Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഈ നാളുകാര്‍ക്ക് ദാമ്പത്യ യോഗമില്ല: വിവാഹം കഴിഞ്ഞാലും ഭര്‍ത്താവില്‍ നിന്ന് അകലും
വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പുതിയ ജീവിതത്തിന് തുടക്കമാണ്. പലപ്പോഴും പൊരുത്തവും ജാതകവും എല്ലാം നോക്കി വിവാഹം കഴിച്ചാലും ചില നക്ഷത്രക്കാര്‍ക്ക് ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ സാധിക്കുകയില്ല. ഇത് പലപ്പോഴും മാനസികമായി പല വിധത്തിലുള്ള പ്രശ്നങ്ങളും ദമ്പതികള്‍ക്കിടയില്‍ ഉണ്ടാക്കുന്നു. വിവാഹ ശേഷം അകലം സൂക്ഷിക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.
നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഇത്തരത്തില്‍ ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും നമുക്കിടയില്‍ അത്തരം നക്ഷത്രക്കാരുണ്ടോ എന്നും അറിയാം. അതിലുപരി ജീവിതം എത്രത്തോളം ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ അല്ലെങ്കില്‍ പങ്കാളിക്കൊപ്പം നില്ക്കാന് സാധ്യതയില്ലാത്തവര്‍ എന്നും നോക്കാം. വിവാഹമോചനമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമോ ഇത്തരത്തില്‍ ഭര്‍ത്താവില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരുണ്ട്. ഇത് കൂടാതെ സന്തോഷകരമായ ദാമ്പത്യമാണെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് നില്‍ക്കേണ്ടി വരും എന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ പൊതുവേ വളരെയധികം വൈകാരികമായി ചിന്തിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും വിവാഹ ശേഷം ഇത്തരം അതിവൈകാരികതകള്‍ ജീവിതത്തില്‍ പ്രതിസന്ധി ഉണ്ടാക്കാം. അത് മാത്രമല്ല ദീര്‍ഘകാല പ്രതിബദ്ധത ഇവരുടെ ജീവിത്തതില്‍ നിലനിര്‍ത്തുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും. ഇവര്‍ അതുകൊണ്ട് തന്നെ മന:പ്പൂര്‍വ്വം അകലം പാലിക്കുന്നതിന് സാധ്യതയുണ്ട്. ഇവരുടെ ജീവിതത്തില്‍ ദാമ്പത്യ ജീവിതം എന്നത് വളരെയധികം സന്തോഷകരമായി മാത്രം കണക്കാക്കുന്ന ഒന്നാണ്. ഇവരുടെ ചിന്തകള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിച്ചില്ലെങ്കില്‍ ്അതും ബന്ധമവസാനിപ്പിക്കുന്നതിന് കാരണമാകുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ബന്ധങ്ങളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ദീര്‍ഘദൂര ദാമ്പത്യമാണ് ഇവര്‍ക്ക് നക്ഷത്രപ്രകാരം യോഗം. എന്നാല്‍ ഇത് കൂടാതെ ദാമ്പത്യത്തില്‍ നിന്ന് എന്നന്നേക്കുമായി ഇട്ടെറിഞ്ഞ് പോരുന്നതിനും ഇവര്‍ തയ്യാറാവുന്നു. തങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതമല്ല മുന്നിലുള്ളത് എങ്കില്‍ ഇവര്‍ പലപ്പോഴും പങ്കാളിയുമായി അകന്ന് ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ജിജ്ഞാസയ്ക്കും സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹമാണ് ഇവരെ പലപ്പോഴും വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തന്നെ. ഇനി അഥവാ വിവാഹം കഴിച്ചാലും ഇവര്‍ പലപ്പോഴും ദാമ്പത്യം നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുന്നു. കൂടാതെ ധാരാളം തെറ്റിദ്ധാരണകള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത് കൊണ്ട് തന്നെ പലപ്പോഴും അതിനെ മറികടക്കുന്നതിന് വേണ്ടി പങ്കാളിയില്‍ നിന്ന് പിരിഞ്ഞ് താമസിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അവരുടെ ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യവും സമയവും സ്ഥലവും വേണ്ടി വരും. അതിന് തടസ്സമാണ് വിവാഹം എന്ന ചിന്ത പലപ്പോഴും ഉണ്ടാവും. എന്നാല്‍ വിവാഹജീവിതത്തില്‍ വ്യക്തിഗത വളര്‍ച്ചക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന പങ്കാളിയില്‍ നിന്ന് അകന്ന് ജീവിക്കാനാണ് ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. അത് പലപ്പോഴും സംഘര്‍ഷത്തിനോ അല്ലെങ്കില്‍ വൈകാരികമായ പിരിയലിനോ എല്ലാം കാരണമാകുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാരായ സ്ത്രീകള്‍ വളരെയധികം വെല്ലുവിളികള്‍ അവരുടെ വൈവാഹിക ജീവിതത്തില്‍ നേരിടുന്നു. അതിന്റെ ഫലമായി പലപ്പോഴും പങ്കാളി തന്റെ പ്രതീക്ഷക്ക് അനുസരിച്ച് ജീവിക്കുന്ന വ്യക്തിയല്ലെന്ന തോന്നലില്‍ അവരില്‍ നിന്ന് അകന്ന് കഴിയാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. ഇത് മാത്രമല്ല തനിക്ക് മേല്‍ ആധിപത്യം പുലര്‍ത്തുന്ന പങ്കാളിയെങ്കില്‍ അവര്‍ വളരെയധികം ശ്രദ്ധയോടെ അത്തരക്കാരില്‍ നിന്ന് മാറി താമസിക്കും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ ഏത് വെല്ലുളിയിലും തളരാതെ ഏറ്റെടുത്ത് മുന്നോട്ട് പോവുന്നവരായിരിക്കും. അതുകൊണ്ട് തന്നെ അവരുടെ തീവ്രതയും ഇച്ഛാശക്തിയും വളരെയധികം പ്രതിസന്ധികള്‍ വൈവാഹിക ജീവിതത്തില്‍ സൃഷ്ടിച്ചേക്കാം. ഇത്തരം വൈകാരികതയാണ് അവര്‍ വിവാഹ ജീവിതത്തിലും ആഗ്രഹിക്കുന്നത്. എന്നാല്‍ അത് നിറവേറ്റാന്‍ സാധിക്കാതെ വരുമ്പോള്‍ പലപ്പോഴും പങ്കാളിയില്‍ നിന്ന് അകന്ന് പോവുന്നതിലേക്ക് കാര്യങ്ങളെത്തും.
മൂലം
മൂലം നക്ഷത്രക്കാരായ സ്ത്രീകളും പലപ്പോഴും തന്നെ പൂര്‍ണമായും പ്രകടിപ്പിക്കുന്നതിന് സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നു. ഇത് ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ട് താമസിക്കുന്നതിനും അത് വഴി വേര്‍പിരിയലിലേക്കും നിങ്ങളെ എത്തിക്കുന്നു. മുകളില്‍ പറഞ്ഞ എല്ലാ നക്ഷത്രക്കാരും ദാമ്പത്യ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ സ്വതന്ത്രമായി ജീവിക്കുക എന്ന ചിന്ത ഇവര്‍ക്ക് വളരെയധികം സന്തോഷം നല്‍കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
