Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ
വിചിത്രം ഈ ഇഷ്ടം: സിംബയോസെക്ഷ്വാലിറ്റി, ഇവിടെ ആകര്‍ഷണം ഒരു വ്യക്തിയോടല്ല
ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രമേ പ്രണയമുണ്ടാകൂ എന്ന് ചിന്തിച്ചിരുന്ന കാലമൊക്കെ എത്രയോ മുമ്പ് കഴിഞ്ഞു. പെണ്ണിന് പെണ്ണിനോടും ആണിന് ആണിനോടും പ്രണയമുണ്ടെന്ന് തുറന്ന് പറയുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. പക്ഷേ കാലം മുന്നോട്ടുപോകെ, പുതിയ പ്രണയത്തിന്റെയും ആകര്‍ഷണത്തിന്റെയും പുതിയ പല രൂപങ്ങള്‍ക്കും ലോകം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് സിബയോസെക്ഷ്വാലിറ്റി.

എന്താണ് സിബയോസെക്ഷ്വാലിറ്റി?
ആണിന് ആണിനോടായാലും പെണ്ണിനോടായാലും തിരിച്ചായാലും ഇഷ്ടം രണ്ടു വ്യക്തികള്‍ക്കിടയിലാണ് സംഭവിച്ചിരുന്നത്. പക്ഷേ ഇതല്ലാതെ മറ്റൊരു തരം ആകര്‍ഷണം ഇപ്പോള്‍ സമൂഹത്തിലുണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഈ ആകര്‍ഷണം ലോകം തിരിച്ചറിഞ്ഞുവരുന്നേയുള്ളു. ഇവിടെ ആകര്‍ഷണം തോന്നുന്നത് ഒരു വ്യക്തിയോടല്ല, പകരം നിലവില്‍ ഒരു ബന്ധത്തില്‍ തുടരുന്ന പങ്കാളികളോടാണ്. സിംബയോസെക്ഷ്വാലിറ്റി എന്ന ഈ പുതിയ ആശയം മുന്നോട്ടുവെച്ചിരിക്കുന്നത് സീറ്റില്‍ സര്‍വ്വകലാശാലയിലെ ഡോ. സാലി ജോണ്‍സണും സംഘവുമാണ്. ഇവരുടെ പഠന റിപ്പോര്‍ട്ട് ആര്‍ക്കൈവ്സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയര്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
ഒരു വ്യക്തിയില്‍ ആകൃഷ്ടരാകുന്നതിന് പകരം സിംബയോസെക്ഷ്വലുകള് ഒരു പ്രണയബന്ധത്തിന്റെ എനര്‍ജിയിലും അതിന്റെ സവിശേഷതകളിലുമാണ് ആകൃഷ്ടരാകുന്നത്. മനുഷ്യരുടെ വിചിത്രവും സങ്കീര്‍ണ്ണവുമായ ആകര്ഷങ്ങളില് ഏറ്റവും പുതിയ ആശയമായി വേണം സിംബയോസെക്ഷ്വാലിറ്റിയെ കാണാന്‍.
പ്രണയത്തോട് പ്രണയം
രണ്ടു വ്യക്തികള്‍ക്കിടയിലെ പ്രണയത്തോട് അല്ലെങ്കില്‍ അവരുടെ ദാമ്പത്യത്തോട് അവര്‍ക്കിടയിലെ ബന്ധത്തോട് തോന്നുന്ന ആകര്‍ഷണമാണ് സിംബയോസെക്ഷ്വാലിറ്റി. ഇഷ്ടത്തിലുള്ള രണ്ടുപേരില്‍ ഒരാളോട് മാത്രമല്ല ഇവിടെ ആകര്‍ഷണം. അവര്‍ രണ്ടുപേരും ചേരുന്ന ആ അവസ്ഥയോടും അവിടെയുണ്ടാകുന്ന എനര്‍ജിയോടും അവര്‍ക്കിടയിലെ സചേതനയോടുമാണ് പ്രണയം തോന്നുന്നത്. ആ ബന്ധത്തിലെ വ്യക്തികള്‍ അന്യോന്യം ഇടപെടുകയും പെരുമാറുകയും ചെയ്യുമ്പോള്‍ അവിടെയുണ്ടാകുന്ന എനര്‍ജി സിംബയോസെക്ഷ്വലുകളെ ആകര്‍ഷിക്കുന്നു.
ഒരു പങ്കാളിത്തത്തിന്റെ വശ്യതയാണ് അവരെ ആകര്‍ഷിക്കുന്നത്. ആ എനര്‍ജിയുടെ ഭാഗമാകാനുള്ള ആഗ്രഹം അവരിലുണ്ടാകുന്നു. രണ്ടുപേര്‍ക്കിടയിലെ ഇഷ്ടത്തോട് അവര്‍ക്ക് ഇഷ്ടം തോന്നുകയും ആ ഇഷ്ടത്തില്‍ അലിയാന്‍ അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
സത്യസന്ധമായ ഇഷ്ടം
സിംബയോസെക്ഷ്വാലിറ്റി എന്ന ആശയത്തെ പാടേ തള്ളിക്കളയാന്‍ കഴിയില്ലെന്നും അത്തരം ആളുകളുടെ ഇഷ്ടവും ആകര്‍ഷണവും വളരെ സത്യസന്ധമാണെന്നും പഠനകര്‍ത്താക്കള്‍ പറയുന്നു. ഒരു ബന്ധത്തില്‍ ഉള്‍പ്പെട്ട വ്യക്തികളോട് തോന്നുന്ന ഇഷ്ടത്തേക്കാള്‍ വളരെ വലുതാണ് ഒന്നുചേര്‍ന്ന അവരോട് സിംബയോസെക്ഷ്വലുകള്ക്ക് തോന്നുന്ന ഇഷ്ടം.
മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ സങ്കീര്‍ണ്ണമാണ് ഈ ആകര്‍ഷണമെന്ന് ഡോ.സാലി പറയുന്നു. മനുഷ്യനിലെ ആകര്‍ഷണത്തിന്റെ സ്വഭാവരീതികളെ കുറിച്ച് പുനര്‍ചിന്തിക്കേണ്ട സമയമായെന്നും ആകര്ഷണമെന്നത് ഓരോരുത്തര്‍ക്കും വളരെ വ്യത്യസ്തമായ ഒന്നാണെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ പഠനത്തിന്റെ ഭാഗമായ 145ഓളം പേര് ഒരു വ്യക്തിയോട് തോന്നുന്നതിനേക്കാള്‍ ആകര്‍ഷണം ചില ബന്ധങ്ങളോട് തോന്നുന്നതായി വ്യക്തിമാക്കി. സിംബയോസെക്ഷ്വലുകളാണെന്ന് സ്വയം തിരിച്ചറിഞ്ഞ ആളുകള്‍ ബഹിര്‍മുഖരും അടുപ്പത്തിന് വില നല്‍കുന്നവരും കരുതല്‍ ഉള്ളവരും ആണ്. ഇവര്‍ക്ക് മറ്റുള്ളവരോടോ അവരുടെ ബന്ധങ്ങളോടോ അസൂയ തോന്നുന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications