Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പ്രണയത്തില്‍ ഇവരോളം ഭാഗ്യം കെട്ടവര്‍ വേറെ ഉണ്ടാകില്ല; പങ്കാളി തേച്ചിട്ടു പോകാന്‍ യോഗമുള്ളവര്‍ ഈ രാശിക്കാര്‍
zodiac signs with No Luck in Love Affairs:എല്ലാ കാര്യത്തിനും ഒരു ഭാഗ്യം വേണം. അത് ജോലിയിലായാലും, പ്രണയത്തിലായും ഭാഗ്യമില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. പ്രണയത്തിലും ഇതുതന്നെയാണ് അവസ്ഥ. നിങ്ങള്‍ക്ക് യോഗമില്ലെങ്കില്‍ പ്രണയവും വാഴില്ല. പങ്കളായി തൃപ്തിപ്പെടുത്താന്‍ പോലും ഇവര്‍ക്ക് സാധിച്ചെന്ന് വരില്ല. ചിലപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് പങ്കാളി നിങ്ങളെ ഒഴിവാക്കാനുള്ള സാധ്യതയും അമിതമാണ്.

അത്തരത്തില്‍ പ്രണയത്തില്‍ ഒട്ടും ശോഭിക്കാന്‍ കഴിയാത്തതും, എല്ലായ്പ്പോഴും പങ്കാളിയില്‍ നിന്നും വഞ്ചന മാത്രം ലഭിക്കുന്നതുമായ ചില രാശിക്കാരുണ്ട്. അവര്‍ ഏതെല്ലാമെന്ന് നോക്കാം.
മകരം
വളരെയധികം ആഗ്രഹങ്ങള്‍ പേറിനടക്കുന്ന രാശിക്കാരാണ് മകരം രാശിക്കാര്‍. അത് ജോലിയിലായാലും പ്രണയത്തിലായാലും ആത്മാര്‍ത്ഥത ഇവരില്‍ കുറച്ച് കൂടുതലായിരിക്കും. അതിനാല്‍ തന്നെ ഏതൊരു കാര്യം ചെയ്താലും ഇവര്‍ക്ക് പണിയും കിട്ടും. പ്രത്യേകിച്ച്, പ്രണയത്തില്‍ ഒട്ടും നിലനില്‍പ്പ് ഇവര്‍ക്ക് ഉണ്ടായിരിക്കുകയില്ല. ഇവര്‍ ഇവരുടെതായ രീതിയില്‍ പങ്കാളിയെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇഷ്ടക്കേടുകള്‍ക്ക് വഴിയൊരുക്കാം. ഒട്ടനവധി പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിന് ഇത് ഒരു കാരണായി മാറുന്നു. കൂടാതെ, പങ്കാളിയുടെ ആഗ്രഹങ്ങളെക്കാള്‍ ജോലിയ്ക്കും മറ്റു കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നത് പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്ന കാര്യങ്ങളാണ്. പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ഉയരാന്‍ പോലും ഈ രാശിക്കാര്‍ക്ക് സാധിച്ചെന്ന് വരികയില്ല.
കുംഭം
സ്വന്തം സ്വാതന്ത്രത്തിനും അഭിപ്രായത്തിനും, വ്യക്തിഗത ആവശ്യങ്ങള്‍ക്കും വളരെയധികം പ്രാധാന്യം നല്കുന്ന രാശിക്കാരാണ് കുംഭം രാശിക്കാര്‍. അതിനാല്‍ തന്നെ, ഈ രാശിയില്‍ ജനിച്ചവര്‍ക്ക് പ്രണയത്തില്‍ വിജയിക്കാന്‍ പലപ്പോഴും സാധിച്ചെന്ന് വരികയില്ല. പങ്കാളിയുടെ ആവശ്യങ്ങള്‍ ശരിയായ വിധത്തില്‍ മാനിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കാതെ വരുന്നു.അവരുടെ ആഗ്രങ്ങള്‍ പൂര്‍ത്തികരിക്കാന്‍ പോലും ഈ രാശിക്കാര്‍ക്ക് സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഇത് ഈ രാശിക്കാരുടെ പ്രണയ ബന്ധത്തെ കാര്യമായി ബാധിക്കുന്നു. പങ്കാളിയില്‍ ദിനംപ്രതി അതൃപ്തി വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. വഴക്കുകള്‍ പതിവാകുന്നതിന് കാരണാകുന്നു. മടുപ്പ് വര്‍ദ്ധിക്കുന്നു. പങ്കാളി പുതിയ വ്യക്തിയുമായി പ്രണയത്തിലാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.
മീനം
വളരെ ലോലഹൃദയം ഉള്ളവരും ആത്മാര്‍ത്ഥതയുടെ പര്യായങ്ങളുമാണ് മീനം രാശിക്കാര്‍. അതിനാല്‍, പങ്കാളിയോട് അമിതമായിട്ടുള്ള പൊസസ്സീവ്നെസ്സ് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ പങ്കാളിയെ അമിതമായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. പങ്കാളിയുടെ കാര്യങ്ങളില്‍ അമിതമായി തലയിടാനും ശ്രമിക്കാം. ഇതെല്ലാം പങ്കാളിയെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങളായിരിക്കും. പങ്കാളിയില്‍ വെറുപ്പ് ഉണ്ടാകാന്‍ കാരണമാകുന്നു. പങ്കാളിയുമായി അകല്‍ച്ച ഉണ്ടാകാനും ഇത് കാരണമാകുന്നു. പങ്കാളി ദിനംപ്രതി ഇക്കാരണങ്ങള്‍ പറഞ്ഞ് വഴക്ക് ഉണ്ടാക്കാനും ഇത് കാരണമായേക്കാം. പങ്കാളിയില്‍ മടുപ്പ് ഉണ്ടാകാനും, ബന്ധം വേര്‍പിരിയാനും കാരണമായേക്കാം.
കര്‍ക്കിടകം
പങ്കാളി തന്നെ വിട്ട് പോകുമോ എന്ന് അമിതമായി ഭയക്കുന്ന രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. അതിനാല്‍ തന്നെ, പങ്കാളി ചെയ്യുന്ന ഓരോ കാര്യങ്ങളും നിരന്തരം അതിസൂക്ഷമമായി നിരീക്ഷിക്കാന്‍ താല്പര്യപ്പെടുന്ന രാശിക്കാരാണ് കര്‍ക്കിടകം രാാശിക്കാര്. പങ്കാളി എല്ലാകാര്യങ്ങളും തന്നോട് പറഞ്ഞ് അനുവാദം വാങ്ങണം എന്നാഗ്രഹിക്കുന്നവര്‍ കൂടിയായിരിക്കും. കര്‍ക്കിടകം രാശിക്കാര്‍. അതിനാല്‍, ഇത്തരം സ്വഭാവം പ്രണയ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതിന് കാരണമാണ്.



Click it and Unblock the Notifications