Latest Updates
-
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ!
പ്രണയത്തില്‍ സത്യസന്ധരായവര്‍, ഒന്നിലധികം കാമുകിമാര്‍ ഉണ്ടാകുന്നവര്‍; അറിയാം 12 രാശികളുടെയും പ്രണയ ഫലങ്ങള്‍
എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. അതുപോലെ തന്നെ, പ്രണയത്തിന്റെ കാര്യത്തിലും ഓരോരുത്തരും വ്യത്യസ്ത താല്പര്യങ്ങളും നിലപാടുകളും വെച്ചുപുലര്‍ത്തുന്നവരായിരിക്കും. വേദ ജ്യോതിഷത്തില്‍ 12 രാശികള്‍ക്കും ഓരോ ഗുണങ്ങള്‍ കൃത്യമായി നിര്‍ദ്ദേശിക്കുന്നുണ്ട്. 12 രാശികളും പ്രണയത്തില്‍ എപ്രകാരമായിരിക്കും എന്ന് നോക്കാം.

മേടം
പൊതുവില്‍ കുറച്ച് ഏകാന്തത ഇഷ്ടപ്പെടുന്ന രാശിക്കാരാണ് മേടം രാശിക്കാര്‍. അതിനാല്‍ തന്നെ, തങ്ങളുടെ സ്വാതന്ത്രത്തിലേയ്ക്ക് അമിതനമായി ഇടിച്ചു കയറുന്ന പങ്കാളിയെ ഇവര്‍ സ്വീകരിക്കുകയില്ല. മേടം രാശിക്കാര്‍ക്ക് ചിങ്ങം രാശിക്കാരോട് കുറച്ച് ഇഷ്ടം തോന്നാനുള്ള സാധ്യത കൂടുതലാണ്. ഒരിക്കല്‍ പ്രണയത്തില്‍ ആയാല്‍, പങ്കാളിയോട് നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന രാശിക്കാരായിരിക്കും മേടം രാശിക്കാര്‍. പങ്കാളിയ്ക്കുവേണ്ടി സമയം കണ്ടെത്താനും, അവര്‍ക്കു വേണ്ട സ്നേഹവും കരുതലും നല്‍കാനും ഈ രാശിക്കാര്‍ ശ്രദ്ധിക്കുന്നതാണ്.
ഇടവം
പങ്കാളിയില്‍ നിന്നും സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന രാശിക്കാരാണ് ഇടവം രാശിക്കാര്‍. ചെറിയ സമ്മാനങ്ങള്‍, സര്‍പ്രൈസ് ഡിന്നര്‍ എന്നിവയെല്ലാം ഈ രാശിക്കാര്‍ ആവോളം ആസ്വദിക്കും. പങ്കാളിയോടൊപ്പമുള്ള ചെറിയ നിമിഷങ്ങള്‍ പോലും ആഘോഷിക്കാന്‍ താല്പര്യപ്പെടുന്നവരാണ് ഇടവം രാശിക്കാര്‍. അതിനാല്‍ ഈ വരുന്ന പ്രണയ ദിനത്തില്‍ നിങ്ങളുടെ പങ്കാളി ഇടവം രാശിയിലുള്ളതാണെങ്കില് ഒരുമിച്ച് ട്രിപ്പ് പോകുന്നത് നല്ലതായിരിക്കും. അതുപോലെ, ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നതും ബന്ധം ദീര്‍ഘകാലം നിലനില്ക്കാന് സഹായിക്കും.
മിഥുനം
വളരെയധികം തുറന്ന് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന രാശിക്കാരാണ് മിഥുനം രാശിക്കാര്‍. പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കാന്‍ ഈ രാശിക്കാര്‍ ഒത്തിരി ഇഷ്ടപ്പെടുന്നു. ഏത് പ്രശ്നങ്ങളും വളരെ നിസ്സാരത്തില്‍ തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയാണ് മിഥുനം രാശിക്കാര്‍. അതിനാല്‍, പങ്കാളിയുമായുള്ള വഴക്കുകള്‍ ദീര്‍ഘനേരം നിലനില്‍ക്കാനുള്ള സാധ്യതയും കുറവാണ്.
കര്‍ക്കിടകം
പങ്കാളിയോട് സ്നേഹം കാണിക്കുമെങ്കിലും ഒന്നിലധികം പ്രണയ ബന്ധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. തങ്ങളുടെ ചിന്താഗതിയ്ക്ക് ചേരാത്തവരാണ് എന്ന് കണ്ടാല്‍ പുതിയ പങ്കാളിയെ കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് ഒരു മടിയും ഇലല്ല. പെര്ഫെക്ഷന് നോക്കുന്നവരും, സംതൃപ്തി നോക്കുന്ന രാശിക്കാര്‍ കൂടിയാണ് കര്‍ക്കിടകം രാശിക്കാര്‍.
കന്നി
ചെറിയ തര്‍ക്കങ്ങള്‍ പോലും ശാന്തമായി പരിഹരിക്കാന്‍ ശഅരമിക്കുന്ന രാശിക്കാരാണ് കന്നി രാശിക്കാര്‍. മാനസികാരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന രാശിക്കാരായതിനാല് തന്നെ തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കും. ഒട്ടും പറ്റില്ലെങ്കില്‍ പങ്കാളിയുടെ മുഖത്ത് നോക്കി കാര്യങ്ങള്‍ സംസാരിക്കാന്‍ മടിയില്ലാത്തവര്‍ കൂടിയാണ് കന്നി രാശിക്കാര്‍.
തുലാം
വളരെ വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്ന രാശിക്കാരാണ് തുലാം രാശിക്കാര്‍. അതിനാല്‍ തന്നെ പങ്കാളിയുടെ പ്രശ്നങ്ങള്‍ ഈ രാശിക്കാരെയും ബാധിക്കുന്നു. സഹാനുഭൂതിയും ഇവരില്‍ അമിതമായിരിക്കും. അതുപോലെ, ഇടയ്ക്കിടയ്ക്കുള്ള മൂഡ് സ്വിംഗ്സ് പങ്കാളിയില്‍ ദേഷ്യം ഉണ്ടാക്കാനും സാധ്യത കൂടുതലാണ്.
വൃശ്ചികം
വളരെയധികം റൊമാന്റിക് ആയിട്ടുള്ള രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. അതിനാല്‍ തന്നെ പങ്കാളിയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവര്‍ അന്വേഷിക്കും. പങ്കാളിയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ക്കായിരിക്കും ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ക്രഷിനോട് ഇഷ്ടം തുറന്ന് പറയാനുള്ള അവസരവും ഈ രാശിക്കാര്‍ക്ക് വന്ന് ചേരുന്നതാണ്.
ധനു
ഇഷ്ടപ്പെട്ടാല്‍ ജീവനു തുല്യം സ്നേഹിക്കുന്ന രാശിക്കാരാണ് ധനു രാശിക്കാര്‍. അതുപോലെ പ്രണയം ആസ്വദിക്കാന്‍ താല്പര്യപ്പെടുന്നവര് കൂടിയാണ് ഇവര്‍.
മകരം
പങ്കാളിയെ ഒരു കാര്യത്തിനും നിര്‍ബന്ധിക്കാത്ത രാശിക്കാരാണ് നമകരം രാശിക്കാര്‍. ഒരാളോട് ഇഷ്ടം തോന്നിയാല്‍ പോലും, അവരെ ഇതിന്റെ പേരില്‍ ശല്യം ചെയ്യാന്‍ താല്പര്യപ്പെടാത്ത രാശിക്കാരാണ് ഇവര്‍. എന്നാല്‍ അതേ സമയം വളരെ റൊമാന്റിക്കായിട്ടുള്ള രാശിക്കാര്‍ കൂടിയാണ് ഇവര്‍.
കുംഭം
എത്ര സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പങ്കാളിയോടുള്ള ഇഷ്ടം കുറയാത്ത രാശിക്കാരാണ് കുംഭം രാശിക്കാര്‍. ഇവര്‍, പങഅകാളിയ്ക്കുവേണ്ടി എല്ലാ കാര്യങ്ങളും കൃത്യമായ രീതിയില്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നവരായിരിക്കും.
മീനം
വളരെ ഗൗരവത്തോടെ പ്രണയത്തെ കാണുന്ന രാശിക്കാരാണ് മീനം രാശിക്കാര്‍. അതിനാല്‍ ഇവരില്‍ ആത്മാര്‍ത്ഥതയും വളരെയധികമായിരിക്കും. സ്നേഹിച്ചാല്‍ ചങ്ക് വരെ പറിച്ച് നല്‍കും.



Click it and Unblock the Notifications