Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഭര്‍ത്താവറിയണം എന്ന് ഭാര്യ ആഗ്രഹിക്കുന്ന ആ 6 കാര്യങ്ങള്‍
ഭാര്യ ഭര്‍തൃബന്ധം എന്നത് രക്തബന്ധത്തേക്കാള്‍ പ്രാധാന്യമുള്ള ഒന്നാണ്. വിവാഹം എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ ഒരു പുതിയ പാഠമാണ്. ഇത്രയും കാലം ജീവിച്ച് വന്ന ചുറ്റുപാടില്‍ നിന്ന് പെട്ടെന്നൊരു മാറ്റമാണ് വിവാഹം. ഇതില്‍ പലരും പരാജയപ്പെട്ട് പോവുന്നു, ചിലര്‍ അത് ആസ്വദിച്ച് മുന്നോട്ട് പോവുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും പരസ്പരം മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
ഭാര്യക്കും ഭര്‍ത്താവിനും ജോലിയുള്ള കുടുംബമാണെങ്കില്‍ ഭര്‍ത്താവിന്റേയും ഭാര്യയുടേയും തുല്യമായ ഇടപെടല്‍ വീട്ടിലെ കാര്യങ്ങളില്‍ ഉണ്ടായിരിക്കണം. ഭര്‍ത്താവ് ജോലിക്ക് പോവുകയും ഭാര്യ വീട്ടിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭര്‍ത്താവ് തന്നെക്കുറിച്ച് മനസ്സിലാക്കണം എന്ന് ഭാര്യ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത് മാനസികമായും ഇവരെ സന്തോഷിപ്പിക്കും എന്നതാണ് സത്യം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നല്ല ഭാര്യയും നല്ല അമ്മയും എന്ന പദവി
എത്രയൊക്കെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റിയാലും ഒരിക്കല്‍ പോലും ഭര്‍ത്താവ് നിങ്ങളോട് താന്‍ ഒരു നല്ല അമ്മയാണ് അല്ലെങ്കില്‍ നല്ലഭാര്യയാണ് എന്ന് പറയാത്തത് പലപ്പോഴും ഭാര്യയുടെ സങ്കടത്തിന് ആക്കം കുട്ടുകയാണ് ചെയ്യുന്നത്. ഭാര്യ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്നതും അഭിനന്ദിക്കേണ്ട ഇടങ്ങളില്‍ അഭിനന്ദിക്കേണ്ടതും എല്ലാം ഇവര്‍ രഹസ്യമായെങ്കിലും ആഗ്രഹിക്കുന്നു.
നന്ദി പറയാം
നിങ്ങള്‍ക്ക് വേണ്ടി അവര്‍ തയ്യാറാക്കുന്ന ഭക്ഷണം നല്ലതാണെങ്കില്‍ അതിനെ അഭിനന്ദിക്കുന്നതിനും നിങ്ങളുടെ വസ്ത്രം റെഡിയാക്കി വെച്ചാല്‍ അതിന് സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുന്നതിനും ഒരിക്കലും മടിക്കേണ്ടതില്ല. എപ്പോഴും നിങ്ങളില്‍ നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇത് ഭാര്യമാരില്‍ പ്രോത്സാഹനവും സ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കും.
പാരന്റിംങ്
ലോകം എത്രയൊക്കെ പുരോഗമിച്ചാലും കുഞ്ഞിനെ നോക്കുക എന്നത് അമ്മയുടെ ഉത്തരവാദിത്വവും കടമയുമാണ് എന്ന് വിചാരിക്കുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ ഇത് ഒരിക്കലും അത്ര നല്ല് ശീലമല്ല. വരുന്ന തലമുറയിലെങ്കിലും ഇതില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. അച്ഛനും അമ്മയും തുല്യമായ ഉത്തരവാദിത്വത്തോടെ വേണം കുഞ്ഞിനെ നോക്കാനും കുഞ്ഞിന്റെ കാര്യങ്ങള്‍ ചെയ്യുന്നതിനും. ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും അല്‍പ സമയം പങ്കാളിക്ക് വേണ്ടിയും കുഞ്ഞിനും വേണ്ടിയും മാറ്റി വെക്കാന്‍ ഭാര്യമാര്‍ ആഗ്രഹിക്കും.
ഭാര്യയോടൊപ്പം സമയം ചിലവഴിക്കുക
വീട്ടുജോലി ഭാര്യയുടെ മാത്രം ഉത്തരവാദിത്വമാണെന്ന് കണക്കാക്കുന്ന തലമുറക്ക് വംശനാശം സംഭവിച്ചിട്ടില്ല. ഇന്നും അതെല്ലാം അതുപോലെ തുടരുന്നവരുണ്ട്. എന്നാല്‍ ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ട് പോവുന്നതിന് വേണ്ടി ഭര്‍ത്താക്കന്‍മാര്‍ അല്‍പസമയമെങ്കിലും ഭാര്യയോടൊപ്പം ചിലവഴിക്കുക. ഇത് അവരെ റിലാക്‌സ് ചെയ്യിപ്പിക്കുന്നതിന് സഹായിക്കും.
നല്ല അമ്മ എന്ന ലേബല്‍
പലപ്പോഴും പ്രസവശേഷം സ്ത്രീകളെ പിടികൂടുന്ന പോസ്റ്റ് പാര്ട്ടം എന്ന അവസ്ഥയില്‍ ഭാര്യയുടെ കൂടെ നില്‍ക്കുക എന്നതാണ ഏതൊരു പങ്കാളിയും ആഗ്രഹിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇതിന് സാധിക്കാത്ത ഭര്‍ത്താക്കാന്‍മാരായി നിങ്ങള്‍ മാറുന്നുണ്ടോ? എന്നാല്‍ കുടുംബ ജീവിതത്തില്‍ നിങ്ങള്‍ ഒരു വലിയ പരാജയമാണ് എന്നത് സത്യം. എപ്പോഴും കുടുംബത്തോട് ചേര്‍ന്ന് നില്‍ക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഭാര്യയുടെ ഓരോ പ്രതിസന്ധിയിലും താങ്ങായി നില്‍ക്കണം എന്ന് ഓരോ ഭാര്യമാരും ആഗ്രഹിക്കുന്നു.
ഗുണങ്ങളെ മറക്കേണ്ടതില്ല
നിങ്ങളുടെ പങ്കാളി ചെയ്യുന്ന പാചകം ചിലപ്പോള്‍ മോശമാവാം, ചിലപ്പോള്‍ ധരിക്കുന്ന വസ്ത്രം മോശമായതാവാം. അതിലൊന്നും എപ്പോഴും പരാതി പറയേണ്ടതില്ല. നിങ്ങളുടെ സൗന്ദര്യം പുറമേ കാണുന്നതല്ല എന്ന് പറയുക. നീ സുന്ദരിയാണ് എന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭാര്യയായിരിക്കും മിക്കവരും. അതുകൊണ്ട് തന്നെ അവരുടെ നല്ല ഗുണങ്ങളെ എടുത്ത് പറഞ്ഞ് മുന്നോട്ട് പോവുക. ഇതെല്ലാം നിങ്ങളുടെ ബന്ധം ദൃഢമാക്കുന്നു.



Click it and Unblock the Notifications











