Latest Updates
-
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത്
പ്രണയിക്കുമ്പോള്‍ മിക്ക പെണ്‍കുട്ടികളും കൊതിക്കുന്ന സമ്മാനം, എന്താണ് ഈ ഇഷ്ടത്തിന് പിന്നില്‍
Teddy Day: പ്രണയവാരം നാലാംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് ടെഡി ഡേയാണ്. സാധാരണഗതിയില്‍ കുട്ടികളുടെ കളിപ്പാട്ടമായി മാറേണ്ടിയിരുന്ന പാവ എങ്ങനെ പ്രണയിക്കുന്നവരുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ഇഷ്ടമായി മാറിയെന്ന് ആലോചിക്കാന്‍ ഏറ്റവും നല്ല ദിവസം ഇത് തന്നെയാകും. എത്ര വലുതായിട്ടും ടെഡി ബെയര്‍ വാങ്ങിക്കൂട്ടുന്ന, അല്ലെങ്കില്‍ ഒരു ടെഡി ബെയറിനെ സമ്മാനമായി കിട്ടിയാല്‍ എത്ര വലിയ പിണക്കവും മറക്കുന്ന ഒരു കൂട്ടുകാരിയോ പ്രണയിനിയോ നിങ്ങള്‍ക്കുണ്ടോ. എങ്കില്‍ ടെഡി ബെയറും പെണ്‍കുട്ടികളും തമ്മിലുള്ള ആ കെമിസ്ട്രി ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.

ടെഡി ബെയര്‍ എന്ന കൂട്ട്
ടെഡി ബെയറിനെ ഇഷ്ടമല്ലാത്തവര്‍ ഉണ്ടാകുമോ. പ്രായമോ, ആണ്‍പെണ്‍ വ്യത്യാസമോ ഇല്ലാതെ എല്ലാവര്ക്കും ടെഡി ബെയറിനോട് ഒരു പ്രത്യേക ഇഷ്ടവും വികാരവും ഉണ്ട്. അവയുടെ സുഖം ജീവന് തുളുമ്പുന്ന കണ്ണുകളും പതുപതുത്ത രോമവും പല നിറങ്ങളും ആരെയും ആകര്‍ഷിച്ചുപോകും. അവയെ ഒന്ന് കയ്യിലെടുക്കുമ്പോള്‍ ഒരു കുഞ്ഞിനെയെന്ന പോലെ ലാളിക്കാന്‍ തോന്നും. മറ്റൊരു കളിപ്പാവയും നല്‍കാത്ത കൂട്ടാണ് ടെഡി ബെയര്‍ നല്‍കാറ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തുടങ്ങിയതാണ് ടെഡി ബെയറും മനുഷ്യരും തമ്മിലുള്ള കൂട്ട്. വിരസത മാറ്റാന്‍ സോഷ്യല്‍മീഡിയയും വീഡിയോ ഗെയിമുകളും അടക്കം പല ഉപാധികളും ഇന്നുണ്ടെങ്കിലും ഒരു ടെഡി ബെയറിനെ കെട്ടിപ്പിടിക്കുമ്പോഴുള്ള സുഖവും ആശ്വാസവും അവയ്ക്കൊന്നും നല്കാന് കഴിയില്ലെന്നതാണ് സത്യം.
ആ കൂട്ടിന്റെ കഥ
1902ലാണ് ആ കഥയുടെ തുടക്കം. അമേരിക്കന്‍ പ്രസിഡന്റായിരുന്ന തിയോഡര്‍ ടെഡി റൂസ്വെല്‍റ്റ് മിസ്സിസിപ്പിയില്‍ ഹണ്ടിംഗ് ട്രിപ്പിന് പോയി. അദ്ദേഹത്തിന് വേട്ടയാടാന്‍ മരത്തില്‍ കെട്ടിയിരുന്ന ഒരു കരടിയെ വെടിവെക്കാന്‍ റൂസ്വെല്‍റ്റ് മടിച്ചു. ഈ സഹാനുഭൂതി ക്ലിഫോര്‍ഡ് ബെറിമാന്‍ കാര്‍ട്ടൂണ്‍ ആക്കി. അത് ആളുകളുടെ ശ്രദ്ധ നേടി. ഈ കാര്‍ട്ടൂണില്‍ നിന്നുള്ള പ്രചോദനത്താല്‍ മോറിസ് മിച്തോം എന്ന കളിപ്പാട്ട വ്യാപാരി ഒരു കരടിപ്പാവയെ ഉണ്ടാക്കി ടെഡീസ് ബെയര്‍ (ടെഡിയുടെ ബെയര്‍, പ്രസിഡന്റിനെ സൂചിപ്പിച്ച്) എന്ന പേര് നല്കി. അതൊരു വിപ്ലവമായി. ടെഡി ബെയറുകള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയതോഴരായി.
ടെഡി ഡേ
പ്രണയവാരത്തില്‍ ടെഡിയ്ക്കായി ഒരു ദിവസം തന്നെ മാറ്റിവെച്ചതിന് ഒരു കാരണമുണ്ട്. ടെഡി ബെയറുമായി ആളുകള്‍ക്ക് ഒരു വൈകാരിക ബന്ധം തോന്നും. പ്രണയവുമായി ചേര്‍ന്നുപോകുന്ന ഒരു ഇഷ്ടവും കരുതലും സുഖവും അതിലുണ്ട്. ഏറ്റവും മനോഹരമായ പ്രണയ സമ്മാനങ്ങളിലൊന്നാണ് ച ടെഡി ബെയര്‍. പറയാതെ തന്നെ ഉള്ളിലുള്ള പ്രണയം പങ്കുവെക്കാന്‍ ഒരു ടെഡി ബെയറിലൂടെ സാധിക്കും. അവയുടെ മാന്ത്രികത ആരുടെ മുഖത്തും ഒരു ചിരി സമ്മാനിക്കും, പ്രതിസന്ധികളില്‍ ആശ്വാസം നല്‍കും. ഓരോ തവണയും ടെഡി ബെയറിനെ കാണുമ്പോള്‍ അത് സമ്മാനിച്ചയാളെ ഓര്‍മ്മിക്കും. അവരോട് കൂടുതല്‍ പ്രണയം തോന്നും.
പെണ്‍കുട്ടികളുടെ ഇഷ്ടത്തിന് കാരണം
എത്ര മുതിര്‍ന്നാലും പെണ്‍കുട്ടികള്‍ ടെഡി ബെയറുകളുമായുള്ള കൂട്ട് ഉപേക്ഷിക്കാറില്ല. അവരുടെ തകര്‍ക്കാനാകാത്ത ആ ബന്ധത്തിന് പിന്നില്‍ വൈകാരികമായ കാരണങ്ങള്‍ മുതല്‍ പ്രായോഗികമായ കാര്യങ്ങള്‍ വരെ കാരണങ്ങളായുണ്ട്.
വൈകാരികബന്ധം
ടെഡി ബെയറുമായി ഒരു വൈകാരിബന്ധം സ്ഥാപിക്കാനാകും. സങ്കടഘട്ടങ്ങളില് ആശ്വാസമേകാന്‍ അവയ്ക്ക് സാധിക്കും. മാനസിക സമ്മര്‍ദ്ദം മുതല്‍ ഉത്കണ്ഠവരെയുള്ള പ്രതിസന്ധികളില്‍ ഒരു ടെഡിയുടെ കൂട്ടുണ്ടെങ്കില്‍ ആശ്വാസം തോന്നും. ടെഡി ബെയറിനെ കെട്ടിപ്പിടിക്കുമ്പോള്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. ഒറ്റപ്പെടലും സങ്കടവും മറക്കാന്‍ ടെഡി ബെയറിന്റെ കമ്പനി തേടുന്ന എത്രയോ പെണ്‍കുട്ടികള്‍ ഉണ്ട്.
സെന്റിമെന്റ്സ്
ടെഡി ബെയറുകള്‍ ചില മനോഹര ഓര്‍മ്മകളുടെ പ്രതീകമായിരിക്കും. അത് സമ്മാനിച്ചയാളുടെയോ ചില സുന്ദര മുഹൂര്‍ത്തങ്ങളുടെയോ ഓര്‍മ്മപ്പെടുത്തലായിരിക്കും അവ നല്‍കുന്നത്. അവരോടും ആ നിമിഷങ്ങളോടുമുള്ള ഇഷ്ടം പ്രകടിപ്പാക്കാനുള്ള വഴിയാണ് ടെഡി ബെയര്‍.
കുട്ടിക്കാല ഓര്‍മ്മകള്‍
പ്രണയം മാത്രമല്ല, കുട്ടിക്കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പലര്‍ക്കും ടെഡി ബെയറുകള്‍. ആദ്യമായി വാങ്ങിയ ടെഡി ബെയര്‍ പല പെണ്‍കുട്ടികളും സൂക്ഷിച്ചുവെക്കാറുണ്ട്. മിക്ക കുട്ടികള്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒരു ടെഡി ബെയര്‍ ഉണ്ടാകും. പേര് നല്കി, അതിനെ പരിപാലിച്ച്് കൊണ്ടുനടക്കാന്‍ അവര്ക്കിഷ്ടമായിരിക്കും. വലുതാകുമ്പോഴും അവരുടെ മനസ്സില്‍ അവയ്ക്ക് പ്രത്യേകസ്ഥാനമുണ്ടാകും.
അലങ്കാരം
കാണാനും വളരെ മനോഹരമായ ടെഡി ബെയറുകള്‍ വീടുകളിലെ അലങ്കാരവസ്തു കൂടിയാണ്. സ്ത്രീകള്‍ നിരവധി ടെഡി ബെയറുകള്‍ കൊണ്ട് വീടുകള്‍ അലങ്കരിക്കാറുണ്ട്.
മാനസികാരോഗ്യത്തിന് കരുതല്‍
ഒറ്റപ്പെടല്‍ ഒഴിവാക്കാനും അങ്ങനെ വിഷാദം പോലുള്ള സാധ്യതകള്‍ തടയാനും ടെഡികള്‍ സഹായിക്കാറുണ്ട്.
പോസിറ്റിവിറ്റിയുടെയും പ്രതീക്ഷയുടെയും പ്രതീകം
ഒരു ടെഡി ബെയറിന്റെ മുഖത്ത് പോലും സങ്കടം കാണാനാകില്ല. അവ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും നിഷ്കളങ്കതയുടെയും പോസിറ്റിവിറ്റിയുടെയും പ്രതീകമാണ്.



Click it and Unblock the Notifications