Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
ജ്യോതിഷം പറയുന്നു സംശയരോഗം ഇവരുടെ പ്രത്യേകത; ഈ രാശിക്കാരെ വിശ്വാസത്തിലെടുക്കാന്‍ പാടുപെടും
ദാമ്പത്യത്തില്‍ ഭാര്യാഭര്ത്താക്കന്മാര് അന്യോന്യം വിശ്വാസ്തരായിരിക്കണം എന്ന് എല്ലാവര്ക്കും അറിയാം. എന്നിരുന്നാലും ചിലര്‍ക്ക് പങ്കാളിയെ എപ്പോഴും സംശയമായിരിക്കും. ചിലപ്പോള്‍ അതിന് പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ചിലപ്പോള്‍ സംശയമെന്നത് ചിലരുടെ സ്വഭാവവുമാകാം. എത്രയൊക്കെ മാറ്റാന്‍ ശ്രമിച്ചാലും അവരുടെ സംശയദൃഷ്ടി എപ്പോഴും പങ്കാളിയുടെ നേരെ നീങ്ങും.

വേദ ജ്യേതിഷം സംശയരോഗത്തെയും വിശ്വസ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും ചില നാളുകാരുടെയും രാശികളുടെയും പ്രത്യേകതയായാണ് പറയുന്നത്. ജനനസമയത്തെ ഗ്രഹങ്ങളുടെ പ്രഭാവം കൊണ്ട് അവരുടെ സ്വഭാവത്തിന്റെ ഭാഗമായതാകാം സംശയം. എന്നാല്‍ ഈ രാശികളില് പിറന്നുവെന്ന് കരുതി എല്ലാവരിലും ഈ സംശയപ്രശ്നം ഉണ്ടാകണമെന്നുമില്ല. ഗദാമ്പത്യത്തില് പങ്കാളിയെ എപ്പോഴും സംശയിക്കുന്ന ചില രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ അത്ര പെട്ടെന്ന് ആരെയും വിശ്വാസത്തിലെടുക്കാന്‍ കൂട്ടാക്കാത്തവരാണ്. വിശ്വസ്തതയ്ക്കും സഥിരതയ്ക്കും അവര്‍ അത്രയധികം മൂല്യം കല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം പഠിച്ചതിന് ശേഷമേ അവര്‍ ഒരാളെ വിശ്വാസത്തില്‍ എടുക്കുകയുള്ളു. ഇടവം രാശിക്കാര്‍ക്ക് ഒരാളിലുള്ള വിശ്വാസം തകര്‍ന്നുകഴിഞ്ഞാല്‍ അത് വീണ്ടെടുക്കുക ഒട്ടും എളുപ്പമല്ല.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ വളരെ വേഗം വികാരങ്ങള്‍ക്ക് കീഴ്പ്പെടുന്നവര്‍ ആണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ വിശ്വസിക്കുന്ന കാര്യത്തില്‍ അവര്‍ വളരെയധികം ജാഗ്രതയുള്ളവരാണ്. കാരണം വഞ്ചനയാല്‍ മുറിവേറ്റാല്‍ ആ മുറിവ് ഉണങ്ങുകയില്ലെന്ന് അവര്‍ക്കറിയാം. ചതിയും വഞ്ചനയും അവര്‍ ഭയക്കുന്നു. അതുകൊണ്ട് ഇവര്‍ എപ്പോഴും ബന്ധങ്ങളില്‍ ചതിയ്ക്കുള്ള സാധ്യത പരിശോധിക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ രഹസ്യസ്വഭാവം പുലര്‍ത്തുന്നവരാണ്. ഉള്വിളികളില് വിശ്വാസമര്‍പ്പിക്കുന്ന ഇവര്‍ മറ്റുള്ളവരുടെ ഉദ്ദേശങ്ങളെ എപ്പോഴും സംശയിക്കും. വളരെ കാലം കൊണ്ട് തങ്ങളുടെ ഉദ്ദേശശുദ്ധി തെളിയിച്ചവരെ മാത്രമാണ് വൃശ്ചികം രാശിക്കാര്‍ വിശ്വസിക്കുക.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ മറ്റുള്ളവരെ വിശ്വസിക്കുന്ന കാര്യത്തില്‍ എപ്പോഴും വളരെ പ്രായോഗികമായ രീതി തിരഞ്ഞെടുക്കുന്നവര്‍ ആണ്. അവര്‍ അത്ര പെട്ടെന്ന് ഒരാളോട് അടുക്കുകയോ മനസ്സ് തുറക്കുകയോ ചെയ്യില്ല. എത്രത്തോളം വിശ്വസ്തരാണെന്ന് പരീക്ഷിച്ച് മാത്രമേ ഇവര്‍ ബന്ധം സ്ഥാപിക്കുകയുള്ളു,
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകളും സംശയത്തില്‍ പിന്നിലല്ല. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ് ഇവര്‍. അതുകൊണ്ടുതന്നെ മറ്റുള്ളവരെ ആശ്രയിക്കാന്‍ ഇവര്‍ക്ക് ഒട്ടും ഇഷ്ടമല്ല. എപ്പോഴും അമിതചിന്തയുള്ള ഇവര്‍ വ്യക്തമായ ഒരു തെളിവില്ലാതെ മറ്റുള്ളവരെ വിശ്വസിക്കില്ല.
മീനം
മറ്റുള്ളവരോട് പെട്ടെന്ന് സഹാനുഭൂതി തോന്നുന്നവരാണ് മീനം രാശിയില്‍ ജനിച്ചവര്‍ എങ്കിലും ഭൂതകാലത്തെ ചതി അനുഭവങ്ങള്‍ കാരണം ഒരാളെ അമിതമായി വിശ്വസിക്കുന്നതില്‍ ഇവര്‍ ഏറെ ജാഗ്രത പുലര്‍ത്തും. വളരെ ശ്രദ്ധയോടെ, ചിലരെ മാത്രമേ ഇവര്‍ വിശ്വസിക്കുകയുള്ളു. ചതിയിലൂടെ ഹൃദയത്തിന് മുറിവേല്ക്കാതിരിക്കാന് ഇവര്‍ വളരെയധികം ശ്രദ്ധിക്കും.
എന്തുകൊണ്ടാണ് ഇവര്‍ മറ്റുള്ളവരെ വിശ്വസിക്കാത്തത്
ഇവര്‍ സാഹചര്യങ്ങളെയും വ്യക്തികളെയും അമിതമായി വിലയിരുത്തുകയും വിശ്വാസവഞ്ചനയും ചതിയും ഭയക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇവര്‍ക്ക് ഭൂതകാലത്ത് ചതിയിലൂടെ മുറിവേറ്റിട്ടുണ്ടാകാം. ആളുകളെ ആഴത്തില്‍ മനസ്സിലാക്കുകയും അവരുമായുള്ള ബന്ധം സുരക്ഷിതമാണെന്ന് തോന്നുകയും ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ ആളുകളെ വിശ്വസിക്കുന്നത്.
പരിഹാരമെന്താണ്
ഒരാളുടെ വിശ്വാസം നേടിയെടുക്കുന്നത് പോലെ മറ്റൊരാളില്‍ വിശ്വാസം തോന്നുന്നതും എളുപ്പത്തില്‍ സംഭവിക്കുന്ന കാര്യമല്ല. രണ്ടുപേര്‍ക്കിടയില്‍ പരസ്പരമുള്ള, സത്യസന്ധമായ ആശയവിനിമയവും ക്ഷമയും ബന്ധത്തില്‍ സ്ഥിരതയും ഉണ്ടെങ്കിലേ ക്രമേണ അവര്‍ മനസ്സ് തുറക്കുകയും പരസ്പരം വിശ്വാസം വളരുകയും ചെയ്യുകയുള്ളു.
വിശ്വാസക്കുറവും സംശയപ്രശ്നങ്ങളും വളരെ സ്വാഭാവികമായ, മാനുഷികമായ കാര്യമാണ്. സ്വന്തം ക്ഷേമത്തിനുള്ള കരുതലും അവനവനോടുള്ള സ്നേഹവുമാണ് സംശയത്തിന്റെ ഒരു കാരണം. അതേസമയം കാലക്രമേണ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതും മനുഷ്യസഹജമാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications