Latest Updates
-
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
വിവാഹ ശേഷം സ്ത്രീകള്‍ പുറത്ത് പറയാത്ത 5 കാര്യങ്ങള്‍: എന്നന്നേക്കുമായി മാറുന്നത് ഇതൊക്കെയാണ്
വിവാഹം എന്നത് രണ്ട് വ്യക്തികളുടെ ജീവിതത്തില്‍ പ്രധാനമായി മാറ്റങ്ങള്‍ വരുത്തുന്ന ഒന്നാണ്. പലപ്പോഴും ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാന മാറ്റങ്ങള്‍ വിവാഹത്തെ അടിസ്ഥാനപ്പെടുത്തിയാവും. കാരണം വിവാഹ ശേഷം തനിക്ക് തികച്ചും അപരിചിതമായ ഒരു വീടുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടത് സ്ത്രീകളാണ്. ഇന്നത്തെ കാലത്ത് പോലും ഇതിന് മാറ്റം വന്നിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്.
പലപ്പോഴും സന്തോഷവും സമാധാനവും വിവാഹത്തിന് ശേഷം സ്ത്രീകള്‍ക്ക് ലഭിക്കുമ്പോള്‍ പല മാറ്റങ്ങളും വിവാഹവുമായി ചുറ്റിപ്പറ്റി ഉണ്ടാവുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ സ്ത്രീകളില്‍ ശാരീരികമായും മാനസികമായും ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. പ്രധാനമായും സ്ത്രീകളില്‍ അഞ്ച് മാറ്റങ്ങളാണ് സംഭവിക്കുന്നത്. എന്നാല്‍ ഇതില്‍ പലതും സ്ത്രീകള്‍ പുറത്ത് പറയാന്‍ മടിക്കുകയും ചെയ്യുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

കുടുംബത്തിന് മുന്‍ഗണന
പലപ്പോഴും വിവാഹ ശേഷം സ്വന്തം കുടുംബത്തിന് മുന്‍ഗണന നല്‍കുക എന്ന തലത്തിലേക്ക് സ്ത്രീകള്‍ മാറുന്നു. അവള് ഒരു പുതിയ കുടുംബത്തിലേക്ക് എത്തുമ്പോള്‍ പലപ്പോഴും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ പലതും ആ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കും. പലപ്പോഴും സ്വന്തം കാര്യം പോലും ശ്രദ്ധിക്കാതെ ആ കുടുംബത്തിന്റെ നന്മക്ക് വേണ്ടിയും സന്തോഷത്തിന് വേണ്ടിയും ഇവര്‍ കഷ്ടപ്പെടുന്നു. എന്നാല്‍ ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ നല്ലൊരു ശീലമല്ല. കാരണം സ്വന്തം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചതിന് ശേഷം മാത്രമേ മറ്റൊരാള്‍ക്ക് വേണ്ടി ത്യാഗം ചെയ്യേണ്ടതുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരത്തിലൊരു മാറ്റം ഭാവിയില്‍ അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
സാമൂഹ്യപരമായ മാറ്റങ്ങള്‍
താന്‍ വിവാഹം കഴിഞ്ഞ വ്യക്തിയാണ്, ഇങ്ങനെയേ പാടുള്ളൂ ഇതേ ചെയ്യാവൂ എന്ന് ചിന്തിക്കുന്നവര്‍ നിരവധിയുണ്ട് നമുക്ക് ചുറ്റും. അത് പലപ്പോഴും ആവേശകരവും എന്നാല്‍ അതേ സമയം തന്നെ ഭയപ്പെടുത്തുന്നതുമായ ഒരു മാറ്റമാണ്. പലപ്പോഴും പുതിയ ഉത്തരവാദിത്വങ്ങള്‍ സമൂഹം ഒരു സ്ത്രീയുടെ തലയില്‍ വെച്ച് കെട്ടിക്കൊടുക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും സ്വന്തം ജീവിതത്തില്‍ നിന്ന് മാറി പുതിയ പ്രതീക്ഷകളോടേയും പുതിയ മാറ്റങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കേണ്ട അവസ്ഥയുണ്ടാവുന്നു ഇവര്‍ക്ക്. അത് പലപ്പോഴും ജീവിതത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു.
സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍
വിവാഹ ശേഷം സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പലപ്പോഴും സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ എന്നത്. പലപ്പോഴും കുടുംബത്തില്‍ മൊത്തം കാര്യങ്ങളും നോക്കി നടത്തേണ്ട അവസ്ഥയുണ്ടാവുന്നു. ചിലവുകള്‍ കൈകാര്യം ചെയ്യുന്നതും അത് വഴി ജീവിതത്തില്‍ വരുന്ന മാറ്റങ്ങളും സ്ത്രീzzകളുടെ ഉത്തരവാദിത്വമായി പലപ്പോഴും മാറുന്നു. പലപ്പോഴും ഇത് ഒരു സങ്കീര്‍ണമായ കാര്യമായി മാറുകയും ചെയ്യുന്നു. എന്നാല്‍ ഒരു തരത്തില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വഴി ശാക്തീകരണത്തിന്റേ മറ്റൊരു മാറ്റം വരുകയും ചെയ്യാം.
വ്യക്തിത്വത്തിലെ മാറ്റങ്ങള്‍
പലപ്പോഴും ഒരു സ്ത്രീയുടെ വ്യക്തിത്വം തന്നെ മാറി പോവുന്ന അവസ്ഥയുണ്ടാവുന്ന വിവാഹത്തിന് ശേഷം. ഇത്തരം പരിണാമങ്ങള്‍ പലപ്പോഴും അവര്‍ക്ക് തന്നെ ഉള്‍ക്കൊള്ളാന്‍ സാധിക്കണം എന്നില്ല. തന്റെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും എല്ലാം പലപ്പോഴും വിവാഹത്തിന് ശേഷം ഇല്ലാതാവുന്ന അവസ്ഥയും പലരും അനുഭവിക്കുന്നു. മാനസികമായി ഇത് അവരെ തകര്‍ക്കുന്നു. എന്നാല്‍ ചിലര്‍ പുതിയ ഉത്തരവാദിത്വങ്ങളുമായി കൂടിച്ചേര്‍ന്ന് ജീവിക്കാന്‍ വിധത്തില്‍ പ്രാപ്തരാവുന്നു.
വൈകാരിക പ്രകടനങ്ങള്‍
വിവാഹ ശേഷം പലപ്പോഴും സ്ത്രീകള്‍ വൈകാരികമായി വളരെയധികം പ്രതികരിച്ചു എന്ന് വരാം. കാരണം ദാമ്പത്യത്തില്‍ പലപ്പോഴും സ്ത്രീകള്‍ അതിവൈകാരികതയോടെയാണ് മുന്നോട്ട് പോവുന്നത് എന്നാണ് പറയുന്നത്. എങ്കിലും ഏത് പ്രതികൂല സാഹചര്യത്തേയും നേരിടുന്നതിന് ഇവര്‍ തയ്യാറാവുന്നു. ഇത് പുതിയ റോളിലേക്ക് അഥവാ ഭാര്യയെന്ന റോളിലേക്ക് ഇവരെ എത്തിക്കുന്നതിന് ഉള്ള ഒരു കാര്യമായിരിക്കാം. എങ്കിലും ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ പലപ്പോഴും സമ്മര്‍ദ്ദം, സംഘര്‍ഷം എന്നീ വികാരങ്ങളോടെല്ലാം അതിവൈകാരികമായി ഇവര്‍ പെരുമാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications