Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിഷുഫലത്തില്‍ ദാമ്പത്യഭാഗ്യം 3 രാശികള്‍ക്ക്, അടുത്ത വര്‍ഷം പ്രണയജീവിതം സമ്പന്നമാകുന്നത് ഇവര്‍ക്ക്
Vishu 2025:വിഷു പുതുവര്‍ഷ ആരംഭമായാണ് നമ്മള് കണക്കാക്കുന്നത്. മേട സംക്രമം അഥവാ മേടം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം തൊട്ട് പുതുവര്‍ഷം ആരംഭിക്കുന്നു. അന്നുതൊട്ട് ഓരോ രാശികളുടെയും ജീവിതത്തില്‍ പല മാറ്റങ്ങളും അനുഭവപ്പെടും. വിഷുഫലത്തിലൂടെ നമുക്ക് വരാനിരിക്കുന്ന ഒരു വര്‍ഷത്തെ ഫലങ്ങള്‍ അറിയാന്‍ സാധിക്കുന്നു.

വിഷു തൊട്ട് തുടങ്ങുന്ന പുതുവര്‍ഷത്തില്‍ ദാമ്പത്യജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമൃദ്ധിയും അനുഭവിക്കാന്‍ പോകുന്ന ചില രാശികള്‍ ഉണ്ട്. ഇവരുടെ ദാമ്പത്യ ജീവിതത്തിലും പ്രണയജീവിതത്തിലും പുതിയൊരു അധ്യായമാണ് വിഷുവോടെ ആരംഭിക്കുന്നത്. പോസിറ്റീവായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകും. വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ഗ്രഹമാറ്റങ്ങള്‍ ദാമ്പത്യത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തുണയ്ക്കുന്നത് തുലാം, കര്‍ക്കിടകം, കുംഭം രാശികളെയാണ്. ഈ രാശികളില് ജനിച്ചവര്‍ക്ക് ഉള്ളിലുള്ള വികാരങ്ങളും സങ്കടങ്ങളും പരിഭവങ്ങളുമെല്ലാം പങ്കാളിയോട് തുറന്നുപ്രകടിപ്പിക്കാനാകും. അവരില്‍ നിന്നുള്ള പൂര്‍ണ്ണമായ പിന്തുണയും സ്നേഹവും ഇവര്‍ക്ക് ലഭിക്കും. അങ്ങനെ വിഷുവോടെ ഇവരുടെ ദാമ്പത്യത്തില്‍ വലിയ മാറ്റങ്ങള്‍ അനുഭവപ്പെടും.
ഈ രാശികള്‍ ഏതെല്ലാമാണെന്നും എന്തെല്ലാം മാറ്റങ്ങളാണ് മേട സംക്രമത്തോടെ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുകയെന്നും നോക്കാം.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ശുക്രന്റെ രാശിമാറ്റത്തോടെ തുലാം രാശിക്കാരുടെ പ്രണയജീവിതം കൂടുതല്‍ മനോഹരമാകും. ദാമ്പത്യം സമ്പന്നമാകും. പ്രണയിക്കുന്നവരുടെയും വിവാഹിതരുടെയും പ്രണയജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളും അഭിവൃദ്ധിയും ഉണ്ടാകും. വ്യാഴത്തിന്റെയും ശുക്രന്റെയും സ്വാധീനം അനുകൂലമായതിനാല്‍ ദാമ്പത്യം കൂടുതല്‍ മധുരതരമാകുകയും ഇതുവരെ ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കൂടുതല്‍ അടുപ്പവും ഐക്യവും പ്രകടമാക്കി ദാമ്പത്യത്തില്‍ മുന്നേറാന്‍ ഇവര്‍ക്ക് സാധിക്കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
2025-ലെ വിഷുഫലത്തില്‍ ദാമ്പത്യസുഖം അനുഭവിക്കാന്‍ യോഗമുള്ള അടുത്ത രാശി കര്‍ക്കിടകം ആണ്. കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുംവര്‍ഷം പങ്കാളിയില്‍ നിന്നും വൈകാരികമായ പിന്തുണയും സ്നേഹവും കൂടുതലായി ലഭിക്കും. വിവാഹിതരാകാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ഏറ്റവും നല്ല ആലോചകള്‍ വരികയും അവര്‍ ആഗ്രഹിച്ചത് പോലെയുള്ള ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയുകയും ചെയ്യുന്ന സമയമാണിത്. പ്രണയിക്കുന്നവര്‍ക്ക് പ്രണയിയോട് ഇഷ്ടം തുറന്നുപറയാനും അവരുടെ ഭാഗത്ത് നിന്നും അനുകൂല മറുപടി നേടാന്‍ സാധിക്കുകയും ചെയ്യും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിക്കാര്‍ക്ക് ഈ വര്‍ഷം ശുക്രന് അവരുടെ ഗ്രഹനിലയില്‍ ശക്തമായ സ്ഥാനത്താണ്. ഇവര്‍ പങ്കാളിക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ പോകാനുള്ള സാധ്യതയുണ്ട്. അവിവാഹിതര്‍ക്ക് ഈ വര്‍ഷം വിവാഹം നടക്കാനിടയുണ്ട്. ശുക്രനൊപ്പം വ്യാഴവും ഇവരുടെ പ്രണയജീവിതത്തെ സ്വാധീനിക്കും. ദാമ്പത്യത്തില്‍ സമാധാനവും സന്തോഷവും കടന്നുവരും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
