രണ്ട് വിവാഹത്തിന് യോഗമുള്ള നക്ഷത്രങ്ങള്‍ ഇവയാണ്, ഒന്നാംഗണത്തിലാണെങ്കില്‍ സാധ്യത കൂടുതല്‍

വിവാഹമെന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലൊന്നാണ്. ജ്യോതിഷവും ഒരു വ്യക്തിയുടെ ജീവിതത്തിലെ നിര്‍ണ്ണായകഘട്ടമായി വിവാഹത്തെ കരുതുന്നു. അതുകൊണ്ടുതന്നെ കൃത്യമായ ജാതകപ്പൊരുത്തവും നക്ഷത്രപ്പൊരുത്തവും നോക്കിയേ വിവാഹം കഴിക്കാവൂ എന്ന് ജ്യോതിഷം നിര്‍ദ്ദേശിക്കുന്നു. പൊരുത്തമുണ്ടെങ്കിലും പല കാരണങ്ങള്‍ കൊണ്ട് വിവാഹത്തില്‍ പാളിച്ചകളോ അസ്വാരസ്യങ്ങളോ അനര്‍ത്ഥങ്ങളോ ഉണ്ടാകാം. ഗ്രഹനിലയും ദശയും ജന്മനക്ഷത്രവും രാശയും മറ്റ് ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നു.

multiple marriage compatibility
Photo Credit: AI Generated

ഒന്നിലധികം വിവാഹങ്ങള്‍

ചില നക്ഷത്രങ്ങള്‍ക്ക് ഒന്നിലധികം വിവാഹങ്ങള്‍ക്ക് യോഗവും ഉണ്ടാകാറുണ്ട്. പങ്കാളിയുടെ മരണമോ, വേര്‍പിരിയലോ ഇതൊന്നും അല്ലാതെ വിവാഹത്തിന് മുമ്പോ ശേഷമോ മറ്റ് പങ്കാളികള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് അത് സൂചിപ്പിക്കുന്നത്. ചിലപ്പോള്‍ നിശ്ചയച്ചുറപ്പിച്ച വിവാഹം മുടങ്ങുന്നത് ഈ യോഗമായി പരിഗണിക്കാം. എന്നാല്‍ ഇത് ആ നക്ഷത്രത്തില്‍ ജനിച്ച എല്ലാ ആളുകളിലും സംഭവിക്കണമെന്നും ഇല്ല. പൊതുവെ ചില നക്ഷത്രങ്ങളുടെ പ്രത്യേകതയായി അത് പറയുന്നുവെന്ന് മാത്രം. അത്തരം യോഗങ്ങള്‍ ഉള്ളവര്‍ക്ക് അത് മാറിക്കിട്ടാനുള്ള പരിഹാരങ്ങളും ജ്യോതിഷത്തില്‍ ഉണ്ട്.

ഏഴാം ഭാവത്തില്‍ ഒറ്റഗ്രഹം മാത്രമോ, മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി പോലും ഇല്ലാതിരിക്കുകയോ ചെയ്യുന്നത് ഒരു വിവാഹത്തെ സൂചിപ്പിക്കുന്നു. ഏഴാംഭാവത്തില്‍ ഒന്നില്‍ കൂടുതല്‍ ഗ്രഹങ്ങള്‍ വരികയും മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ലാതിരിക്കുകയും ചെയ്താല്‍ ഒന്നില്‍ കൂടുതല്‍ വിവാഹത്തിന് ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ ഉണ്ടാകാം. രണ്ട് ഗ്രഹങ്ങള്‍ ആണെങ്കില്‍ രണ്ട് വിവാഹയോഗം, മൂന്ന് ഗ്രഹങ്ങള്‍ ആണെങ്കില്‍ മൂന്ന് വിവാഹയോഗം എന്നിങ്ങനെയാണ് അത് പോകുന്നത്. എന്നാല്‍ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി പതിഞ്ഞാല്‍ ഈ യോഗങ്ങള്‍ നിഷ്ഫലമാകാം.

ഒന്നില്‍ കൂടുതല്‍ വിവാഹയോഗമുള്ള നക്ഷത്രങ്ങള്‍

ജ്യോതിഷശാസ്ത്രം അനുസരിച്ച് ഒമ്പത് നക്ഷത്രങ്ങള്‍ക്കാണ് ഒന്നിലധികം വിവാഹയോഗം ഉള്ളത്. ഇവരെ മൂന്ന് ഗണങ്ങളാക്കി തിരിച്ചിരിക്കുന്നു. ആദ്യ ഗണത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒന്നിലധികം വിവാഹത്തിനുള്ള സാധ്യത വളരെ കൂടുതലും രണ്ടാമത്തെ ഗണത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കുറച്ച് സാധ്യതയും മൂന്നാമത്തെ ഗണത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സാധ്യത വിരളവുമാണ്.

ജ്യോതിഷം പറയുന്നത് അനുസരിച്ച് അത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ വിവാഹത്തിന് യോഗമുള്ള നക്ഷത്രങ്ങളും ഗണങ്ങളും ഏതെല്ലാമാണെന്ന് നോക്കാം.

ഒന്നാം ഗണം

ഒന്നില്‍ കൂടുതല്‍ വിവാഹയോഗം കല്‍പ്പിക്കപ്പെടുന്ന ആദ്യ ഗണത്തില്‍ ഉള്‍പ്പെട്ട നക്ഷത്രങ്ങള്‍ ആയില്യം, തൃക്കേട്ട, രേവതി എന്നിവ. ഇവര്‍ക്ക് ഒന്നിലധികം വിവാഹയോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയപ്പെടുന്നു. ദാമ്പത്യത്തില്‍ ഇവര്‍ ചതി കാണിക്കുമെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. ജാതകവശാലുള്ള ഒരു ദോഷമാണിത്. മേല്‍പ്പറഞ്ഞ നക്ഷത്രങ്ങളില്‍ ജനിച്ച എല്ലാവര്‍ക്കും ഇത് സത്യമാകണമെന്നുമില്ല. ഇത് ആ നക്ഷത്രങ്ങളുടെ പൊതുഫലം മാത്രമാണ്. ഇതിന് പരിഹാരക്രിയകളും ഉണ്ടാകും.

രണ്ടാംഗണം

രണ്ടാം ഗണത്തില്‍ ഉള്‍പ്പെട്ട നക്ഷത്രക്കാര്‍ക്ക് ആദ്യഗണത്തില്‍ ഉള്‍പ്പെട്ടവരേക്കാള്‍ ഒന്നിലധിരകം വിവാഹത്തിനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നില്ല. രോഹിണി, അത്തം, തിരുവാതിര എന്നീ നക്ഷത്രങ്ങളാണ് അത്തരത്തില്‍ ഒന്നിലധികം വിവാഹസാധ്യത കല്‍പ്പിക്കപ്പെടുന്ന രണ്ടാം ഗണത്തില്‍ ഉള്‍പ്പെട്ട നക്ഷത്രങ്ങള്‍. എന്നാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഈ നക്ഷത്രത്തില്‍ ജനിച്ചുവെന്ന് കരുതി അവര്‍ ഒന്നിലധികം വിവാഹം കഴിക്കുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. അതിനുള്ള സാധ്യത മാത്രമാണ് ജ്യോതിഷം മുന്നോട്ടുവെക്കുന്നത്. ജാതകം പരിശോധിച്ച് ദോഷം കണ്ടെത്തി പരിഹാരം ചെയ്താല്‍ അത് മാറിപ്പോകുകയും ചെയ്യും.

മൂന്നാംഗണം

ഒന്നിലധികം വിവാഹത്തിന് സാധ്യത പറയുന്നുണ്ടെങ്കിലും മൂന്നാംഗണത്തിന് അത് വളരെ കുറവാണ്. മകീര്യം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളാണ് ഈ ഗണത്തില്‍ വരുന്നത്. നക്ഷത്രത്തിന് ഒന്നിലധികം വിവാഹയോഗം ഉണ്ടെന്ന് കരുതി ജാതകത്തില്‍ ആ ദോഷമുണ്ടാകണമെന്നില്ല. ജാതകം പരിശോധിച്ച് ദോഷം കണ്ടെത്തിയെങ്കില്‍ മാത്രമേ ഇവര്‍ പരിഹാരം ചെയ്യേണ്ടതുള്ളു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

The image used in the story is AI-generated

Story first published: Thursday, November 21, 2024, 18:30 [IST]
X
Desktop Bottom Promotion