Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
'പെണ്ണിനെ കെട്ടിച്ചില്ലേ ഇത്ര വയസ്സായിട്ടും' 30 കഴിഞ്ഞ് കെട്ടുന്ന പെണ്ണിന്റെ ദാമ്പത്യം
വിവാഹം എന്നത് എപ്പോഴും വളരെയധികം ആലോചിച്ച് തീരുമാനമെടുത്ത് ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ നാം എടുക്കുന്ന തീരുമാനം ശരിയായിരിക്കണം എന്നില്ല. പ്രത്യേകിച്ച് ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്നവരുടെ കാര്യത്തില്‍. തീരുമാനം എടുക്കാന്‍ പ്രായമാവുന്നതിന് മുന്‍പ് തന്നെ പലപ്പോഴും വിവാഹത്തിലേക്ക് എത്തുന്നു. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കും മുന്‍പ് വളരെയധികം ആലോചിക്കണം. പതിനെട്ട് കഴിയുമ്പോള്‍ തന്നെ പലരും കെട്ടിയില്ലേ, എന്ന ചോദ്യവുമായി വരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.
30-ന് ശേഷം വിവാഹം കഴിക്കാന്‍ പ്ലാന്‍ ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും ചില കാര്യങ്ങള്‍ അല്പം മുന്‍ഗണന ലഭിക്കുന്നു. പെണ്‍കുട്ടികളെ ഇരുപതിലേ കെട്ടിച്ച് വിടുന്ന അച്ഛനമ്മമാര്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും വിവാഹം കഴിച്ചയക്കുന്നതിന് വേണ്ടി മാത്രമല്ല നല്ല വിദ്യാഭ്യാസവും ജോലിയും സാമ്പത്തിക സുരക്ഷിതത്വവും അനിവാര്യമാണ് എന്നതാണ്. എന്നാല്‍ നിങ്ങള്‍ 30-ന് ശേഷം വിവാഹം കഴിച്ച ഒരു വ്യക്തിയാണെങ്കില്‍ പല ഗുണങ്ങളും ഉണ്ടാവും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

സ്വാതന്ത്ര്യം
സ്വാതന്ത്ര്യം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. എന്തിനും ഏതിനും ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും സമ്മതത്തിന് വേണ്ടി കാത്തു നില്ക്കുന്ന അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ. പലപ്പോഴും ഇത് അത്ര നല്ല ഒരു കാര്യമല്ല എന്നത് മനസ്സിലാക്കണം. ഭര്‍ത്താവിനോടോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടുകാരോടോ സമ്മതം ചോദിച്ച് ഒരു കാര്യത്തിന് വേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. എന്നാല്‍ 30-കള്‍ക്ക് ശേഷം നിങ്ങള്‍ക്ക് ഒരു ജോലിയുള്ള സമയത്താണ് വിവാഹം എങ്കില്‍ അത് നിങ്ങള്‍ക്കൊരു ഗുണം തന്നെയാണ്. ഇത് സ്വാതന്ത്ര്യത്തെ നിങ്ങളിലേക്ക് എത്തിക്കുന്നു.
സാമ്പത്തിക സ്വാതന്ത്ര്യം
സ്വാതന്ത്ര്യം പോലെ തന്നെയാണ് സാമ്പത്തിക സ്വാതന്ത്ര്യവും കാരണം ജോലിയില്ലാത്ത അവസ്ഥയില്‍ ഭര്‍ത്താവിനോട് പണത്തിനായി ചോദിക്കുകയും പലപ്പോഴും അത് തരില്ലെന്ന് പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. എന്നാല്‍ മുപ്പതുകളില്‍ ആണ് വിവാഹമെങ്കില്‍ സാമ്പത്തിക സ്വാതന്ത്ര്യം എന്നത് നിങ്ങള്‍ക്കുണ്ടാവുകയും ജോലിയുടെ സുരക്ഷിതത്വവും ഉണ്ടാവുന്നു.
തെറ്റും ശരിയും തിരിച്ചറിയാം
വളരെ ചെറുപ്പത്തില്‍ വിവാഹം കഴിച്ച ഒരു വ്യക്തിയണ് നിങ്ങളെങ്കില്‍ ആ സമയം തെറ്റും ശരിയും തിരിച്ചറിയാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ മുപ്പതുകള്‍ നമ്മുടെ പക്വത വെളിവാക്കുന്ന ഒരു സമയമാണ്. ഇത് നമ്മുടെ തെറ്റും ശരിയും തിരിച്ചറിയുന്നതിന് സഹായിക്കുന്നു. സ്വയം തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തുന്നതിനും സാധിക്കും. അത് പ്രണയത്തിലായാലും വിവാഹത്തിലായാലും സാമ്പത്തിക കാര്യങ്ങളിലായാലും എല്ലാം നിങ്ങള്‍ക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ സാധിക്കും.
ക്ഷമയോടെ കാര്യങ്ങള്‍ ചെയ്യാം
ക്ഷമയോടെ കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. ഒരിക്കലും എടുത്ത് ചാട്ടത്തോടെ ഒന്നിനേയും സമീപിക്കുകയില്ല.. എന്ന് മാത്രമല്ല ഇരുപതുകളില്‍ നിന്ന് മുപ്പതുകളിലേക്ക് എത്തുമ്പോള്‍ ക്ഷമ എന്നത് നിങ്ങളെ വളരെയധികം സഹായിക്കുന്നു. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള തീരുമാനങ്ങളും ക്ഷമയോടെ ആലോചിച്ച് എടുക്കുന്നതിന് സാധിക്കുന്ന ഒരു പ്രായം കൂടിയാണ് മുപ്പതുകള്‍.
ഗര്‍ഭധാരണവും പ്രസവവും
മുപ്പതുകളില്‍ പല സ്ത്രീകളുടേയും ആശങ്ക ഇത് തന്നെയാണ്. എന്നാല്‍ ഒരു കാരണവശാലും ഇത്തരം കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കാരണം ആരോഗ്യകരമായ ജീവിതമെങ്കില്‍ പ്രത്യുത്പാദന ശേഷിയില്‍ യാതൊരു വിധത്തിലുള്ള മാറ്റവും സംഭവിക്കുന്നില്ല. എന്ന് മാത്രമല്ല പലപ്പോഴും മുപ്പതുകളിലേക്ക് കടക്കുമ്പോള്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ 35-ന് ശേഷം അമ്മയാവാതെ അതിന് മുന്‍പ് ശ്രമിക്കുക.



Click it and Unblock the Notifications
