Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ദാമ്പത്യത്തില്‍ പൂര്‍ണമായും പങ്കാളിയെ അറിയണം: സ്ത്രീ പുരുഷ ബന്ധത്തിന്റെ വിജയം ഇതാണ്
ദാമ്പത്യ ജീവിതം എന്നത് വളരെയധികം പവിത്രമായ ഒന്നായാണ് കണക്കാക്കുന്നത്. പലപ്പോഴും പല തെറ്റിദ്ധാരണകളും നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിനെ തിരിച്ചറിഞ്ഞ് തിരുത്തി മുന്നോട്ട് പോവുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. എങ്കില്‍ മാത്രമേ സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുകയുള്ളൂ. പങ്കാളി എന്നത് എല്ലാ അര്‍ത്ഥത്തിലും നമ്മളെ മനസ്സിലാക്കുന്ന ഒരു വ്യക്തിയായിരിക്കണം എന്ന് തന്നെയാണ് നാം ആഗ്രഹിക്കുന്നത്. പരസ്പരം എല്ലാ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുമ്പോഴാണ് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നത്.
പ്രണയിക്കുന്നവരുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നതിന് വേണ്ടി ഇരുവരും പരസ്പരം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് ബന്ധങ്ങള്‍ ശക്തമാക്കുന്നതിനും അത് വഴി ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. ഓരോ ചെറിയ കാര്യങ്ങള്‍ പോലും പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത്തരത്തില്‍ പങ്കാളിയെക്കുറിച്ച് മനസ്സിലാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നിങ്ങളുടെ പങ്കാളിയുടെ പ്രണയ ഭാഷ
ഓരോ വ്യക്തിക്കും അവരവരുടേതായ പ്രണയ ഭാഷയുണ്ട്. ഇത് പങ്കാളി മനസ്സിലാക്കിയാല്‍ നിങ്ങളുടെ ബന്ധം വിജയിച്ചു എന്ന് തന്നെ പറയാം. കാരണം അത്രയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ട് എന്നത് തന്നെയാണ് കാര്യം. നിങ്ങള്‍ക്ക് വളരെ സോഫ്റ്റ് ആയും സ്‌നേഹത്തോടും ഒരു ചെറിയ സ്പര്‍ശനത്തിലൂടേയും എല്ലാം കൃത്യമായി നിങ്ങളുടെ പങ്കാൡയോട് സംസാരിക്കാം. ഇതെല്ലാം ഇവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. പങ്കാളിയുടെ പ്രണയ ഭാഷ അതുകൊണ്ട് തന്നെ ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.
ഹോബികള്‍ മനസ്സിലാക്കുക
എപ്പോഴും പരസ്പരം അവരുടെ ഹോബികള്‍ മനസ്സിലാക്കേണ്ടതാണ്. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നു. മാത്രമല്ല എന്താണ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കുന്നതിനും സാധിക്കുന്നു. ജീവിതത്തിലെ അവരുടെ അഭിനിവേശം എന്തിനെക്കുറിച്ചാണ് എന്തിന് വേണ്ടിയാണ് എന്ന് ഓരോ പങ്കാളികളും പരസ്പരം മനസ്സിലാക്കേണ്ടത് അനിവാര്യം തന്നെയാണ്.
എങ്ങനെ സമയം ചിലവഴിക്കുന്നു
ഇത് എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം തന്നെയാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ എങ്ങനെ സമയം ചിലവഴിക്കുന്നു, എങ്ങനെ ഓരോ ദിവസവും ചിലവിടുന്നു എന്തൊക്കെയാണ ്ഇവര്‍ കാണാനും വായിക്കാനും താല്‍പ്പര്യപ്പെടുന്നത് എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കണം. ദമ്പതികള്‍ തമ്മിലുള്ള ഉള്‍ക്കാഴ്ച എപ്രകാരം എന്നതിന്റെ തെളിവാണ് ബന്ധത്തിന്റെ അടിസ്ഥാനമായി പറയുന്നത്.
മാനസിക സന്തോഷം നല്‍കുന്നത്
നിങ്ങളുടെ പങ്കാളിക്ക് എന്താണ് മാനസിക സന്തോഷം നല്‍കുന്നത്, എന്തൊക്കെയാണ് അവരില്‍ മാനസിക ഉത്തേജനം നല്‍കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. കാരണം അത്തരത്തില്‍ ഉള്ള ഒരു പങ്കാളിക്ക് എപ്പോഴും ജീവിതത്തില്‍ പരസ്പരം മനസ്സിലാക്കുന്നതിനും അവരുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്നു. ഇവര്‍ തമ്മിലുള്ള ബോണ്ടും അതിശക്തമായിരിക്കും.
ആഗ്രഹം തിരിച്ചറിയുക
പങ്കാളിയുടെ ആഗ്രഹം തിരിച്ചറിയുകയും അതിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നത് ഒരു ഉത്തമ പങ്കാളിയുടെ കടമയാണ്. ഇത് ചെയ്യുന്നത് വഴി ആ വ്യക്തി നിങ്ങളിലേക്ക് പൂര്‍ണമായും അടുക്കുകയും ഒരിക്കലും പിരിയാന്‍ സാധിക്കാത്ത വിധത്തില്‍ നിങ്ങളുടെ ജീവിതം നിറമുള്ളതാവുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവന്‍ അവരോടൊപ്പം ചെലവഴിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങളെല്ലാം തന്നെ തിരിച്ചറിഞ്ഞിരിക്കണം.
മുന്‍ഗണന നല്‍കുന്നത് എന്തിന്?
എന്തിനാണ് നിങ്ങള്‍ ജീവിതത്തില്‍ മുന്‍ഗണന നല്‍കുന്നത് എന്നത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇത് പങ്കാളിയുടെ കാര്യത്തിലും വളരെയധികം ശരിയാണ്. ഇവര്‍ കരിയറിനോണോ, കുടുംബത്തിനാണോ, പണത്തിനാണോ മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടിയാണോ മുന്‍ഗണന നല്‍കുന്നത് എന്ന കാര്യം തിരിച്ചറിഞ്ഞ് അതിന് വേണ്ടി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക. ഇത് ദാമ്പത്യം ഉഷാറാക്കുന്നു.
സൗഹൃദങ്ങള്‍ തിരിച്ചറിയുക
നിങ്ങളുടെ പങ്കാളിയുടെ സൗഹൃദങ്ങള്‍ തിരിച്ചറിയേണ്ടതാണ്. ഇത് ആരൊക്കെ, എങ്ങനെയൊക്കെ അടുത്ത സുഹൃത്തുക്കള്‍ ആരാണ് കമ്പനിയിലെ സുഹൃത്തുക്കള്‍ ആരാണ് എന്ന് തുടങ്ങി എല്ലാ കാര്യവും മനസ്സിലാക്കുന്നത് നല്ലതാണ്. ഇത് നിങ്ങളേയും ഒരുപാട് സഹായിക്കുകയും ബന്ധം കൂടുതല്‍ അടുപ്പത്തിലേക്ക് ആവുന്നതിന് സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications











