Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇങ്ങനെയാവരുത് ഭര്‍ത്താവ്: ഭാര്യയുടെ പ്രതീക്ഷകളെ താളം തെറ്റിക്കുന്ന പങ്കാളി
ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. തന്റെ ഭര്‍ത്താവ് അങ്ങനെയാവണം ഇങ്ങനെയാവണം എന്ന് കരുതുന്നവര്‍. എന്നാല്‍ പലപ്പോഴും ഇതിന് വിരുദ്ധമായി കാര്യങ്ങള്‍ നടക്കുമ്പോള്‍ എല്ലാം താളം തെറ്റുന്നു. സനേഹവും ബഹുമാനവും അര്‍ഹിക്കുന്ന രീതിയില്‍ തിരിച്ച് കിട്ടിയില്ലെങ്കില്‍ പലപ്പോഴും ജീവിതത്തില്‍ തന്നെ വെറുപ്പും മടുപ്പും നിറയുന്നു. ഓഫീസില്‍ പോയി വന്നാല്‍ എപ്പോഴും മൊബൈല്‍ നോക്കി ഇരിക്കുന്ന ഭര്‍ത്താവാണോ നിങ്ങളുടേത്? എന്നാല്‍ അത് തന്നെയാണ് പല വീട്ടിലേയും ദാമ്പത്യ പ്രശ്നങ്ങളുടെ തുടക്കം. കാരണം ഒഴിവ് സമയം ലഭിക്കുമ്പോള്‍ പോലും മുഖാമുഖം സംസാരിക്കാന്‍ ആഗ്രഹിക്കാത്ത അല്ലെങ്കില്‍ സമയം കണ്ടെത്താത്ത ഒരു വ്യക്തിയാണ് നിങ്ങളുടെ ഭര്‍ത്താവെങ്കില്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പല സ്ത്രീകളും ഇത്തരം കാര്യങ്ങളില്‍ അസ്വസ്ഥരാണ്. ഒരിക്കലും പക്ഷേ ഇവര്‍ ഇക്കാര്യം പങ്കാളിയോട് തുറന്ന് പറയുന്നില്ല എന്നതാണ് ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. വൈകുന്നേരം അല്പ സമയം പുറത്ത് പോവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ ഭര്‍ത്താവിനോടൊപ്പം പുറത്ത് പോവുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. എന്നാല്‍ ചിലര്‍ക്ക് ഇത്തരം ആഗ്രഹങ്ങള്‍ സഫലമാവുമെങ്കിലും ചിലരില്‍ ഇതൊന്നും സഫലമാവുകയില്ല. ഇത്തരം അവസ്ഥയില്‍ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ചര്‍ച്ച ചെയ്യണോ എന്ന സംശയം
ഭര്‍ത്താവിന്റെ ഈ പ്രവൃത്തി ചര്‍ച്ച ചെയ്യണോ എന്ന ചിന്ത പലപ്പോഴും പലര്‍ക്കും സ്വീകാര്യമല്ല. കാരണം പലരും ഇത്തരം കാര്യങ്ങള്‍ മനസ്സിലുണ്ടെങ്കിലും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ ്സത്യം. എങ്കിലും നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുന്നതായി തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ ഇക്കാര്യം ഭര്‍ത്താവുമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ബന്ധമായും ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഭര്‍ത്താവിന് സമയം നല്‍കാത്തത്
പലപ്പോഴും ഭര്‍ത്താവ് നിങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ പങ്കാളിയെ സംസാരിക്കാന്‍ സമ്മതിക്കാതിരിക്കുന്ന അവസ്ഥയുണ്ടോ? എന്നാല്‍ ഇത് നിങ്ങളുടെ തന്നെ പ്രശ്നമാണ്. പലപ്പോഴും നിങ്ങളുടെ ഓഫീസ് ജോലിയും കുട്ടികളെ നോക്കലും വീട്ടു പണിയും എല്ലാ കാരണം നിങ്ങള്‍ അവരെ അവഗണിക്കുന്ന അവസ്ഥയും ശ്രദ്ധിക്കണം. കാരണം ഇത്തരം കാര്യങ്ങളെല്ലാം ദാമ്പത്യത്തില്‍ പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ഇതിനെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം.
നിങ്ങളുടെ തെറ്റ്
പലപ്പോഴും നിങ്ങള്‍ ഭര്‍ത്താവിനോട് എന്തെങ്കിലും തരത്തില്‍ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് ഓര്‍ത്ത് നോക്കണം. കാരണം ചിലപ്പോള്‍ നിങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആണ് ചിലപ്പോള്‍ പങ്കാളി നിങ്ങളെ അവഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. നിങ്ങള്‍ ചെയ്ത എന്തോ കാര്യം അവര്‍ക്ക് ബുദ്ധിമുട്ടോ വിഷമമോ ഉണ്ടാക്കിയിട്ടുണ്ടാവാം. .അതായിരിക്കും നിങ്ങളില്‍ പലപ്പോഴും അവഗണന തോന്നുന്നതിന് പ്രധാന കാരണം.
ഉയര്‍ന്ന ഡിമാന്‍ഡുകളില്‍ മടുപ്പ്
പലപ്പോഴും ഭാര്യയുടെ ആഗ്രഹം നിറവേറ്റുക എന്നത് ഭര്‍ത്താവിന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ വര്‍ദ്ധിച്ച് വരുന്ന ഭാര്യമാരുടെ ആവശ്യം പലപ്പോഴും ഭര്‍ത്താവിന്റെ പരിധിക്കും അപ്പുറത്തായിരിക്കും. ഇത് അവരുടെ ക്ഷമ നശിക്കുന്നതിനും ഭാര്യയില്‍ നിന്നും അകന്ന് കഴിയുന്നതിനും കാരണമാകുന്നു. ഇത്തരം കാര്യങ്ങളും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കുടുംബ ബന്ധത്തില്‍ വിയോജിപ്പ് ഉണ്ടാവുന്നു.
സ്വന്തമായ ഇടം
എല്ലാവരും സ്വതന്ത്ര വ്യക്തികളാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സ്വതന്ത്രമായ ഒരു ഇടം അനിവാര്യം തന്നെയാണ്. എന്നാല്‍ പലപ്പോഴും നിങ്ങളുടെ ദാമ്പത്യത്തില്‍ ഇതിന് സാധിക്കണം എന്നില്ല. ഇതായിരിക്കാം പലപ്പോഴും ഭര്‍ത്താവ് നിങ്ങളില്‍ നിന്ന് അകന്നതായി തോന്നുന്നതിന് കാരണം. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. ജീവിതത്തില്‍ പ്രതികൂലമായ മാറ്റങ്ങള്‍ ഉണ്ടാവാന്‍ ഇവയെല്ലാം തന്നെ കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
