Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
മനസ്സില്‍ മാത്രമല്ല, നോട്ടത്തിലും ഭാവത്തിലും പ്രണയം സൂക്ഷിക്കുന്നവര്‍ ഈ നക്ഷത്രക്കാര്‍
Valentine's Day 2025: പ്രണയം തോന്നാത്തവര്‍ വളരെ വിരളമായിരിക്കും. എന്നാല്‍, എല്ലായ്പ്പോഴും പ്രണയം തോന്നുന്നവരും നമുക്കിടയില്‍ വിരളം തന്നെയാണ്. ചിലര്‍ മനസ്സില്‍ പ്രണയം സൂക്ഷിക്കും. ചിലര്‍ മനസ്സ് തുറക്കും. മറ്റു ചിലരുടെ പ്രവൃത്തിയിലും, നോട്ടത്തിലും ഭാവത്തിലും വരെ നമുക്ക് പ്രണയം കാണാന്‍ സാധിക്കും.

ജ്യോതിഷപ്രകാരം, പ്രണയകാര്യത്തില് മുന്നില്‍ നില്ക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവരുടെ മനസ്സില്‍ മാത്രമല്ല, ചെറിയ നോട്ടത്തില്‍ പോലും ഇവര്‍ പ്രണയം കാത്ത് സൂക്ഷിക്കും. ഈ നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
രോഹിണി
പൊതുവില്‍ സ്വന്തം സൗന്ദര്യത്തില്‍ അമിതമായി ആത്മ വിശ്വാസം ഉള്ളവരാണ് രോഹിണി നക്ഷത്രക്കാര്‍. ആകര്‍ഷണീയമായ സ്വഭാവവും, വ്യക്തിത്വവും നിലനിര്ത്തുവര് കൂടിയാണ് രോഹിണി നക്ഷത്രക്കാര്‍. അതുപോലെ, വളരെ പെട്ടെന്ന് പുതിയ പ്രണയ ബന്ധത്തിലാകാന്‍ സാധ്യതയുള്ള നക്ഷത്രക്കാരണ് ഇവര്‍. മനസ്സില്‍ പ്രണയം ഉണ്ടെങ്കില്‍ അത് പലരീതിയില്‍ പ്രകടിപ്പിക്കാന്‍ ഈ നക്ഷത്രക്കാര്‍ ശ്രമിക്കുന്നതാണ്. ഇവരുടെ ചെറി സ്റ്റൈലിലൂടെ പോലും ഈ പ്രണയം തുറന്ന് കാണിക്കാന്‍ ഇവര്‍ ശ്രമിക്കും. ചിലപ്പോള്‍, ഒന്നിലധികം വ്യക്തികളോട് ഇവര്‍ക്ക് പ്രണയം തോന്നാം. എല്ലാവരോടും ഒരേ രീതിയില്‍ പെരുമാറുന്നവരും, പ്രണയം പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടിയാണ് രോഹണി നക്ഷത്രക്കാര്‍.
മകയിരം
ഒരു പ്രണയത്തില്‍ അകപ്പെട്ടാല്‍ അതില്‍ ആത്മാര്‍ത്ഥത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന നക്ഷത്രക്കാരാണ് മകയിരം നക്ഷത്രക്കാര്‍. ഒരു വ്യക്തിയുടെ സൗന്ദര്യം, സ്വഭാവം എന്നിവയില്‍ വളരെ പെട്ടെന്ന് ആകര്ഷണീയരാകുന്ന നക്ഷത്രക്കാര്‍ കൂടിയാണ് മകയിരം നക്ഷത്രക്കാര്‍. തികച്ചും ബുദ്ധിശാലികളായ മകയിരം നക്ഷത്രക്കാര്‍ക്ക് പ്രണയം എങ്ങനെ ഫലിപ്പിക്കണം എന്നതിനെക്കുറിച്ചും ശരിയായ ധാരണകള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ രാശിക്കാര്‍, തന്ത്രശാലികളും ആയിരിക്കും. ഇവരുടെ തന്ത്രപരമായ നീക്കത്തിലൂടെ ആഗ്രഹിച്ച പങ്കാളിയിലും പ്രണയം സൃഷ്ടിക്കാന്‍ സാധിക്കുന്നതാണ്. ഈ നക്ഷത്രക്കാരുടെ സംസാര രീതി, ബുദ്ധിശക്തിയിലുള്ള മികവ് എന്നിവയെല്ലാം തന്നെ മറ്റുള്ളവരെ ആകര്‍ഷിക്കും.
തിരുവാതിര
വളരെയധികം സ്നേഹവും ദയയും നിറഞ്ഞവരാണ് തിരുവാതിര നക്ഷത്രക്കാര്‍. എന്നിരുന്നാലും ഒന്നിലധികം പ്രണയ ബന്ധങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. സംസാര രീതി കൊണ്ട് ആകര്‍ഷിക്കുന്ന ഇവര്‍, പലപ്പോഴും ഇവരുടെ ആദര്‍ശങ്ങളും ആയുധമാക്കാം. പ്രണയം തുറന്ന് പറയാന്‍ മടിക്കുന്ന സ്വഭാവക്കാരല്ല, ഇവര്‍. അതുപോലെ, പ്രണയിക്കുന്നവരെ പിന്തുടരും. എല്ലാംകൊണ്ടും പ്രണയം പ്രകടമാക്കാന്‍ സാധിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് തിരുവാതിര നക്ഷത്രക്കാര്‍.
കാര്‍ത്തിക
പ്രണയത്തെ പല രീതിയില്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്ന നക്ഷത്രക്കാരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. പങ്കാളിയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിലെല്ലാം പലരീതിയില്‍ പ്രത്യക്ഷപ്പെടുന്നവരും, ചെറിയ ചലനങ്ങളിലൂടെ നോട്ടത്തിലൂടെ പ്രണയം പ്രകടിപ്പിക്കുന്നവരുമാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. വിവാഹത്തിന് ശേഷവും പ്രണയം തോന്നുന്ന നക്ഷത്രക്കാര്‍ കൂടിയാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. പ്രണയിക്കാനുള്ള സ്വന്തം കഴിവില്‍ അഭിമാനം കൊള്ളുന്നവര്‍ കൂടിയാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. അതിനാൽ, ഒന്നിലധികം വ്യക്തികളോട് പ്രണയവും ഈ നക്ഷത്രക്കാർക്ക് തോന്നാം. ആരെ തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ പോലും ഇവർക്ക് ആശയകുഴപ്പം ഉണ്ടായേക്കാം. ശരിയായ രീതിയിൽ ആത്മാർത്ഥതയും ഇവരിൽ കുറവായിരിക്കും.



Click it and Unblock the Notifications











