Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
ഭര്‍ത്താവ് നിങ്ങളുടെ വാക്കിന് വില നല്കുന്നില്ലേ? ഇതിനു പിന്നിലെ കാരണങ്ങള്‍ ഇവയാകാം
പല ഭാര്യമാര്‍ക്കും ഇന്നുള്ള പരാതികളില്‍ ഒന്നാണ്, ഭര്‍ത്താവ് തന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ല, അല്ലെങ്കില്‍ തന്റെ വാക്കുകള്‍ക്ക് ഒട്ടും വില കല്‍പ്പിക്കുന്നില്ല എന്നെല്ലാം. ഭര്‍ത്താവില്‍ നിന്നുള്ള ഇത്തരം പെരുമാറ്റം തുടക്കത്തില്‍ ഭാര്യമാരില്‍ വിഷമം ഉണ്ടാക്കുമെങ്കിലും പതിയെ ദാമ്പത്യത്തില്‍ പോലും മടുപ്പ് ഉണ്ടാക്കാറുണ്ട്.

തന്നെ ശാരീരികമായി മാത്രം ഉപയോഗിക്കുന്നു, ഭര്‍ത്താവിന് തന്നോട് സ്നേഹം ഇല്ല എന്നിങ്ങനെ പലവിധത്തിലുള്ള തോന്നലുകള്‍ ഭാര്യമാരില്‍ ഉണ്ടാവുകയും, ഇത് ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഏല്‍പ്പിക്കുകയും ചെയ്യാറുണ്ട്. ഭര്ത്താക്കന്മാര് ഭാര്യമാരുടെ വാക്കിന് വില കല്പ്പിക്കാതിരിക്കുന്നുണ്ടെങ്കില് അതിനുപിന്നിലെ കാരണങ്ങള്‍ താഴെ പറയുന്നവയാകാം.
പുരുഷാധിപത്യം
കാലം എത്ര മാറിയാലും, ഇന്നും ചില പുരുഷന്മാരുടെ മനസ്സില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള് താഴെയാണ് എന്ന മനോഭാവം ശക്തമാണ്. ഈ മനോഭാവം നിലനില്‍ക്കുന്നതിനാല്‍ തന്നെ, സ്ത്രീകളുടെ വാക്കുകള്‍ക്ക് പലപ്പോഴും പുരുഷന്മാര് ചെവി കൊടുത്തെന്ന് വരില്ല. അവര്‍ പറയുന്ന വാക്കുകളെ അവഗണിക്കുകയും, തങ്ങള്‍ പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരി എന്ന മനോഭാവത്തില്‍ മുന്നോട്ട് സഞ്ചരിക്കുകയും ചെയ്യും. ചിലപ്പോള്‍, ഭാര്യമാര്‍ അഭിപ്രാം പറഞ്ഞാല്‍, അല്ലെങ്കില്‍ അവരോട് മനസ്സ് തുറന്ന് സംസാരിച്ചാല്‍ അവരെ തിരിച്ച് ഉപദേശിക്കുകയോ, അല്ലെങ്കില്‍ അവരോട് ദേഷ്യപ്പെടുകയോ ചെയ്തേക്കാം. ഇതെല്ലാം അവരുടെ ഉള്ളിലെ പുരുഷമേധാവിത്വ മനോഭാവമാണ് കാണിക്കുന്നത്.
തമാശ
ഭാര്യമാര്‍ എന്ത് പറഞ്ഞാലും അത് തമാശയായി മാത്രം കണക്കാക്കുന്നവര്‍ ഉണ്ട്. ഭാര്യമാര്‍ മണ്ടത്തരം മാത്രമേ പറയൂ, അല്ലെങ്കില്‍, ഭാര്യമാരെ കുട്ടികളെപ്പോലെ ട്രീറ്റ് ചെയ്ത് അവര്‍ പറയുന്ന കാര്യങ്ങളില്‍ പക്വത ഇല്ലായ്മ കണ്ടെത്തുന്ന ഭര്ത്താക്കന്മാരും കുറവല്ല. ഭാര്യ തന്നെക്കാള്‍ പ്രായത്തില്‍ ചെറുതാണ്. അതുകൊണ്ട്, പക്വത കുറവായിരിക്കും എന്ന തോന്നലുകളും ഭര്ത്താക്കന്മാരില് ഉണ്ടാകാം. ഇതും ഭാര്യയുടെ വാക്കുകള്‍ക്ക് വേണ്ട വിധത്തില്‍ ശ്രദ്ധ നല്കാതിരിക്കുന്നതിന് കാരണമാണ്.
സംസ്കാരം
ഭാര്യയും ഭര്‍ത്താവും വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ, അവരുടെ സംസ്കാരത്തിലും വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. ചിലര്‍ക്ക് ഭാര്യയുടെ സംസാരരീതി, പെരുമാറ്റം എന്നിവയില്‍ എതിര്‍പ്പുകള്‍ വിയോജിപ്പുകള്‍ എന്നിവ ഉണ്ടായിരിക്കാം. അതിനാല്‍ തന്നെ ഭാര്യമാര്‍ കാര്യമായി എന്തെങ്കിലും ഒരു കാര്യം അവതരിപ്പിച്ചാലും ഭര്ത്താക്കന്മാര് അധികം താല്പര്യം കാണിക്കാതെ ഇവരെ അവഗണിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഭാര്യമാരില്‍ കൂടുതല്‍ ഈര്‍ഷ്യ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
ഭര്‍ത്താവ് നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ചെയ്യേണ്ടത്
ഭര്‍ത്താവ് നിങ്ങൾ പറയുന്നത് അധികം കേള്‍ക്കുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍, ഭര്‍ത്താവുമായി വഴക്കിടുന്നതിന് പകരം, അവരോട് മനസ്സ് തുറന്ന് സംസാരിക്കാന്‍ ശ്രദ്ധിക്കുക. അവരോട് നിങ്ങള്‍ക്കു തന്നെ ചോദിക്കാം, എന്തുകൊണ്ടാണ് കേള്‍ക്കാത്തത് എന്ന്. അതുപോലെ, ഭര്‍ത്താവിന്റെ ഈ മനോഭാവം നിങ്ങളെ എത്രത്തോളം വിഷമിപ്പിക്കുന്നുണ്ട് എന്നും തുറന്ന് സംസാരിക്കുക. നല്ല ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഭര്‍ത്താവില്‍ നല്ല മാറ്റം വരുത്തുന്നതിന് സഹായിക്കുന്നതാണ്. അതുപോലെ, ഭര്‍ത്താവിനോട് സംസാരിക്കുമ്പോള്‍ അവരുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ ശ്രദ്ധിക്കുക. അവരും നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, ഭര്‍ത്താവിന്റെ ഈ സ്വഭാവം കുറച്ച് മാറ്റിയെടുക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
