Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ഈ നക്ഷത്രക്കാര്‍ തമ്മില്‍ വിവാഹം കഴിക്കരുത്, അനര്‍ത്ഥങ്ങള്‍ ഉണ്ടാകും, സ്വസ്ഥത നശിക്കും
വിവാഹത്തിന് മുമ്പ് ജാതകപ്പൊരുത്തം നോക്കുന്ന ആളുകള്‍ ഉണ്ട്. നക്ഷത്രപ്പൊരുത്തവും ഗ്രഹനിലയും തമ്മിലുള്ള പൊരുത്തമാണ് ഈ സമയത്ത് പരിഗണിക്കുന്നത്. ഹിന്ദുക്കള്‍ക്കിടയില്‍ പൊതുവെ ജാതകപ്പൊരുത്തം നോക്കാറുണ്ട്. എന്നാല്‍ മറ്റ് മതസ്ഥര്‍ക്കിടയിലും ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്ത ഹിന്ദുക്കള്‍ക്കിടയിലും ജാതകപ്പൊരുത്തം നോക്കാതെയും വിവാഹങ്ങള്‍ നടത്താറുണ്ട്.

വിവാഹിതരാകുന്ന ആളുകള്‍ക്കിടയിലെ പൊരുത്തം വിവാഹജീവിതത്തിന്റെ ആയുസ്സം വിജയവും നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകമാണെന്നാണ് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നത്. ചില ജാതകങ്ങള്‍ പരിശോധിച്ച് നല്ല പൊരുത്തമുണ്ടെന്നും മറ്റ് ചില ജാതകങ്ങള്‍ പരിശോധിച്ച് ഇവര്‍ തമ്മില്‍ വിവാഹം കഴിക്കരുതെന്നുമെല്ലാം ജ്യോതിഷികള്‍ പറയുന്നത് അങ്ങനെയാണ്. നക്ഷത്രങ്ങള്‍ മാത്രം പരിശോധിച്ചാല്‍ വിവാഹപ്പൊരുത്തം പറയാന്‍ കഴിയും. അത്തരത്തില്‍ ഒരിക്കലും ചേരാന്‍ പാടില്ലാത്ത, അഥവാ വിവാഹിതരായാല്‍ അനര്‍ത്ഥങ്ങളും വിവാഹജീവിതത്തില്‍ സ്വസ്ഥയില്ലായ്മയും അടക്കം അശുഭങ്ങള്‍ സംഭവിക്കുന്ന ചില നക്ഷത്രങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
അശ്വതി-തൃക്കേട്ട
അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരും തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചവരും പരസ്പരം വിവാഹം കഴിക്കരുത്. കാരണം ഈ നാളുകള്‍ക്കിടയില്‍ പരസ്പര വേദമുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. അതുകൊണ്ട് ഇവര്‍ക്കിടയിലെ ദാമ്പത്യം ശുഭകരമായിരിക്കില്ലെന്നും ദാമ്പത്യ പരാജയം ഉണ്ടാകുമെന്നും ജ്യോതിഷശാസ്ത്രം പറയുന്നു.
ഭരണി-അനിഴം
ഭരണി, അനിഴം നക്ഷത്രങ്ങളില്‍ ജനിച്ച ആളുകള്‍ തമ്മില്‍ വിവാഹം ചെയ്താല്‍ കുടുംബജീവിതം താറുമാറാകും എന്നാണ് ജ്യോതിഷശാസ്ത്രം പറയുന്നത്. ഇവര്‍ക്കിടയില്‍ എപ്പോഴും വഴക്കുണ്ടാകുകയും ദാമ്പത്യം സ്വസ്ഥതയില്ലാത്ത ഒന്നായിത്തീരുകയും ചെയ്തേക്കും. അതുകൊണ്ട് ഈ നക്ഷത്രക്കാര്ക്കിടയിലെ വിവാഹം ഒഴിവാക്കുക.
വിശാഖം-കാര്‍ത്തിക
വിശാഖം നക്ഷത്രത്തില്‍ ജനിച്ച പുരുഷനും കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ച സ്ത്രീയും തമ്മില്‍ വിവാഹം കഴിത്തരുതെന്നാണ് ജ്യോതിഷശാസ്ത്രം പറയുന്നത്. കാരണം ഇവര്‍ തമ്മിലുള്ള വിവാഹത്തിലൂടെ പലതരത്തിലുള്ള പ്രതിസന്ധികളും വെല്ലുവിളികളും ജീവിതത്തില്‍ ഉണ്ടാകുകയും സാമ്പത്തികപ്രയാസങ്ങളും ഇല്ലായ്മകളും വര്‍ധിക്കുകയും ചെയ്യും. ഇവര്‍ക്കിടയിലും പരസ്പരവേദമുണ്ട്.
ചോതി-രോഹിണി
ചോതി, രോഹിണി നക്ഷത്രങ്ങളില്‍ ജനിച്ച ആളുകള്‍ തമ്മില്‍ വിവാഹിതരായാല്‍ ആ ദാമ്പത്യത്തില്‍ സന്താനഭാഗ്യം ഉണ്ടാകാന്‍ ഇടയില്ലെന്നാണ് ജ്യോതിഷശാസ്ത്രം വിശ്വസിക്കുന്നത്. ഇവര്‍ക്കിടയിലെ ദാമ്പത്യം പലതരം പ്രശ്നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാതിരിക്കുകയാണ് അഭികാമ്യം.
മകം-രേവതി
മകം നക്ഷത്രത്തില്‍ ജനിച്ചവരും രേവതി നക്ഷത്രത്തില്‍ ജനിച്ചവരും തമ്മില്‍ വിവാഹം കഴിക്കുമ്പോള്‍ ദാമ്പത്യത്തില്‍ തുടക്കം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ പലതരം പ്രതിസന്ധികളും ഇവര്‍ക്കിടയില്‍ ഉണ്ടാകും.
അത്തം - ചതയം
അത്തം നക്ഷത്രത്തില്‍ ജനിച്ചവരും ചതയം നക്ഷത്രത്തില്‍ ജനിച്ചവര്‍ തമ്മില്‍ ചേര്‍ന്നാല്‍ ജീവിതത്തില്‍ അപ്രതീക്ഷിതമായ അനര്‍ത്ഥങ്ങള്‍ വന്നുഭവിക്കും. ഇവര്‍ വിവാഹിതരായാല്‍ ആ ദാമ്പത്യം അധികം വൈകാതെ വിവാഹമോചനത്തിലേക്ക് എത്താനിടയുണ്ട്.
പൂരൂരുട്ടാതി- ഉത്രം
പൂരൂരുട്ടാതി, ഉത്രം നക്ഷത്രങ്ങളില്‍ ജനിച്ച ആളുകള്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ സന്തോഷം ഇല്ലാതാകുകയും സന്താനഭാഗ്യം കുറയുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications