Latest Updates
-
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം!
ഈ 7 കാര്യങ്ങള്‍ പാലിക്കുന്ന ദാമ്പത്യം ശക്തമാണ്: ഒരിക്കലും തകരില്ല
പലപ്പോഴും വിവാഹത്തേക്കാള്‍ കൂടുതലായി വിവാഹ മോചനം നടക്കുന്ന ഒരു ഘട്ടത്തിലാണ് നാം ഇപ്പോഴുള്ളത്. അതിന് കാരണമായി പറയുന്നത് പലപ്പോഴും ഒരുമിച്ച് ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കില്ല എന്നതാണ്. എന്നാല്‍ അഡ്ജസ്റ്റുമെന്റുകളേക്കാള് വിവാഹ ജീവിതത്തില്‍ എപ്പോഴും പരസ്പരം മനസ്സിലാക്കലുകളാണ് വേണ്ടത് എന്നതാണ് സത്യം. ഇത് പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. തുറന്ന് സംസാരിക്കുക എന്നത് ഇന്ന് പലപ്പോഴും നടക്കാത്ത ഒരു കാര്യമായി മാറിയിട്ടുണ്ട്.
ദാമ്പത്യത്തിലെ വിജയത്തിനായി നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ എപ്പോഴും കൃത്യമായി പാലിച്ച് പോരേണ്ട ചില കാര്യങ്ങളുണ്ട്. അത് വഴി ദാമ്പത്യവും വിജയത്തിലെത്തും എന്നതില്‍ സംശയം വേണ്ട. വിജയകരമായ ദാമ്പത്യത്തിന് വേണ്ടി നാം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്താണ് പാലിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

പരസ്പരം തുറന്ന് സംസാരിക്കുക
ആദ്യത്തെ കാര്യം തന്നെ പരസ്പരം തുറന്ന് സംസാരിക്കുക എന്നതാണ്. പലരും അതിന് തയ്യാറാവാത്തതാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നത്. ബന്ധങ്ങളില്‍ ഇത് കൂടുതല്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു. എപ്പോഴും സത്യസന്ധമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനായി ശ്രദ്ധിക്കണം. പങ്കാളി എന്താണ് പറയുന്നത് എന്നത് ക്ഷമയോടെ കേട്ടിരിക്കണം. തിരിച്ചും അങ്ങനെ തന്നെയായിരിക്കണം. ജീവിതത്തില്‍ എന്ത് പ്രശ്നമുണ്ടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കുന്നതിലൂടെ ഒരു പരിധി വരെ പരിഹാരം കാണാം.
എന്തൊക്കെ സംഭവിച്ചു ഒരു ദിവസം
നിങ്ങളുടെ ഒരു ദിവസം എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പങ്കാളിയോട് ഒന്ന് സംസാരിച്ച് നോക്കൂ. ജോലിക്കിടയില്‍, ഓഫീസില്‍, എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കൂ. ഇത് നിങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കും. ചെറിയ കാര്യങ്ങള്‍ പോലും പരസ്പരം പങ്കു വെക്കുന്നത് വഴി അത് നിങ്ങളുടെ ബന്ധത്തെ ശക്തമാക്കും. പങ്കാളികള്‍ തമ്മില്‍ എപ്പോഴും ഒരു ആശയവിനിമയം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക.
വ്യക്തിത്വം കാത്തു സൂക്ഷിക്കുക
നിങ്ങളുടേത് എന്ന പോലെ തന്നെ പങ്കാളിക്കും ഒരു വ്യക്തിത്വം ഉണ്ടെന്നത് ഓര്‍ക്കുക. ഏത് കാര്യത്തിനും എപ്പോഴും പങ്കാളിയെ ആശ്രയിച്ച് ജീവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം കൂടുതല്‍ നിങ്ങള്‍ മറ്റൊരാളെ ആശ്രയിച്ച് നില്‍ക്കുന്നത് ദാമ്പത്യത്തില്‍ ഇരുകൂട്ടര്‍ക്കും പ്രശ്നങ്ങളുണ്ടാക്കുന്നു. നേരെ മറിച്ച് നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഉടന്‍ തന്നെ പരസ്പരം അഭിനന്ദിക്കുന്നതിനും ശ്രദ്ധിക്കാം. കൂടാതെ ചെറിയ ചെറിയ സര്‍പ്രൈസുകളും നല്‍കാവുന്നതാണ്.
കിട്ടുന്ന സമയം ഒരുമിച്ച്
നിങ്ങള്‍ക്ക് കിട്ടുന്ന സമയം എപ്പോഴും ഒരുമിച്ച് ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. ഈ സമയം കൂടുതല്‍ കാര്യങ്ങള്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ശ്രമിക്കൂക. തമാശക്കും സന്തോഷത്തിനും ധാരാളം സമയം കണ്ടെത്തുക. അതോടൊപ്പം ഒരുമിച്ച് പാചകം പോലുള്ളവ ചെയ്യുന്നത് നല്ലതാണ്. പരസ്പരം ആക്റ്റീവ് ആയി ഇരിക്കുന്നത് വഴി ജീവിതവും സന്തോഷത്തിന്റേതാവുന്നു. ഇതെല്ലാം ദാമ്പത്യ വിജയത്തിന്റെ അടിസ്ഥാനമാണ്.
പങ്കാളിയെ അഭിനന്ദിക്കുന്നതിന് ശ്രദ്ധിക്കാം
ചെറിയ കാര്യമാണെങ്കില്‍ പോലും പങ്കാളിയെ അഭിനന്ദിക്കുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും ഇത് നിങ്ങള്‍ തമ്മിലുള്ള ബന്ധം ഉഷാറാക്കുന്നു. സന്തോഷവും സമാധാനവും ജീവിതത്തില്‍ നിറക്കുന്നു. ഇതല്ലാത്ത പക്ഷം പലപ്പോഴും ജീവിതം തന്നെ ഒരു വെല്ലുവിളിയും പരാജയവും ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെറുതാണെങ്കിലും വലുതാണെങ്കിലും അഭിനന്ദിക്കുന്നതിന് ശ്രദ്ധിക്കാം.
ഒരുമിച്ച് കാര്യങ്ങള്‍ തീരുമാനിക്കുക
എന്ത് കാര്യം ചെയ്യുമ്പോഴും ഒരുമിച്ച് തീരുമാനിച്ച് മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ തമ്മിലുള്ള ആത്മബന്ധം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ജീവിതം വിജയത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഏത് ചെറിയ വലിയ കാര്യമാണെങ്കിലും ഉദാഹരണത്തിന് കുട്ടികളുടെ കാര്യവും കരിയറും യാത്രകളും പണവും എന്ത് തന്നെയായാലും രണ്ട് പേരും ഒരുമിച്ച് സംസാരിച്ച് തീരുമാനിക്കുക. എന്ത് കാര്യത്തിനും പങ്കാളിയോട് അഭിപ്രായം ചോദിക്കാം.
മാറ്റങ്ങളെ തിരിച്ചറിയുക, അംഗീകരിക്കുക
പലപ്പോഴും ഒരു വ്യക്തി ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. അതിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ഒരു പങ്കാളി എന്ന നിലക്ക് ഇത്തരം മാറ്റങ്ങളെ നിങ്ങള്‍ അംഗീകരിക്കുന്നതിലൂടെ അത് ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുന്നു. കുറ്റങ്ങളും കുറവുകളും എടുത്ത് പറയാതെ അവരിലെ നല്ല മാറ്റത്തെ ചേര്‍ത്ത് പിടിക്കുന്നതിന് ശ്രദ്ധിക്കണം



Click it and Unblock the Notifications