Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
Valentines Day 2025: പണം കൊണ്ട് അളക്കേണ്ട പ്രണയം; കീശ കാലിയാകാതെ പ്രണയദിനം ആഘോഷിക്കാനുള്ള വഴികള്‍
Valentines Day 2025: നമുക്കൊക്കെ എന്തോന്ന് പ്രണയം, അതൊക്കെ കീശയില്‍ കാശുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ എന്ന് പരിതപിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ അറിഞ്ഞോളൂ, പണമുള്ളവരല്ല, ഹൃദയത്തില്‍ പ്രണയമുള്ളവരാണ് പ്രണയദിനം ആഘോഷിക്കേണ്ടത്. പ്രണയദിനം വിലപ്പെട്ട സമ്മാനങ്ങള്‍ കൈമാറാനുള്ള ദിനമാണെന്ന ധാരണ തീര്‍ത്തും തെറ്റാണ്. അതിന് കഴിവുള്ളവര്‍ അങ്ങനെ ചെയ്യട്ടെ. എന്നാല്‍ കീശ കാലിയാകാതെയും പ്രണയദിനം ആഘോഷിക്കാം. അതിന് ഉള്ളില്‍ പ്രണയവും ആ പ്രണയം ആഘോഷിക്കാനുള്ള മനസ്സും ഉണ്ടായാല്‍ മതി.

ഈ വര്‍ഷത്തെ പ്രണയദിനം ഒറ്റപ്പൈസ ചിലവഴിക്കാതെ, എന്നാല്‍ അതിന്റെ മാധുര്യം ഒട്ടും ചോരാത്ത രീതിയില്‍ ആഘോഷിച്ചാലോ. അതിനുള്ള ചില ഐഡികള്‍ ഇതാ.
മൂവി ഡേറ്റ്
പ്രണയിക്കുന്നവര്‍ക്കൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കുന്നതാണ് പ്രണയദിനത്തില്‍ ചെയ്യേണ്ടത്. അവര്ക്കൊരുമിച്ചിരുന്ന് ഒരു സിനിമ കണ്ടാലും അത് സന്തോഷം നല്കില്ലേ. വീട്ടില്‍ തന്നെയിരുന്ന് ഒടിടിയില്‍ ഇതുവരെ കാണാത്ത ഒരു സിനിമയോ അല്ലെങ്കില്‍ രണ്ടുപേര്‍ക്കും ഇഷ്ടമുള്ള ഒരു റൊമാന്റിക് സിനിമയോ കണ്ട് ഉള്ളിലെ പ്രണയം പങ്കുവെക്കാം. അല്‍പ്പം ആഘോഷമൂഡിനായി ഇടയ്ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കിയ പോപ്കോണ്‍ കൊറിക്കുകയും ജ്യൂസ് നുകരുകയും ചെയ്യാം.
ഡിന്നര്‍ ഡേറ്റ്
പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് ചിലവേറിയ കാര്യമാണ്. പക്ഷേ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം വീട്ടില്‍ തന്നെ തയ്യാറാക്കിയാല്‍ അതിന്റെ പകുതി പോലും ചിലവ് വരില്ല. മാത്രമല്ല അത് ആരോഗ്യത്തിനും നല്ലതാണ്. നിങ്ങള്‍ രണ്ടുപേര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം ഒന്നിച്ച് തയ്യാറാക്കി വീട്ടില്‍ ഒരു ഡിന്നര്‍ ഡേറ്റ് വെച്ചാല്‍ അത് പ്രണയദിനത്തെ എത്ര മനോഹരമാക്കുമെന്ന് ചിന്തിച്ചുനോക്കൂ. ഇതുവരെ വീട്ടില്‍ ഉണ്ടാക്കാത്ത ഒരു വിഭവമാണ് നിങ്ങള്‍ പ്രണയദിനത്തില്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ യുട്യൂബിലോ മറ്റോ നോക്കി മുന്‍കൂട്ടി അതിന്റെ ചേരുവകളും പാചകരീതിയും മനസ്സിലാക്കി വെക്കുക. പ്രണയദിനത്തില്‍ പങ്കാളിക്കൊപ്പം ചേരുവകള്‍ തയ്യാറാക്കി ഒന്നിച്ച് പാചകം ചെയ്യുക. നിങ്ങളുടെ പ്രണയം റെസ്റ്റോറന്റില്‍ നിന്ന് ലഭിക്കാത്ത ഒരു അധികരുചി അതിന് നല്കുമെന്നതില് സംശയമില്ല. പാചകം കഴിഞ്ഞതിന് ശേഷം ടേബിള്‍ മനോഹരമായി അലങ്കരിച്ച്, വേണമെങ്കില്‍ മെഴുകുതിരികളും കത്തിച്ച് ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ തന്നെ നിങ്ങള്‍ക്ക് ഒരുക്കാം. പണം ചിലവാക്കിയുള്ള പ്രണയദിന ആഘോഷത്തേക്കാള്‍ അവിസ്മരണീയമാകും അത്.
വര്‍ക്ക്ഔട്ട് ഡേറ്റ്
മുന്‍കൂറായി പറഞ്ഞുകൊള്ളട്ടെ, ഫിറ്റ്നസ്സ് പ്രേമികള്ക്കുള്ളകാണ് ഈ ആശയം. നിങ്ങളും നിങ്ങളുടെ പങ്കാളിയും ഫിറ്റ്നസ്സിന് പ്രാധാന്യം നല്കുന്നവരാണെങ്കില് ഈ പ്രണയദിനം ഫിറ്റ്നസ്സ് പ്രമേയമാക്കിയുള്ളതാകട്ടെ. ആ ദിവസം ഒന്നിച്ച് ജിമ്മില്‍ പോകാനോ അല്ലെങ്കില്‍ വീട്ടില്‍ ഒരുമിച്ച് യോഗ ചെയ്യാനോ അല്ലെങ്കില്‍ നിങ്ങള്‍ താല്‍പ്പര്യപ്പെടുന്ന രീതിയിലുള്ള വര്‍ക്ക്ഔട്ട് ചെയ്യാനോ ശ്രമിക്കുക. ഇതുകേട്ട് ആരും പുച്ഛിക്കേണ്ട. ആരോഗ്യമുള്ള ശരീരത്തിലും മനസ്സിലുമേ ആരോഗ്യമുള്ള പ്രണയം വിടരൂ.
ഗൃഹാതുര ഓര്‍മ്മകളിലേക്ക് തിരിഞ്ഞുനടത്തം
ഇനി ഈ പ്രണയദിനത്തെ അല്‍പ്പം വൈകാരികമായി സമീപിച്ചാലോ. നിങ്ങളുടെ പ്രണയത്തില്‍ ഏറ്റവും പ്രിയപ്പെട്ട ചില സ്ഥലങ്ങള്‍ ഉണ്ടാകുമല്ലോ. ഒന്നിച്ച് പഠിച്ചതോ ജോലി ചെയ്തതോ ആദ്യമായി കണ്ടുമുട്ടിയതോ ഒന്നിച്ച് താമസിച്ചതോ ഒക്കെ ആയിട്ടുള്ള നിങ്ങള്‍ ഒരിക്കലും മറക്കാത്ത സ്ഥലങ്ങള്‍. ആ സ്ഥലങ്ങളിലേക്ക് ഒന്നിച്ചൊരു യാത്ര ചെയ്തുകൊണ്ട് ആ പഴയ ഓര്‍മ്മകളെ ഒരിക്കല്‍ കൂടി നെഞ്ചോടുചേര്‍ക്കാം.
പങ്കാളി ഏറെ ആഗ്രഹിച്ച ആ കാര്യം
വിലപിടിപ്പുള്ള വസ്തുക്കളേക്കാള്‍ വിലമതിക്കുന്ന ചില ആഗ്രഹങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ മനസ്സിലുണ്ടാകില്ലേ. പതിവുകള്‍ തെറ്റിച്ച് അവര്‍ നിങ്ങള്‍ക്ക് ചെയ്തുതരുന്ന കാര്യങ്ങള്‍ തിരിച്ച് അങ്ങോട്ട് ചെയ്തുകൊടുത്തു നോക്കൂ. ഏറെക്കാലമായി ഒന്ന് വെറുതെയിരിക്കണമെന്നോ അല്ലെങ്കില്‍ ഒന്നിച്ച് അല്‍പ്പദൂരം നടക്കണമെന്നോ അതുമല്ലെങ്കില്‍ ബീച്ചില്‍ വെറുതെ പോയി ഇരിക്കണമെന്നോ നിങ്ങളുടെ പങ്കാളി ആഗ്രഹിക്കുന്നുണ്ടോ. ഉണ്ടെങ്കില്‍ അവരുടെ ആ ചെറിയ വലിയ ആഗ്രഹം സാധിച്ചുകൊടുക്കൂ. അപ്പോള്‍ അവരുടെ കണ്ണില്‍ തെളിയുന്ന പ്രണയം വിലപിടിപ്പേറിയ ഒരു സമ്മാനത്തിനും ഒരു ആഘോഷത്തിനും നല്‍കാനാകില്ല.



Click it and Unblock the Notifications