Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
Valentines Day 2025: ഉടുപ്പ് മാറും പോലെ പ്രണയം മാറും; പ്രണയത്തിലെ ചാഞ്ചാട്ടം ഈ ജനനത്തീയ്യതിക്കാരുടെ സ്വഭാവം
Valentines Day 2025: പ്രണയദിനമൊക്കെയാണ് വരുന്നത്. സിംഗിളായിരിക്കുന്നവരും പ്രണയമുള്ളവരുമെല്ലാം പ്രണയദിനത്തിന് ഒന്ന് ഉഷാറാകും. പ്രണയമുള്ളവര്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പവും സിംഗിളായവര്‍ അടുത്ത തവണയെങ്കിലും പ്രിയപ്പെട്ടയാള്‍ക്കൊപ്പം പ്രണയദിനം ആഘോഷിക്കണമെന്ന ചിന്തയിലും പ്രണയദിനത്തെ വരവേല്‍ക്കും. പക്ഷേ ഈ രണ്ട് കൂട്ടത്തിലും ഉള്‍പ്പെടുത്താവുന്ന ചിലരുണ്ട്. സിംഗിളാണോ എന്ന് ചോദിച്ചാല്‍ ആണ്, പക്ഷേ പ്രണയമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. അതായത് പ്രണയിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് തന്നെ ഇവര്‍ അടുത്ത പ്രണയത്തിലേക്ക് വഴുതിപ്പോകും. വിവാഹം കഴിച്ചാലും ഇവരില്‍ ചിലര്‍ ഇടയ്‌ക്കൊക്കെ ആ സ്വഭാവം പുറത്തെടുക്കും. ഓര്‍ത്തെടുത്താല്‍ നിങ്ങള്‍ക്കും അറിയില്ലേ അത്തരം ചില ആളുകളെ.

ഇതിന്റെ എല്ലാ ഉത്തരവാദിത്തവും അവരുടെ തലയില്‍ വെച്ച് കെട്ടണ്ട. കള്ളലക്ഷണം എനിക്ക് ജന്മനാ ഉള്ളതാണെന്ന് പറയുന്നത് പോലെ, ഇവരുടെ ഈ സ്വഭാവവും ജന്മനാ ഉള്ളതാണ്. ഇവര്‍ ജനിച്ച രാശിയുടെ പ്രത്യേകതയാണത്. ഒരു വ്യക്തി ജനിക്കുമ്പോഴത്തെ ഗ്രഹസ്ഥിതികളും സമയവുമാണ് അയാളുടെ സ്വാഭാവത്തെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തുന്നതെന്ന് വേദജ്യോതിഷം പറയുന്നു. ഈ സ്വഭാവവും വ്യക്തിത്വവും അവരുടെ ബന്ധങ്ങളെയും കാര്യമായി സ്വാധീനിക്കുന്നു.
വ്യത്യസ്ത സ്വഭാവഗുണങ്ങളും പ്രത്യേകതകളും ഉള്ള 12 രാശികളാണ് ഉള്ളത്. എല്ലാ ആളുകളെയും അവര്‍ ജനിക്കുന്ന സമയം അനുസരിച്ച് ഈ 12 രാശികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ രാശിയിലും ഉള്ളവരുടെ സ്വഭാവസവിശേഷതകള്‍ വ്യത്യസ്തമായിരിക്കും. ഇതുകൂടാതെ സവിശേഷ സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ ഈ 12 രാശികളെയും അഗ്നി, ഭൂമി, വായു, ജലം എന്നിങ്ങനെയും തരംതിരിച്ചിട്ടുണ്ട്.
ഈ പൊതു സ്വഭാവസവിശേഷതകള്‍ കണക്കിലെടുത്താണ് ജ്യോതിഷ പ്രവചനങ്ങള്‍ നടത്തുന്നത്. പക്ഷേ അവയെല്ലാം ആ രാശികളില്‍ ജനിച്ചവര്‍ക്ക് ബാധകമാകണമെന്നില്ല.
മേല്‍പ്പറഞ്ഞത് പോലെ അടിക്കടി പങ്കാളിയെ മാറ്റുന്ന സ്വഭാവമുള്ള രാശികള്‍ ഏതെല്ലാമാണെന്ന് ഇനി നോക്കാം.
മേടം (മാര്‍ച്ച് 21 - എപ്രില്‍ 19)
മേടം രാശിയില്‍ ജനിച്ചവര്‍ സാഹസികരും തുറന്നടിച്ച പ്രകൃതമുള്ളവരും ആണ്. പുതിയ അനുഭവങ്ങളും ആവേശവും അവരെ പല സാഹസകള്‍ക്കും പ്രേരിപ്പിക്കും. പ്രണയത്തിലും അവര്‍ ഈ സ്വഭാവം കാണിക്കാറുണ്ട്. ബന്ധങ്ങളില്‍ പെട്ടെന്ന് വിരസത തോന്നുകയും അതില്‍ നിന്ന് വഴുതിമാറി മറ്റൊന്നിലേക്ക് പോകാനുള്ള വ്യഗ്രത ഇവരില്‍ ഉണ്ടാകുകയും ചെയ്യും. പക്ഷേ പ്രണയിക്കുന്ന സമയത്ത് അവര്‍ പങ്കാളിയെ അങ്ങേയറ്റം സന്തോഷിപ്പിക്കുകയും നല്ല പങ്കാളി ആയിരിക്കുകയും ചെയ്യും.
മിഥുനം (മെയ് 21 - ജൂണ്‍ 20)
കൗതുകവും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന സ്വഭാവവും മിഥുനം രാശിക്കാരുടെ പ്രത്യേകതയാണ്. തോന്നലുകള്‍ക്കനുസരിച്ച് താല്‍പ്പര്യങ്ങള്‍ മാറുന്നവരാണ് ഇവര്‍. അതനുസരിച്ച് അവര്‍ പുതിയ അനുഭവങ്ങള്‍ തേടിക്കൊണ്ടിരിക്കും. ബന്ധങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ച് പങ്കാളിയുടെ കാര്യത്തില്‍ മിഥുനം രാശിക്കാര്‍ക്ക് ഏറെക്കാലം ഒരു ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്. ഒരു ബന്ധം ഉണ്ടായിക്കുമ്പോള്‍ തന്നെ മറ്റ് സ്വഭാവങ്ങളും താല്‍പ്പര്യങ്ങളും ഉള്ള ആളുകളെ പങ്കാളികളാക്കാന്‍ അവര്‍ ആഗ്രഹിക്കും.
ചിങ്ങം (ജൂലൈ 23- ആഗസ്റ്റ് 22)
ആരെയും ആകര്‍ഷിക്കുന്ന, ആത്മവിശ്വാസമുള്ള വ്യക്തികളാണ് ചിങ്ങം രാശിയില്‍ പിറന്നവര്‍. എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമായിരിക്കാന്‍ ഇവര്‍ക്ക് ഇഷ്ടമാണ്. അതുകൊണ്ട് ഇവര്‍ക്ക് എപ്പോഴും പ്രണയാഭ്യാര്‍ത്ഥനകള്‍ വരികയും അവര്‍ അതില്‍ ആകൃഷ്ടരാകുകയും ചെയ്യും. പുതിയ പ്രണയതാല്‍പ്പര്യങ്ങളില്‍ അവര്‍ എപ്പോഴും ബന്ധങ്ങള്‍ തേടും.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
സ്വാതന്ത്ര്യവും പുത്യ കാര്യങ്ങള്‍ കണ്ടെത്താനുള്ള താല്‍പ്പര്യവുമാണ് ധനു രാശിയുടെ പ്രത്യേകത. പുതിയ പുതിയ കാര്യങ്ങള്‍ അറിയാന്‍ അവര്‍ക്ക് വലിയ ആവേശമാണ്. പ്രണയകാര്യത്തിലും അങ്ങനെയാണ്. ദീര്‍ഘകാല ബന്ധങ്ങളില്‍ ചെന്നുപെടാതിരിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കും. തങ്ങളുടെ സ്വാതന്ത്ര്യവും താല്‍പ്പര്യങ്ങളും ഹനിക്കുന്ന ബന്ധങ്ങളില്‍ നിന്ന് അവര്‍ തടിയൂരും. പക്ഷേ അവരുടെ ശുഭാപ്തി വിശ്വാസവും തുറന്ന മനസ്ഥിതിയും കാരണം അവര്‍ വീണ്ടും പ്രണയത്തില്‍ വീഴും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
അസാധാരണമായ ചിന്താശൈലിയും മറ്റാരെയും ആശ്രയിക്കാത്ത സ്വഭാവവുമാണ് കുംഭം രാശിക്കാര്‍ക്ക്. വ്യക്തിസ്വാതന്ത്ര്യത്തിന് അവര്‍ ഏറെ വിലമതിക്കുന്നു. പരമ്പരാഗത പ്രണയസങ്കല്‍പ്പങ്ങളോടും വിവാഹരീതികളോടും ഇവര്‍ക്ക് താല്‍പ്പര്യമില്ല. തനതായ, ഒരാള്‍ക്ക് മുമ്പില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്ന തരത്തിലുള്ള ബന്ധങ്ങളോട് ഇവര്‍ മുഖം തിരിക്കും. ഇത് ജീവിതത്തില്‍ പല പ്രണയബന്ധങ്ങളില്‍ ആകൃഷ്ടരാകാന്‍ അവരെ പ്രേരിപ്പിക്കും.



Click it and Unblock the Notifications











