Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
പങ്കാളി ഈ രാശിക്കാരാണോ? ബന്ധം മടുക്കാനും പുതിയ പങ്കാളിയെ കണ്ടെത്താനും സാധ്യത
ഓരോ രാശിക്കാര്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. ജനന സമയം, തീയ്യതി, ചന്ദ്രന്റെ സ്ഥാനം എന്നിവയെല്ലാം ഒരു വ്യക്തിയുടെ സ്വഭാവത്തെയും അയാളുടെ പ്രവൃത്തികളെയും നിര്‍ണ്ണയിക്കുന്നു. വേദ ജ്യോതിഷ പ്രകാരം, ചില രാശിക്കാര്‍ അവരുടെ പങ്കാളിയെ ചതിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ രാശിക്കാരുടെ പ്രധാന സ്വഭാവങ്ങള്‍ കണക്കിലെടുത്താല്‍ ദാമ്പത്യം മടുക്കാനും, പുതിയ പങ്കാളിയെ കണ്ടെത്താനുമുള്ള പ്രവണത ഇവരില്‍ കൂടുതലായിരിക്കും. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഒന്നില്‍ തന്നെ സ്ഥിരമായി നില്ക്കാന് സാധിക്കുകയില്ല. പുതിയതിലേയ്ക്ക് ആകര്‍ഷണം കൂടുതലുള്ള രാശിയാണ് മിഥുനം രാക്കാര്‍. കൂടാതെ, ഒരു കാര്യത്തില്‍ താല്പര്യം നഷ്ടപ്പെട്ടാല്‍ അതില്‍ വളരെ വേഗം മടുപ്പ് അനുഭവപ്പെടുന്നവര്‍ കൂടിയാണ് മിഥുനം രാശിക്കാര്‍. അതിനാല്‍ ഇതിന്റെ പ്രതിഫലനം ദാമ്പത്യത്തില്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ദാമ്പത്യത്തില്‍ പങ്കാളിയോട് മടുപ്പ് അനുഭവപ്പെടാനും, പുതിയ ബന്ധത്തിലേയ്ക്ക് താല്പര്യം വര്‍ദ്ധിക്കാനുമുള്ള പ്രവണത ഇവരില്‍ കൂടുതലാണ്.
തുലാം
എല്ലാവരോടും അടുത്തിടപഴകുന്ന സ്വഭാവക്കാരാണ് തുലാം രാശിക്കാര്‍. അതിനാല്‍ തന്നെ മറ്റുള്ളവര്‍ ഇവരിലേയ്ക്ക് വളരെ വേഗത്തില്‍ ആകര്ഷിക്കപ്പെടുന്നതായിരിക്കും. കൂടാതെ, മറ്റു വ്യക്തികള്‍ക്ക് ഇവരോട് ആരാധനയും ഇഷ്ടവും തോന്നിയേക്കാം. തുലാം രാശിക്കാര്‍ക്ക് തിരിച്ച് അങ്ങോട്ടും ഇഷ്ടം തോന്നാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ പ്രണയ ബന്ധത്തിലും ദാമ്പത്യത്തിലും പലപ്പോഴും അതിരുകള്‍ ലംഘിക്കാനുള്ള പ്രേരണ ഈ രാശിക്കാരില്‍ അമിതമായിരിക്കും.
വൃശ്ചികം
കുറച്ചധികംം രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. വളരെ തന്ത്രശാലികളും, മറ്റുള്ളവരില്‍ നിന്നും സ്വന്തം കാര്യം മറച്ച് പിടിക്കാന്‍ ശ്രമിക്കുന്നവരുമാണ് വൃശ്ചികം രാശിക്കാര്‍. കൂടാതെ, അമിതമായി ആഗ്രഹങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ കൂടിയാണ് ഇവര്‍. അതിനാല്‍, രഹസ്യമായി ബന്ധങ്ങള്‍ പിന്തുടരാന് ഈ രാശിക്കാര്‍ ശ്രമിക്കാം. പങ്കാളിയില്‍ നിന്നും മറച്ചു പിടിക്കാനും ഈ രാശിക്കാര്‍ ശ്രമിക്കുന്നതായിരിക്കും.
ധനു
കുറച്ച് സാഹസിതക ഇഷ്ടപ്പെടുന്ന രാശിക്കാരാണ് ധനു രാശിക്കാര്‍. കൂടാതെ, പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും, അവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനും ഈ രാശിക്കാര്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍, ഈ സ്വഭാവം ഉള്ളതിനാല്‍, പങ്കാളിയെ കൂടാതെ, മറ്റൊരു ബന്ധത്തിലേയ്ക്കുള്ള താല്പര്യം ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും.
മീനം
സഹാനുഭൂതിയുള്ള രാശിക്കാരാണ് മീനം രാശിക്കാര്‍. അതുപോലെ മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന രാശിക്കാര്‍ കൂടിയാണ് ഇവര്‍. സംഘര്‍ഷങ്ങള്‍ ഒഴിവാക്കി പ്രീതിപ്പെടുത്താന്‍ താല്പര്യപ്പെടുന്നവരായതിനാല് ശാരീരികമോ, വൈകാരികമോ ആയ വിശ്വാസ വഞ്ചനയില്‍ ഏര്‍പ്പെടാന്‍ ഇവര്‍ ചിലപ്പോള്‍ പ്രേരിപ്പിക്കപ്പെട്ടേക്കാം.



Click it and Unblock the Notifications
