Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Valentine's Day 2025: പോക്കറ്റ് കാലിയാക്കണ്ട, ഓൺലൈൻ വഴി പങ്കാളിയ്ക്ക് വാങ്ങാം ഈ സമ്മാനങ്ങൾ
valentine's day 2025: പ്രണയ ദിനം അടുത്തുകൊണ്ടിരിക്കുകയാണ്. പങ്കാളിയ്ക്കായി എന്ത് നല്‍കും എന്ന ആലോചനയിലാണോ നിങ്ങള്‍? വസ്ത്രങ്ങള്‍ വാങ്ങുന്നതെല്ലാം പഴഞ്ചന്‍ കഥകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലത്തെ ട്രെന്‍ഡിനൊത്ത് നോക്കിയാല്‍, പങ്കാളിയ്ക്ക് വാങ്ങി നല്‍കാവുന്ന ചില ഗിഫ്റ്റ് ഓപ്ഷനുകളുണ്ട്. പോക്കറ്റ് കാലിയാകാതെ, എന്നാല്‍, ക്വാളിറ്റിയില്‍ ഒട്ടും കുറവില്ലാത്ത കിടിലന്‍ സമ്മാനങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ സാധിക്കുന്നതാണ്. ഇത്തരം സമ്മാനങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

18 ക്യാരറ്റ് ഗോള്‍ഡ് പ്ലേറ്റഡ് ഓര്‍ണമെന്റ്‌സ്
പണ്ടത്തെ കാലത്തെ പോലെ സ്വര്‍ണ്ണം ധരിക്കാന്‍ ഇന്നത്തെ പണ്‍കുട്ടികള്‍ക്ക് താല്‍പര്യം കുറവാണ്. ഹെവി വര്‍ക്കുള്ളതും വിലകൂടിയതുമായ ആഭരണങ്ങള്‍ പലരും ഉപയോഗിക്കാറും ഇല്ല. എന്നാല്‍ ഇന്ന്, ഈ മാറുന്ന ട്രെഡിനൊത്ത് ആഭരണങ്ങളിലും വ്യത്യാസം വന്നു കൊണ്ടിരിക്കുകയാണ്. വെറും 2000 രൂപയ്ക്കുള്ളില്‍ 18 ക്യാരറ്റ് ഗോള്‍ഡ് പ്ലേറ്റഡ് ഓണ്‍ണമെന്റ്‌സ് ലഭിക്കുന്നതാണ്. പല പ്രമുഖ സിനിമാ താരങ്ങളും ഇത്തരം സംരംഭങ്ങള്‍ നടത്തുന്നുണ്ട്. വേസ്റ്റേണ്‍ വസ്ത്രങ്ങള്‍ക്കൊപ്പവും, ട്രെഡീഷ്ണല്‍ വസ്ത്രത്തിനൊപ്പവും ചേരുന്ന വിധത്തിലുള്ള അള്‍ട്രാ മോഡേണ്‍ ആഭരണങ്ങള്‍ ഇത്തരം വൈബ്‌സൈറ്റുകളില്‍ നിന്നും ലഭ്യമാണ്. 24 ക്യാരറ്റ് സ്വര്‍ണ്ണത്തിനെ അപേക്ഷിച്ച് 18 ക്യാരറ്റ് സ്വർണ്ണത്തിന് വിലക്കുറവാണ്. കൂടാതെ, ഗോള്‍ഡ് പ്ലേറ്റഡ് ആയതിനാല്‍ തന്നെ സ്വർണ്ണത്തിന്റെ അതേ ലുക്ക് ലഭിക്കുകയും ചെയ്യും. പലരും 1 വര്‍ഷം വരെ ഗ്യാരണ്ടിയും ഇതിന് നല്‍കുന്നുണ്ട്. നിങ്ങളുടെ ബജറ്റ് 2000 ആണെങ്കില്‍ അതിനുള്ളില്‍ നില്‍ക്കുന്ന ലൈറ്റ് വേയ്റ്റ് ആഭരണങ്ങള്‍ വാങ്ങാവുന്നതാണ്.
മേയ്ക്കപ്പ് കിറ്റ്
പെണ്‍കുട്ടികള്‍ ആണെങ്കില്‍ മേയ്ക്കപ്പ് കിറ്റ് വാങ്ങി നല്‍കുന്നത് വളരെ നല്ലതായിരിക്കും. ഇന്ന് പല ബ്രാന്റുകള്‍ക്കും ഗിഫ്റ്റായി നല്‍കാന്‍ സാധിക്കുന്ന വിധത്തിലുള്ള മേയ്ക്കപ്പ് കിറ്റുകളുണ്ട്. മേയ്ക്കപ്പ് കിറ്റുകള്‍ വാങ്ങുമ്പോള്‍ പ്രോഡക്ട് ഒറിജിനല്‍ ആണെന്ന് ഉറപ്പ് വരുത്തുക. പ്രത്യേകിച്ച് അത്യാവശ്യം പേരു കേട്ട ബ്രാന്റ് വാങ്ങുന്നതായിരിക്കും നല്ലത്. അതുപോലെ, പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വാങ്ങുമ്പോള്‍ ഇതിന്റെ ഡിസ്ട്രിബ്യൂട്ടര്‍ ആരാണെന്ന് നോക്കുക. ഇവരുടെ റിവ്യൂ നോക്കുക. ചില ഡിസ്ട്രിബ്യൂട്ടര്‍മാര്‍ ഡ്യൂപ്ലികേറ്റ് ഉല്‍പന്നങ്ങള്‍ വില്‍ക്കാം. അതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. അതുപോലെ, ഏത് പ്രോഡക്ട് ആണോ വാങ്ങുന്നത് പരമാവധി ബ്രാന്റിന്റെ സൈറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
വാച്ച്
എക്കാലത്തെയും ഒരു ക്ലാസ്സിക് ഗിഫ്റ്റ് ഓപ്ഷനാണ് വാച്ച്. യൂത്തിനെ ലക്ഷ്യം വെച്ച് വിപണിയില്‍ നിരവധി വാച്ച് ബ്രാന്റുകള്‍ ഉണ്ട്. അതിനാല്‍ തന്നെ, പല പേരുകേട്ട വാച്ച് ബ്രാന്റുകള്‍ക്കും യൂത്തിനുവേണ്ടി പ്രത്യേകം കളക്ഷന്‍സ് തന്നെ ഉണ്ട്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഡിസൈനും ക്ലാസ്സിക് കളേഴ്‌സും മിക്‌സ് ചെയ്തുള്ള കളക്ഷന്‍സ് ലഭ്യമാണ്. ഇത്തരം വാച്ചുകള്‍ 2000 ഉള്ളില്‍ വാങ്ങാന്‍ സാധിക്കും. ഇവ ഗിഫ്റ്റായി നല്‍കുന്നതും നല്ലൊരു ഓപ്ഷനാണ്.
വാലറ്റ്
കുറച്ച് പഴഞ്ചന്‍ ആണെങ്കിലും, ഇന്നും ഗിഫ്റ്റായി വാലറ്റ് ഇഷ്ടപ്പെടുന്ന ധാരാളം വ്യക്തികളുണ്ട്. ലെതറിന്റെ അല്ലെങ്കില്‍ വെറൈറ്റി ഡിസൈന്‍, പാറ്റേണ്‍ എന്നിവയുള്ള വാലറ്റുകള്‍, ഓണ്‍ലൈന്‍ വഴി വിവിധ സൈറ്റുകളില്‍ നിന്നും വാങ്ങി നല്‍കുന്നതും നല്ലൊരു ചോയ്‌സ് ആയിരിക്കും.
സില്‍വര്‍ ആഭരണങ്ങള്‍
ഇന്ന് ചെറുപ്പക്കാര്‍ക്ക് സില്‍വര്‍ ആഭരണങ്ങളോട് പ്രിയം വര്‍ദ്ധിച്ചു വരികയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിധത്തില്‍ ലൈറ്റ് വേയ്റ്റ് ആഭരണങ്ങള്‍ ഇന്ന് ലഭ്യമാണ്. സ്വര്‍ണ്ണത്തെ അപേക്ഷിച്ച് വിലയും കുറവാണ്. കൂടാതെ, നല്ല ക്ലാസ്സി ലുക്ക് ലഭിക്കുകയും ചെയ്യും. ഗിഫ്റ്റിന്റെ മൂല്യവും കൂടുതലായിരിക്കും. അതിനാല്‍, സില്‍വര്‍ ആഭരണങ്ങളും നല്ലൊരു ചോയ്‌സാണ്.



Click it and Unblock the Notifications