Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജീവിതാവസാനം വരെ സന്തോഷം, സമാധാനം, ദാമ്പത്യ സുഖം ഈ നക്ഷത്രക്കാര്‍ക്ക്
Lifelong happiness and successful relationships: ഒരു മനുഷ്യന് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇല്ലെങ്കില്‍, മറ്റെന്ത് ലഭിച്ചാലും സംതൃപ്തി ലഭിക്കുകയില്ല. മനുഷ്യന്റെ സമനിലയും, ആരോഗ്യവും നിര്‍ണ്ണയിക്കുന്നത് മാനസികാരോഗ്യമാണ്. ഒരു വ്യക്തിയുടെ ഏറ്റവും വലിയ ധനമാണ് മാനസികാരോഗ്യം. ജീവിതത്തില്‍ ഈ സുഖങ്ങള്‍ ലഭിക്കാന്‍ യോഗമില്ലാത്ത നിരവധി ആളുകള്‍ നമുക്ക് ചുറ്റിലും ഉണ്ട്.

വേദ ജ്യോതിഷ പ്രകാരം നോക്കിയാല്‍ ചില നക്ഷത്രക്കാര്‍ ഈ സൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണ്. പ്രത്യേകിച്ച്, ദാമ്പത്യ സുഖം, സന്തോഷം, സമാധാനം എന്നിവയെല്ലാം ജീവിതാവസാനം വരെ ഈ നക്ഷത്രക്കാരില്‍ എന്നും നിലനില്ക്കുന്നതായിരിക്കും. ഏതാണ് ഈ ഭാഗ്യ നക്ഷത്രങ്ങള്‍ എന്ന് നോക്കാം.
പുണര്‍തം
ശാന്ത സ്വഭാവം ഉള്ളവരും, ദയയും സ്നേഹവും മനസ്സില്‍ കാത്ത് സൂക്ഷിക്കുന്നവരുമാണ് പുണര്‍തം നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ, തനിക്ക് ചുറ്റും ഉള്ളവരെ സ്വന്തം സ്വഭാവ ഗുണത്താല്‍ സ്വാധീനിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ഈ ഗുണം ഉപകാരപ്പെടുത്താനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. സ്ഥിരം തൊഴില്‍, ജോലിയില്‍ സ്ഥാനക്കയറ്റം എന്നിവയെല്ലാം നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സാധിക്കുന്നതിനാല്‍ പണത്തെക്കുറിച്ചുള്ള ടെന്‍ഷന്‍ ഈ നക്ഷത്രക്കാര്‍ക്ക് കുറവായിരിക്കും. മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കാനും, അവരെ സഹായിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. അതിനാല്‍, എല്ലാവരും ഇവരെ സ്നേഹത്തോടെ സമീപിക്കും. ഏതൊരു ആവശ്യത്തിനും എല്ലാവരും ഒപ്പം നില്ക്കും. ദാമ്പത്യത്തില്‍ പങ്കാളിയില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നതാണ്.
അവിട്ടം
വളരെയധികം ബുദ്ധിശാലികളും കഴിവുള്ളവരും സ്ഥിരോത്സാഹികളും ആയിരിക്കും അവിട്ടം നക്ഷത്രക്കാര്‍. ഇവര്‍ക്ക് നല്ല വാക്ചാതുര്യവും, നേതൃപാടവവും ഉണ്ടായിരിക്കും. സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ഇഷ്ടമുള്ളവരായിരിക്കും ഈ നക്ഷത്രക്കാര്‍. കൂടാതെ, പൊതുവേ സന്തോഷം ഉള്ളവരും, മറ്റുള്ളവരെ സഹായിക്കാന്‍ താല്പര്യപ്പെടുന്നവരും ആയിരിക്കും ഈ നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ, ഇവര്‍ക്ക് തൊഴില്‍ രംഗത്തും, ബിസിനസ്സിലും ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ഏതൊരു കാര്യത്തിലും ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായം ഇവര്‍ക്ക് ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ചതയം
ചതയം നക്ഷത്രക്കാര്‍ പൊതുവേ തങ്ങളുടെ ആദര്‍ശങ്ങളും മൂല്യങ്ങളും ഉയര്ത്തിപ്പിടിക്കുന്നവരായിരിക്കും. ഇവര്‍ സാധാരണയായി സത്യസന്ധരായിരും വിശ്വസ്തരും ആയിരിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുള്ള നക്ഷത്രക്കാരാണ് ചതയം നക്ഷത്രക്കാര്‍. ബുദ്ധിശാലികളും വിവേകശാലികളുമായിരിക്കും ഈ നക്ഷത്രക്കാര്‍. കൂടാതെ, ഇവര്‍ക്ക് സ്വന്തമായി അഭിപ്രായങ്ങളും, ചിന്തകളും ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍, ഈ നക്ഷത്രക്കാര്‍ക്ക് കര്‍മ്മ മണ്ഡലത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
തൃക്കേട്ട
ക്ഷമയും സഹനശക്തിയും അമിതമായിട്ടുള്ള നക്ഷത്രക്കാരാണ് തൃക്കേട്ട നക്ഷത്രക്കാര്‍. അമിതമായി ദൈവവിശ്വാസം ഉള്ളവരും, നേതൃത്വപരമായ കഴിവുകള്‍ ഉള്ളവരുമായിരിക്കും ഈ നക്ഷത്രക്കാര്‍. നല്ല വാക്ചാതുര്യമുള്ളവരും, കാര്യങ്ങള്‍ വ്യക്തമായി സംസാരിക്കാന്‍ ശേഷിയുള്ളവരുമാണ് തൃക്കേട്ട നക്ഷത്രക്കാര്‍. അതിനാല്‍, ജീവിതത്തില്‍ വിജയിക്കാനുള്ള എല്ലാ വഴികളും ഇവര്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കുന്നതായിരിക്കും. സ്വഭാവസവിശേഷതയാല്‍ നേട്ടങ്ങളും ഉണ്ടായിരിക്കും.



Click it and Unblock the Notifications
