Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
കണ്ടമാത്രയില്‍ പ്രണയത്തിലാകുന്നവര്‍, ജീവിതാവസാനം വരെ പ്രണയം നിലനിര്‍ത്തുന്നവര്‍ ഈ നക്ഷത്രക്കാര്‍
5 Nakshatras Destined for Love at First Sight: പലര്‍ക്കും പല രീതിയിലാണ് പ്രണയം തോന്നുക. ചിലര്‍ പെട്ടെന്ന് പ്രണയത്തിലാകും. എന്നാല്‍ മറ്റു ചിലര്‍ ഒരു വ്യക്തിയെ അറിഞ്ഞ്, മനസ്സിലാക്കിയതിന് ശേഷം മാത്രം പ്രണയത്തിലാകും. പലര്‍ക്കും പ്രണയം എന്നത് പലതരമാണ്.

ജ്യോതിഷ പ്രകാരം നോക്കിയാല്‍, ചില നക്ഷത്രക്കാര്‍ കണ്ടമാത്രയില്‍ പ്രണയത്തിലാകും എന്നാണ് പറയുന്നത്. ഈ നക്ഷത്രക്കാര്‍ പ്രണംയ തോന്നുന്ന വ്യക്തിയോട് ആത്മാര്‍ത്ഥ പുലര്‍ത്തുന്നവരും, ജീവിതവസാനം വരെ ഈ പ്രണയം നിലനിര്ത്തുന്നവരുമായിരിക്കും. ഈ നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
അശ്വതി
ഒരു വ്യക്തിയെ കാണുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ ആകര്‍ഷണം തോന്നുന്നവരും, അവരോട് പ്രണയം തോന്നുന്നതുമായ നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്‍. ഒരിക്കല്‍ പ്രണയം തോന്നിയാല്‍ പങ്കാളിയെ ജീവന് തുല്യം സ്നേഹിക്കുന്നവരും, ഏത് ഘട്ടത്തിലും അവരെ കൈവിടാത്തവരും ആയിരിക്കും ഈ നക്ഷത്രക്കാര്‍. പങ്കാളിയുമായി അമൂല്യമായ ബന്ധം സൃഷ്ടിച്ചെടുക്കാനും, ഭയം കൂടാതെ, പ്രണംയ തുറന്ന് പറയാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും.
ഭരണി
ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നുന്ന നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാര്‍. പങ്കാളിയുടെ ഏതെങ്കിലും ഒരു ഗുണമായിരിക്കും ഈ നക്ഷത്രക്കാരെ ആകര്‍ഷിക്കുന്നത്. ചിലപ്പോള്‍ സൗന്ദര്യമായിരിക്കാം. ചിലപ്പോള്‍ ചിരി, അല്ലെങ്കില്‍ സംസാരം അതുല്ലെങ്കില്‍ അവരിലുള്ള ഏതെങ്കിലും കലാപരമായ കഴിവുകളായിരിക്കും ഈ നക്ഷത്രക്കാരെ മയക്കുന്നത്. പ്രണയം തോന്നിയാല്‍ അത് പ്രകടിപ്പിക്കുന്ന നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാര്‍. തുറന്ന് പറയാന്‍ മടിക്കുമെങ്കില്‍ ഉള്ളില്‍ ആത്മാര്‍ത്ഥമായ സ്നേഹം ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്.
മകം
ആകര്‍ഷണീയമായ വ്യക്തിത്വം നിലനിര്‍ത്തുന്നവരാണ് മകം നക്ഷത്രക്കാര്‍. സംസാര ശൈലിയിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. അതിനാല്‍, തന്റെ അതേ ഗുണങ്ങളുള്ളവരോട് കണ്ടമാത്രയില്‍ ഈ നക്ഷത്രക്കാര്‍ക്ക് പ്രണയം തോന്നാം. പ്രത്യേകിച്ച് ആകര്‍ഷണീയമായ വ്യക്തിത്വം ഈ നക്ഷത്രക്കാരെ ആകര്‍ഷിക്കും. അവരോട് പ്രണയം തോന്നും. അവരുടെ അഭിപ്രായങ്ങളെ മാനിക്കാനും, ജീവിതത്തിലേയ്ക്ക് ക്ഷണിക്കാനും ഇവര്‍ താല്പര്യപ്പെടും. കൂടാതെ, ജീവിതാവസാനം വരെ പങ്കാളിയോടുള്ള ബഹുമാനം നിലനിര്‍ത്താനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്.
പൂരം
കലാപരമായി മികച്ച് നില്ക്കുന്ന വ്യക്തികളോട് ആരാധനയും, പ്രണയവും കണ്ടമാത്രയില്‍ തോന്നുന്ന നക്ഷത്രക്കാരാണ് പൂരം നക്ഷത്രക്കാര്‍. ഐശ്വര്യം നിറഞ്ഞ മുഖകാന്തിയും ആകര്‍ഷണീയതയും പൂരം നക്ഷത്രക്കാരുടെ പ്രത്യേകതകളാണ്. കൂടാതെ, കലാപരമായി മുന്നിട്ട് നില്ക്കുന്നവര് കൂടിയാണ് പൂരം നക്ഷത്രക്കാര്‍. അതിനാല്‍, ഇതേ ഗുണങ്ങളുള്ള വ്യക്തികളോട് ഈ നക്ഷത്രക്കാര്‍ക്ക് കണ്ടമാത്രയില്‍ പ്രണയം തോന്നുന്നതാണ്. പ്രണയത്തില്‍ ആത്മാര്‍ത്ഥത നിലനിര്ത്തുവര് കൂടിയായിരിക്കും ഈ നക്ഷത്രക്കാര്‍.
ഉത്രം
ധൈര്യശാലികളായവരെയും അഭിപ്രായങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്നവരെയും ഇഷ്ടപ്പെടുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. അതിനാല്‍, ഇത്തരം ഗുണങ്ങളുള്ള വ്യക്തികളോട് ഇവര്‍ക്ക് ആരാധന തോന്നുന്നതായിരിക്കും. പ്രണയവും കണ്ടമാത്രയില്‍ തോന്നാം. ആത്മാര്‍ത്ഥത നിലനിര്‍ത്തുന്നവരായിരിക്കും ഇവര്‍. പ്രണയം വിവാഹത്തിലേയ്ക്ക് എത്തിക്കാനും ഈ നക്ഷത്രക്കാര്‍ ശ്രമിക്കും. നല്ല പങ്കാളിയായി ജീവിതാവസാനം വരെ നിലനില്ക്കുകയും ചെയ്യും.



Click it and Unblock the Notifications
