Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഭാര്യക്ക് ഈ സ്വഭാവങ്ങളുണ്ടോ? എന്നാല്‍ ഭര്‍ത്താവിന് വട്ടു പിടിക്കും
ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സന്തോഷം നിലനിര്‍ത്തുക എന്നത് അനിവാര്യമാണ്. എന്നാല്‍ അതിനായി ഭാര്യയും ഭര്‍ത്താവും ഒരുപോലെ തന്നെ പരിശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും അതില്‍ ഒരാള്‍ മാത്രം അല്പം പുറകോട്ട് പോയാലോ? അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്ത്തുന്നവയായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് വേണ്ടി ഇരുവരും ത്ുല്യമായി പരിശ്രമിക്കണം.
ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെക്കുറിച്ച് ഗോസ്സിപ് പറയുകയോ അല്ലെങ്കില്‍ മറ്റൊരാളോട് കുറ്റം പറയുകയോ ചെയ്യുന്ന സ്വഭാവക്കാരാണെങ്കില്‍ അവരുടെ ദാമ്പത്യം പ്രശ്നത്തിലാവും എന്ന കാര്യത്തില്‍ സംശയം വേണ്ട, പലപ്പോഴും ഇത് നല്‍കുന്നത് അത്ര നല്ല ഫലമല്ല ദാമ്പത്യത്തില്‍ എന്നതാണ് സത്യം. എങ്ങനെ നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താം എന്നതാണ് നാം ചിന്തിക്കേണ്ടത്. ഭാര്യമാര്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ജോലി കഴിഞ്ഞെത്തുമ്പോള്‍
ഭര്‍ത്താവായാലും ഭാര്യയായാലും ജോലി കഴിഞ്ഞ് വരുമ്പോള്‍ പരസ്പരം സംസാരിക്കുന്നതിനും സമയം ചിലവിടാനും ആഗ്രഹിക്കുന്നവരായിരിക്കും. എന്നാല്‍ അങ്ങിനെയല്ലാത്ത ഭാര്യമാരുണ്ടെങ്കില്‍ അവരുടെ കുടുംബ ജീവിതം വളരെ മോശമായാണ് മുന്നോട്ട് പോവുക. പലപ്പോഴും മൊബൈല്‍ സ്ക്രീനില്‍ സമയം ചിലവഴിക്കുന്ന ഭാര്യയാണ് എന്നുണ്ടെങ്കില്‍ കുടുംബത്തില്‍ പരസ്പരം യാതൊരു അടുപ്പവും ഉണ്ടാവുകയില്ല എന്നതാണ് സത്യം.
ഭര്‍ത്താവിനെ ശ്രദ്ധിക്കാത്തത്
ഒരു വ്യക്തി സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുക, ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഭര്‍ത്താവിന്റെ വാക്കുകളോ പറയുന്ന കാര്യങ്ങളോ ശ്രദ്ധിക്കാതെ വിടുന്ന ാെരു വ്യക്തിയാണ് നിങ്ങളുടെ ഭാര്യയെങ്കില്‍ കുടുംബ ജീവിതത്തിന്റെ സന്തോഷവും സമാധാനവും ഇല്ലാതായി എന്ന് നമുക്ക് പറയാന്‍ സാധിക്കും. പലപ്പോഴും ഭര്‍ത്താവ് പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക, പരസ്പരം കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുക. ഇതെല്ലാം കുടുംബ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു.
വ്യക്തിഗത ഇടം പ്രധാനമാണ്
ഓരോ മനുഷ്യനും ജീവിതത്തില്‍ കുറച്ച് സ്വകാര്യ ഇടം ആഗ്രഹിക്കുന്നു. തന്നെപ്പോലെ തന്നെയാണ് തന്റെ ഭര്‍ത്താവും എന്ന ചിന്ത ഇവരിലുണ്ടായിരിക്കേണ്ടതാണ്. അതല്ലാതെ നിങ്ങളുടെ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം സമയം കണ്ടെത്തുകയും സ്വകാര്യത സൂക്ഷിക്കുകയും ചെയ്യുകയും ഭര്‍ത്താവിന് ഇതിനൊന്നും അനുവാദമില്ലാത്ത അവസ്ഥയും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ നിറക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നത് മനസ്സിലാക്കണം. ഇവരുടെ കുടുംബ ജീവിതം തകരുന്നതിന് അധികം താമസമില്ല എന്നതാണ് സത്യം.
സംശയം വാക്കുകളില്‍
പല ബന്ധങ്ങളുടേയും തകര്‍ച്ചക്ക് പിന്നില്‍ സംശയമാണ്. പലപ്പോഴും ആത്മവിശ്വാസം പോലും നഷ്ടപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാവുന്നു. ബന്ധങ്ങളില്‍ സംശയം നിഴലിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളുടെ ബന്ധത്തെ എത്തിക്കുന്നു. ഭര്‍ത്താവിനെ സംശയിക്കുക എന്നത് പലപ്പോഴും പലരും ചെയ്യുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.



Click it and Unblock the Notifications
