Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ദാമ്പത്യത്തില്‍ മടുപ്പ്, അകാരണമായ അകല്‍ച്ച; പങ്കാളിയുടെ ഭാഗത്ത് നിന്നും ഇവയുണ്ടായാല്‍ സൂക്ഷിക്കണം
എല്ലാ ബന്ധങ്ങളിലും ചില ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകും. പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകും. പല കാരണങ്ങള്‍ കൊണ്ടും പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ചയും ഉണ്ടാകും. മാനസികമായ ചില കാരണങ്ങളും അതില്‍ ഉള്‍പ്പെടും. ഉത്കണ്ഠ കാരണം ദാമ്പത്യത്തില്‍ നിന്നും പിന്മാറുന്നവരുണ്ട്. വേര്‍പിരിയല്‍ ഉണ്ടാകുമോ എന്ന ഭയം കാരണം പങ്കാളിയോട് അകല്‍ച്ചയോ അല്ലെങ്കില്‍ ബന്ധത്തില്‍ നിന്ന് പിന്മാറ്റമോ നടത്തുന്നവരും വൈകാരികമായ തകര്‍ച്ച ഭയന്ന് പങ്കാളിയോട് അകല്‍ച്ച കാണിക്കുന്നവരും ഉണ്ട്. ദാമ്പത്യത്തില്‍ എന്തെങ്കിലും രീതിയിലുള്ള വെല്ലുവിളികള്‍ ഉണ്ടാകുമ്പോഴാണ് ഉത്കണ്ഠയുള്ള ആളുകള്‍ പങ്കാളിയില്‍ നിന്നും അകലുന്നത്.

അത്തരത്തില്‍ പങ്കാളിയോട് അകല്‍ച്ച കാണിക്കുന്നതിന് പിന്നിലെ സൈക്കോളജിക്കലായ ചില കാരണങ്ങള്‍ നോക്കാം.
വൈകാരികമായ തകര്‍ച്ചയെ കുറിച്ചുള്ള പേടി
ചിലയാളുകള്‍ക്ക് മറ്റൊരാളോട് അല്ലെങ്കില്‍ ഒരു വ്യക്തിയോട് അടുപ്പം കാണിക്കാന്‍ ഭയമായിരിക്കും. വൈകാരികമായ അടുപ്പവും ആശ്രയവും കൂടിയാല്‍ എന്നെങ്കിലും അവരെ നഷ്ടപ്പെടുകയോ അവര്‍ വേര്‍പിരിയുകയോ ചെയ്താല്‍ ആ നഷ്ടം നല്കുന്ന ആഘാതത്തെ കുറിച്ച് ചിന്തിച്ചാണ് ഇവര്‍ ആരോടും അധികം അടുക്കാത്തത്. ഈയൊരു ഭീഷണി മുന്‍നിര്‍ത്തി അവര്‍ മുന്‍കൂട്ടി തന്നെ പങ്കാളിയോട് അകല്‍ച്ച കാണിക്കും.
വിശ്വാസമില്ലായ്മ
ഭൂതകാലത്തെ ചതിയുടെ അനുഭവങ്ങള്‍ മറ്റൊരാളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. പങ്കാളിയോടുള്ള അടുപ്പം കൂടുന്നതിനനുസരിച്ച് അവര്‍ ബോധപൂര്‍വ്വം പങ്കാളിയെ തന്നില്‍ അകറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഇല്ലെങ്കില്‍ പഴയ അനുഭവം ആവര്‍ത്തിക്കുമെന്ന ചിന്തയാണ് അതിന് കാരണം.
തന്നെ കുറിച്ചുള്ള അമിതചിന്ത
വളരെ സെന്‍സിറ്റീവ് ആയ അല്ലെങ്കില്‍ അന്തര്‍മുഖരായ ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുമെന്ന പേടി കൊണ്ട് ബന്ധങ്ങളില്‍ അകല്‍ച്ച കാണിക്കും. പങ്കാളി ശരിയായി മനസ്സിലാക്കില്ലെന്ന ചിന്ത കൊണ്ട് അവര്‍ പ്രിയപ്പെട്ടവരില്‍ നിന്ന് അകലും. സ്വയം ഒറ്റപ്പെട്ട് കഴിയും.
ആത്മവിശ്വാസക്കുറവ്
ആത്മവിശ്വാസം കുറവുള്ളയാളുകള് പലപ്പോഴും പങ്കാളിക്ക് താന്‍ യോജിച്ചയാളല്ലെന്ന് ചിന്തിക്കുകയും രൂപത്തിലും ജോലിയിലുമെല്ലാം ആത്മവിശ്വാസക്കുറവ് അനുഭവിക്കുകയും ചെയ്യും. ഈ ഒരു തോന്നല്‍ കാരണം അവര്‍ പങ്കാളിയില്‍ നിന്നും അകലുകയും പിന്നീട് നിരാശയോ നിരാകരിക്കലോ അനുഭവപ്പെടാതിരിക്കാന്‍ മുന്‍കൂറായി പങ്കാളിയോട് അകലുകയും ചെയ്യും.
പരിഹാരങ്ങള്‍
പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുക. ചിന്തകളും വികാരങ്ങളും തോന്നലുകളും പങ്കുവെക്കുക. പരസ്പരം മനസ്സിലാക്കാനും വിശ്വാസം വളരാനും അത് സഹായിക്കും. തുറന്ന ആശയവിനിമയത്തിലൂടെ അരക്ഷിതാവസ്ഥകളെ അഭിമുഖീകരിക്കാനും ശക്തമായ ബന്ധം കെട്ടിപ്പടുക്കാനും സാധിക്കും.
ഒരു ബന്ധത്തില്‍ ഒരിക്കലും തിടുക്കം കാണിക്കാതിരിക്കുക. ഏറെ സമയം കൊണ്ടോ ഒരു ബന്ധം വളരുകയുള്ളു എന്ന് മനസ്സിലാക്കുക. രണ്ടുപേര്‍ക്കിടയില്‍ സ്വാഭാവികമായി, സമയമെടുത്ത് രൂപപ്പെടുന്ന ഒരു ബന്ധത്തില്‍ ഉത്കണ്ഠയോ ഭയമോ ഉണ്ടാകില്ല.
ഭൂതകാലത്ത് ജീവിച്ചാല്‍ വര്‍ത്തമാനകാലം എപ്പോഴും നിരാശാജനകമായിരിക്കും. പഴയ വേദനകള്‍ മറക്കുക. നിലവിലെ ബന്ധങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക. ചിന്തകളും വികാരങ്ങളും പങ്കുവെക്കുന്നതിനും ആഴത്തില്‍ മനസ്സിലാക്കുന്നതിനും പുതിയ വഴികള്‍ തേടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
