Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നീണ്ട മുടിയുള്ള സ്ത്രീകളില്‍ പുരുഷന്മാര് ആകൃഷ്ടരാകുന്നത് ഇക്കാരണങ്ങളാല്‍
Attraction to women with long, thick hair:കാലഘട്ടം എത്ര കഴിഞ്ഞാലും, നല്ല നീണ്ട മുടിയിഴകളുള്ള സ്ത്രീകളെ കണ്ടാല്‍, ഏതൊരു പുരുഷനും ഒന്ന് നോക്കി പോകും. എക്കാലത്തും, നീണ്ട മുടിയുള്ള പെണ്‍കുട്ടികളോട് പുരുഷന്മാര്ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. എന്തുകൊണ്ടായിരിക്കും, പുരുഷന്മാര് ഇത്രയധികം ആകൃഷ്ടരാകുന്നത്? പ്രണയിക്കാനും, വിവാഹം കഴിക്കാനും, പല ആണ്‍കുട്ടികളും ഇഷ്ടപ്പെടുന്നതും നീണ്ടമുടിയുള്ള പെണ്‍കുട്ടികളെ തന്നെ. എന്തെല്ലാം ഘടകങ്ങളായിരിക്കാം ഇവരെ ആകര്‍ഷിക്കുന്നത്? നമുക്ക് നോക്കാം.

പഠനങ്ങള്‍ പറയുന്നത്
2004-ല്‍ നടത്തിയ ഒരു പഠനം പ്രകാരം, സ്ത്രീകള്‍ക്ക് നീളമുള്ള മുടി ഉണ്ടെങ്കില്‍, ആ മുടിയുടെ ഭംഗി പോലെ തന്നെ, അവരുടെ സ്വഭാവവും മനോഹരമായിരിക്കും എന്നാണ് പുരുഷ വിശ്വാസം. കൂടാതെ, ഇത്തരം സ്ത്രീകള്‍ മറ്റു സ്ത്രീകളെ അപേക്ഷിച്ച് ആകര്‍ഷണീയത ഉള്ളവരും ഭംഗിയുള്ളവരുമായി കണക്കാക്കുന്നു. ദ സ്കാന്ഡിനേവിയന് ജോണല്‍ ഓഫ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് പ്രകാരം, സ്ത്രീകളുടെ മുടിയ്ക്ക് നീളമുണ്ടെങ്കില്‍, അവര്‍ കൂടുതല്‍ യുവത്വമുള്ളവരും, ആരോഗ്യമുള്ളവരും പുരുഷനെ ആകര്‍ഷിക്കാന്‍ ശേഷിയുള്ളവരുമായി കണക്കാക്കുന്നു.
സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ലക്ഷണം
സ്ത്രീകള്‍ ഉള്ളോടുകൂടിയ നീണ്ട മുടിയുണ്ടെങ്കില്‍ അത് സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ലക്ഷണമായി കണക്കാക്കുന്നു. പണ്ടുകാലം മുതല്‍ ഒത്ത സ്ത്രീ ലക്ഷണമായി കണക്കാക്കുന്ന പ്രധാന ഘടകമാണ് നീണ്ടുകിടക്കുന്ന മുടി. അതുപോലെ, ഒരു വ്യക്തിയ്ക്ക് ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമാണ് കരുത്തുറ്റ, നീളമേറിയ മുടിയും ഉണ്ടാവുകയുള്ളൂ. ഈ വിശ്വാസവും പണ്ടുകാലം മുതല്‍ സമൂഹത്തില്‍ ശക്തവുമാണ്. നീണ്ടമുടിയുള്ള സ്ത്രീകള്‍ക്ക് പ്രത്യുല്പാദനക്ഷമതയും കൂടുതലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ഇവ കൂടാതെ, മറ്റു സ്ത്രീകളെ അപേക്ഷിച്ച് നീളമുള്ള മുടിയുള്ള സ്ത്രീകളില്‍ ഐശ്വര്യം കൂടുതലുള്ളതായി പുരുഷന്മാര് കണക്കാകുന്നു. കൂടാതെ, കേരളീയ തനിമയുള്ളതും, ആകര്‍ഷണീയമായ ഭംഗിയും ഇത്തരം സ്ത്രീകളില്‍ പുരുഷന്മാര് കാണുന്നുണ്ട്.
സൈക്കോളജി
എന്നാല്‍ സൈക്കോളജി പ്രകാരം, നീണ്ട മുടിയുള്ള സ്ത്രീകളോട് പുരുഷന്മാര്ക്ക് ഒരു ശാരീരികപരമായ ആകര്‍ഷണം തോന്നാറുണ്ടെന്ന് പറയപ്പെടുന്നു. ഇത്തരം സ്ത്രീകളെ പ്രണയിക്കാനും, അവരെ സ്വന്തമാക്കാനും പുരുഷന്മാര് ആഗ്രഹിക്കുന്നതിനു പിന്നിലെ കാരണവും ഇതാണെന്ന് ചൂണ്ടികാണിക്കുന്നു. ഇവ കൂടാതെ, പണ്ടുകാലം മുതല്‍ പലരും കേട്ടുവളര്‍ന്ന സ്ത്രീസങ്കല്പ്പത്തിലെ പ്രധാന ഘടകം കൂടിയാണ് പനങ്കുലപോലത്തെ മുടിയുള്ള സ്ത്രീകള്‍. അതുകൊണ്ടുതന്നെയാണ് ദേവതമാര്‍ക്ക് പോലും നീണ്ട മുടിയുണ്ടെന്ന് നാം പലരും വിശ്വസിക്കുന്നതും. ഇവ കൂടാതെ, പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ മുടിയുടെ ഭംഗിയും അവയുടെ അഴക് വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകമായി പലപ്പോഴും നിലകൊള്ളാറുണ്ട്.
എന്നാൽ കാലത്തിനനുസൃതമായി ഓരോരുത്തരുടെ സങ്കൽപ്പങ്ങളിലും മാറ്റങ്ങൾ വരാറുണ്ട്. ചിലർ ഇന്നും അതേ തനിമയും സൗന്ദര്യവും തന്റെ പങ്കാളിയ്ക്ക് വേണം എന്നാഗ്രഹിക്കുമ്പോൾ, സ്വഭാവത്തിനും, മനപ്പൊരുത്തത്തിനും പ്രാധാന്യം നൽകുന്നവരും വർദ്ധിക്കുകയാണ്. എന്നിരുന്നാലും, ഒരുകാലത്തിന്റെ സ്ത്രീ സൗന്ദര്യത്തിന്റെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു നീണ്ട് മുട്ടറ്റം വരെ കിടക്കുന്ന മുടിയഴക്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
