Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സ്ത്രീയാണോ പുരുഷനാണോ കൂടുതല്‍ ചുംബനം ആഗ്രഹിക്കുന്നത്, ഇതാ ചില ചുംബനരഹസ്യങ്ങള്
Importance of Kissing in Relationships: ചുംബനമെന്നത് വളരെ നിഗൂഢമായ ഒരു പ്രവൃത്തിയാണ്. എന്തിനാണ് ആളുകള്‍ ചുംബിക്കുന്നതെന്ന് ശാസ്ത്രത്തിന് ഇപ്പോഴും പൂര്‍ണ്ണമായി പിടികിട്ടിയിട്ടില്ല. പല സിദ്ധാന്തങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. എന്നാലും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും അതുമായി ബന്ധപ്പെട്ടുണ്ട്. മനുഷ്യരെ കൂടാതെ ചിമ്പാന്‍സികളും ബോണോബോകളും (പിഗ്മി ചിമ്പാന്‍സി) ആണ് ചുംബിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. സ്നേഹപ്രകടനമായി ചുംബനം മാറിയതിന് പിന്നിലെ രഹസ്യം ഇപ്പോഴും അജ്ഞാജതമാണ്.

എന്തിനാണ് ചുംബിക്കുന്നത്?
ചുംബനമെന്നത് സ്നേഹപ്രകടനത്തിന്റെ അനേകം വഴികളിലൊന്നാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും പ്രണയികള്ക്കുമിടയിലാകുമ്പോള് അത് അഗാധമായ സ്നേഹപ്രകടനമായി മാറുന്നു. പലപ്പോഴും ശാരീരിക സ്നേഹപ്രകടനത്തിന്റെ തുടക്കമാണ് ചുംബനം. പക്ഷേ വിവാഹത്തിന് ശേഷം എത്ര തവണ പങ്കാളിയെ ചുംബിക്കുന്നുവെന്നതിനെ കുറിച്ച് ആരും അങ്ങനെ ചിന്തിക്കാറില്ല, പ്രത്യേകിച്ച് വര്‍ഷങ്ങളോ ദശാബ്ദങ്ങളോ പിന്നിട്ട ബന്ധങ്ങളില്‍. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ അല്ലെങ്കില്‍ ദാമ്പത്യത്തില്‍ നിങ്ങള്‍ എത്ര തവണ ചുംബിക്കാറുണ്ടെന്ന് ചോദിച്ചാല്‍ പലര്‍ക്കും അതിന് പല ഉത്തരങ്ങളായിരിക്കും. എന്നാല്‍ ബന്ധത്തില്‍ നിങ്ങള്‍ ഇപ്പോള്‍ ചുംബിക്കുന്ന അളവില്‍ ചുംബിച്ചാല്‍ മതിയോ? എന്താണ് ഇക്കാര്യത്തില്‍ വിദഗ്ധരും ഗവേഷണങ്ങളും പറയുന്നത് എന്ന് നോക്കാം.
ചുംബനത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാം?
ചുംബിക്കുന്നത് കൊണ്ട് മാനസിക, ശാരീരിക ആരോഗ്യത്തിന് അനേകം നേട്ടങ്ങള്‍ ഉണ്ട്. ചുംബിക്കുമ്പോള്‍ രക്തത്തില്‍ ഓക്സിടോസിന്‍ ഹോര്‍മോണിന്റെ അളവ് കൂടും. ഇത് പരസ്പരമുള്ള അടുപ്പം കൂടാന്‍ സഹായിക്കും. മാത്രമല്ല, തലച്ചോറില്‍ എന്‍ഡോര്‍ഫിന്‍, സെറോടോണിന്‍, ഡോപ്പമൈന് എന്നീ മൂന്ന് സംയുക്തങ്ങളുടെ അളവ് കൂടാനും ചുംബനം സഹായിക്കും. എന്‍ഡോര്‍ഫിന്റെയും സെറോടോണിന്റെയും അളവ് കൂടിയാല്‍ മനോനില അഥവാ മൂഡ് മെച്ചപ്പെടും. ഡോപ്പമൈന് നില കൂടിയാല്‍ കൂടുതല്‍ സന്തോഷം തോന്നും.
എല്ലാ ദിവസവും ജോലിക്ക് പോകുന്നതിന് മുമ്പ് ഭാര്യമാരെ ചുംബിച്ച പുരുഷന്മാര് അല്ലാത്തവരെ അപേക്ഷിച്ച് 5 വര്‍ഷം കൂടുതല്‍ ജീവിച്ചതായി 1980കളില്‍ ഡോ. ആര്‍തര്‍ സാബോയുടെ നേതൃത്വത്തില്‍ നടന്ന മനഃശാസ്ത്ര പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഒരുപക്ഷേ മറ്റ് പല ഘടകങ്ങളും അതിന് കാരണമായിരിക്കാം. സ്ഥിരമായി പങ്കാളിയെ ചുംബിക്കുന്നവരുടെ ശാരീരിക ആരോഗ്യവും ജോലിയിലെ പ്രകടനവും മെച്ചപ്പെടുമെന്നും വണ്ട് ഓടിക്കുമ്പോള്‍ അപകടങ്ങള്‍ കുറയാന്‍ വരെ അത് സഹായിക്കുമെന്നും ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീയ്ക്കാണോ പുരുഷനാണോ ചുംബനം ഇഷ്ടം?
സ്ത്രീയും പുരുഷനും ചുംബനം ആസ്വദിക്കുന്നുണ്ടങ്കിലും പുരുഷനെ അപേക്ഷിച്ച് സ്ത്രീയാണ് ചുംബനത്തിന് കൂടുതല്‍ പ്രാധാന്യവും മൂല്യവും നല്‍കുന്നതെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് ലൈംഗികബന്ധത്തില്‍ സത്രീകള്‍ കൂടുതല്‍ ആക്ടീവ് ആകാനും കൂടുതല്‍ താല്‍പ്പര്യവും സംതൃപ്തിയും തോന്നാനും ചുംബനം കൂടി വേണമെന്ന് സ്ത്രീകള്‍ കരുതുന്നു. എന്നാല്‍ ശാരീരികബന്ധത്തില്‍ പുരുഷന്മാര് ചുംബനത്തെ അത്ര വലുതായി കാണുന്നില്ലെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. എന്തായാലും ദാമ്പത്യത്തിലും ശാരീരിക ബന്ധത്തിലും കൂടുതല്‍ സന്തോഷവും സംതൃപ്തിയും സ്ത്രീ പങ്കാളിക്ക് നല്‍കണമെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാര് ചുംബനത്തിന് കുറച്ചധികം പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും.
എത്ര തവണ ചുംബിക്കണം?
പങ്കാളികള്‍ എത്രതവണ ചുംബിക്കണമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുക പ്രയാസകരമാണ്. എങ്കിലും ദിവസവും മൂന്ന് തവണയെങ്കിലും ചുംബനത്തിലൂടെ സ്നേഹം പ്രകടിപ്പിക്കുന്നത് ബന്ധത്തെ കൂടുതല്‍ ദൃഢമാക്കും. രാവിലെ എഴുന്നേറ്റത്തിന് ശേഷവും പകല്‍ സമയത്തെ ഉത്തരവാദിത്തങ്ങളും ജോലികളും നിര്‍വ്വഹിച്ച് വീണ്ടും ഒന്നിക്കുമ്പോഴും രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പും ചുംബിക്കുന്നത് പതിവാക്കി നോക്കൂ. അത് നിങ്ങളുടെ ദാമ്പത്യത്തില്‍ വലിയ മാറ്റമുണ്ടാക്കും.
ചിലയാളുകള്‍ എല്ലാ ദിവസവും സ്വാഭാവികമായി തന്നെ അടിക്കടി ചുംബിക്കുന്നു. എന്നാല്‍ ചിലര്‍ ദിവസങ്ങളോളം ചുംബിക്കുകയോ അതെക്കുറിച്ച് ഓര്‍ക്കുകയോ ചെയ്യുന്നില്ല. എങ്കിലും അവരുടെ ബന്ധം ദൃഢമായിരിക്കാം. എന്നാല്‍ പങ്കാളികളില്‍ ഒരാള്‍ക്ക് ബന്ധത്തില്‍ അകല്‍ച്ചയോ സന്തോഷമില്ലായ്മയോ തോന്നുന്നുണ്ടെങ്കില്‍ അത് പരിഹരിച്ച് അവരില്‍ സുരക്ഷിതത്വവും സംതൃപ്തിയും വീണ്ടെടുക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് ചുംബനം. എത്ര വലിയ പിണക്കവും ഒരു ചുടുചുംബനം കൊണ്ട് തീര്‍ക്കാനാകും.



Click it and Unblock the Notifications
