Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
സങ്കല്‍പ്പത്തിലെ പുരുഷന് ഇങ്ങനെയാണ്: സ്ത്രീ സങ്കല്‍പ്പത്തില്‍ വിവാഹിതരായ പുരുഷനാണ് ആകര്‍ഷണം
വിവാഹം എന്നത് എപ്പോഴും രണ്ട് വ്യക്തികള്‍ വളരെയധികം മനസ്സിലാക്കി പരസ്പരം അറിഞ്ഞ് കൈകാര്യം ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്. എന്നാല്‍ എത്രയൊക്കെ ആലോചിച്ച് സംസാരിച്ച് വിവാഹം കഴിച്ചാലും ചിലപ്പോഴെങ്കിലും വിവാഹം പരാജയമാവാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് നല്ല രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യും. എന്നാല്‍ പലപ്പോഴും വിവാഹിതരായ പുരുഷന്മാരോട് ചില സ്ത്രീകള്‍ക്ക് പ്രത്യേക താല്‍പ്പര്യം ഉണ്ടായിരിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. പലപ്പോഴു പല ദിക്കില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യം തന്നെയായിരിക്കും എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാരിലേക്ക് സ്ത്രീ ആകര്‍ഷിക്കപ്പെടുന്നത് എന്ന്.
എന്നാല്‍ ഈ ആകര്‍ഷണം പുതുമക്ക് വേണ്ടിയുള്ളതാണ് എന്ന് ഒരു കൂട്ടര് പറയുമ്പോള്‍ അതല്ല പങ്കാളിയോടുള്ള മാനസിക അകല്‍ച്ചയുടെ ഭാഗമായാണെന്ന് മറ്റൊരു കൂട്ടര് വാദിക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് മറ്റ് ചില കാരണങ്ങള്‍ ഈ ലേഖനത്തില്‍ പറയുന്നു. എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാരിലേക്ക് പലപ്പോഴും സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നത് എന്നതിന് അഞ്ച് കാരണങ്ങള്‍ ഈ ലേഖനത്തില്‍ പറയുന്നു.

സാമൂഹിക ഘടകങ്ങള്‍
പലപ്പോഴും സത്രീകള്‍ പല കാര്യങ്ങളിലും സമ്മര്‍ദ്ദപ്പെട്ട് കൊണ്ടിരിക്കുകയാണ്. കുടുംബം എന്നാല്‍ ഇങ്ങനെയാണ് ഇതേ പാടുള്ളൂ, എന്ന ചിന്ത പലപ്പോഴും നമ്മുടെയെല്ലാം ജീവിതത്തെ താളം തെറ്റിക്കുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനോ എന്തിനും ഏതിനും അനുവാദം കാത്തിരിക്കുന്ന അവസ്ഥ അതിഭീകരമാണ്. അതില്‍ നിന്ന് പുറത്ത് കടക്കുക എന്ന ഉദ്ദേശ്യത്തോടെ പലരും ഇത്തരം ബന്ധങ്ങളിലേക്ക് എത്തുന്നു. സുരക്ഷിതത്വം എന്ന ചിന്തയില്‍ പലപ്പോഴും വിവാഹിതരായ പുരുഷന്മാരിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സ്ത്രീകളുണ്ടായേക്കാം. ഇവര്‍ക്ക് സ്വന്തമായി സുരക്ഷിതത്വ ബോധമോ അല്ലെങ്കില്‍ സ്ഥിരതയോ ഇല്ലാത്ത അവസ്ഥ പലപ്പോഴും ഇത്തരം ബന്ധങ്ങളിലേക്ക് അവരെ എത്തിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് മുന്നോട്ട് അവരെ നയിക്കേണ്ടത് പങ്കാളികള്‍ തന്നെയാണ്.
വൈകാരികമായ അടുപ്പം
പലപ്പോഴംു വിവാഹിതരായ പുരുഷന്മാരിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നതിനുള്ള മറ്റൊരു കാരണം എന്ന് പറയുന്നത് വൈകാരികമായുണ്ടാവുന്ന അടുപ്പമാണ്. ഇത് പലപ്പോഴും ആഴമേറിയതും അടുപ്പവും സംതൃപ്തവുമായ ബന്ധത്തിന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ആശ്വാസം തന്നെയായിരിക്കും. വിവാഹിതരായ പുരുഷന്മാര് അവരുടെ കുടുംബത്തോട് കാണിക്കുന്ന അതേ ബഹുമാനത്തോടെയും സ്നേഹത്തോടെയും തന്നോടും ഇടപെടും എന്ന ചിന്തയും ഇവരെ കൂടുതല്‍ അടുപ്പത്തിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ സ്ത്രീകളെ വിവാഹിതരായ പുരുഷന്മാരിലേക്ക് അടുപ്പിക്കും.
ബന്ധങ്ങളില്‍ കുടുങ്ങിപ്പോവുന്നവര്‍
മുകളില്‍ പറഞ്ഞത് പോലെ എന്ത് കാര്യത്തിനും ഏത് കാര്യത്തിനും അനുവാദവും സമ്മതവും ചോദിക്കേണ്ട അവസ്ഥയില്‍ സ്ത്രീകള്‍ ജീവിതത്തെ വെറുക്കുന്നു. ഇത്തരം അവസ്ഥയാണ് ഇവരെ വിവാഹിതരായ പുരുഷന്മാരിലേക്ക് അടുപ്പിക്കുന്നത്. പലപ്പോഴും അവിഹിത ബന്ധത്തിലേക്ക് ഇത് എത്തുന്നു. സ്വന്തം ബന്ധങ്ങളില്‍ കുടുങ്ങിപ്പോവുന്നതിന്റെ ഫലമായോ ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നതിന്റെ ഫലമായോ ഇത്തരത്തില്‍ സംഭവിക്കാം. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ പുതിയ ബന്ധങ്ങള്‍ കൊണ്ട് വരുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ജീവിതത്തില്‍ തീരുമാനം എടുക്കുന്നതിന്.
നല്ല ജീവിതം ആഗ്രഹിക്കുന്നവര്‍
നല്ല ജീവിതം ആഗ്രഹിക്കുന്ന സ്ത്രീകള്‍ പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് എത്തുന്നു. ഇവര്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കും എന്ന ചിന്തയാണ് പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. സ്വന്തം ജീവിതത്തിലെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ പോവുന്ന സ്ത്രീകള്‍ പലപ്പോഴും ഇത്തരം ഒരു ബന്ധത്തിന് തുടക്കം കുറിക്കുന്നു. മാറ്റം ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഇത്തരം ബന്ധത്തിലൂടെ സന്തോഷവും സമാധാനവും കണ്ടെത്തുന്നു. എന്നാല്‍ വിവാഹിതനായ വ്യക്തിക്ക് ഒരു കുടുംബമുണ്ടെന്ന ചിന്ത പലപ്പോഴും ഇവര്‍ മറക്കുന്നു.
ജീവിതത്തില്‍ കൂടുതല്‍ നിയന്ത്രണമുള്ളവര്‍
പലപ്പോഴും വിവാഹിതരായ പുരുഷന്മാര് ജീവിതത്തില്‍ കൂടുതല്‍ നിയന്ത്രണമുള്ളവരാണ് എന്നതാണ് ഇവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനുള്ള പ്രധാന കാര്യം. എന്നാല്‍ ഇവരോടൊപ്പം ഒരിക്കലും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതിന് ഇവര്‍ ആഗ്രഹിക്കുകയില്ല. അത് തന്നെയാണ് ഇത്തരം ബന്ധങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധിയും. ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവാത്തതാണ് എന്നതാണ് സത്യം. കാരണം വിവാഹിതരായ പുരുഷന്മാര്ക്ക് പലപ്പോഴും ഇത്തരം ബന്ധങ്ങള്‍ അവരുടെ കുടുംബ ജീവിതം തകര്‍ക്കുന്നതാണ്.



Click it and Unblock the Notifications
