിയ ചെറിയ പ്രവൃത്തികള്‍ എന്ന് മൈക്രോ ചീറ്റിംഗിനെ വിളിക്കാം. എന്നാലത് ശാരീരിക അടുപ്പത്തിലേക്ക് പോകണമെന്നില്ല. പക്ഷേ ഇത്തരം പെരുമാറ്റങ്ങള്‍ അവരുടെ പങ്കാളിക്ക് വഞ്ചനയായി തന്നെ തോന്നുകയും ബന്ധത്തിലെ ശാരീരികവും വൈകാരികവുമായ ആമാര്ത്ഥതയ്ക്ക് ഉലച്ചില്‍ തട്ടിയതായി തോന്നുകയും ചെയ്യുന്നു. മൈക്രോ ചീറ്റിംഗ് ദാമ്പത്യത്തില്‍ പ്രശ്നങ്ങളും അകല്‍ച്ചയും ഉണ്ടാക്കാം. വേര്‍പിരിയലിലേക്കും അത്തരം പ്രവണതകള്‍ നയിച്ചേക്കും.
സോഷ്യല്‍മീഡിയ ചാറ്റിംഗ് അല്ലാതെ, സഹപ്രവര്ത്തകയോടോ സുഹൃത്തിനോടോ പരിധിവിട്ട് സംസാരിക്കുകയും വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെക്കുകയും പങ്കാളിയെ അല്ലാതെ മറ്റൊരാളെ കാണിക്കുന്നതിനായി ഭംഗിയില്‍ വസ്ത്രം ധരിക്കുകയും ഒരുങ്ങുകയും ചെയ്യുന്നതുമെല്ലാം മൈക്രോ ചീറ്റിംഗ് ആയി കണക്കാക്കപ്പെടുന്നു.
മൈക്രോചീറ്റിംഗിനെ പേടിക്കണോ
ബന്ധങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറുകയും പോളിയാമോറി (പങ്കാളിയുടെ അറിവോടെ ഒന്നിലധികം പ്രണയബന്ധങ്ങള്‍ ഉള്ള അവസ്ഥ) പോലുള്ള വാക്കുകള്‍ പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത് പങ്കാളി സോഷ്യല്‍ മീഡിയയില്‍ ഒന്നിച്ച് ജോലി ചെയ്യുകയോ പരിചയമുള്ളതോ ആയ ആളുടെ ഫോട്ടോ ലൈക്ക് ചെയ്യുന്നതും സന്ദേശങ്ങള്‍ അയക്കുന്നതും മിക്കയാളുകളും കാര്യമായി എടുക്കാറില്ല. പക്ഷേ അത് ചെയ്യുന്ന വ്യക്തികള്‍ക്ക് അതില്‍ കുറ്റബോധം തോന്നുന്ന അവസ്ഥയുണ്ടാകരുത്.
ബന്ധങ്ങളില്‍ ശരിയും തെറ്റും എല്ലാ കാലത്തും ഉണ്ട്. ഒരു പ്രത്യേകകാര്യം പങ്കാളിയുമായി ചര്‍ച്ച ചെയ്യാതിരിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുമ്പോള്‍ അവിടെ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത സൃഷ്ടിക്കപ്പെടുന്നു. മറ്റൊരു ബന്ധത്തിലേക്ക് സമയവും ഊര്‍ജവും മാറ്റിവെക്കാന്‍ പങ്കാളികളില്‍ ഒരാള്‍ താല്‍പ്പര്യപ്പെടുന്ന ആ അവസ്ഥ ബന്ധങ്ങള്‍ക്ക് വെല്ലുവിളി തന്നെയാണ്. പങ്കാളിക്ക് ഇഷ്ടമില്ലാത്തതോ, അവര്‍ അറിയാതെയോ ഒരു കാര്യം ചെയ്യുമ്പോള്‍ അത് വഞ്ചന തന്നെയാണ്



Click it and Unblock the Notifications