Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
പങ്കാളിയോട് നുണ പറഞ്ഞിട്ടുണ്ടോ, ഉള്ളില്‍ അവരറിയാത്ത രഹസ്യമുണ്ടോ? എങ്കില്‍ ഇതറിഞ്ഞോളൂ
Secrets and Lies in Marriage: വിശ്വാസം നിശ്ചലമായ തടാകം പോലെ ആഴത്തിലുള്ളതും വളരെ മനോഹരവുമായ ഒരു വികാരമാണ്. പക്ഷേ, രഹസ്യങ്ങളും കള്ളങ്ങളും ഉണ്ടായാല്‍ വിശ്വാസത്തിന് ഇളക്കമുണ്ടാകും. ബന്ധങ്ങള്‍ തകരും, ചിലപ്പോള്‍ ഒരിക്കലും പരിഹരിക്കാനാകാത്ത വിധം. വളരെ ബാലിശമായ കാര്യങ്ങള്‍ക്ക് പോലും നമ്മള് കള്ളങ്ങള്‍ പറയാറുണ്ട്, സുഖമല്ലാതിരിന്നിട്ട് കൂടി സുഖമാണെന്ന് പറയും, ഇഷ്ടപ്പെടാത്തത് കണ്ടാലും ചിരിച്ചുകൊണ്ട് തൃപ്തിയാണെന്ന് കാണിക്കും. പക്ഷേ ദാമ്പത്യത്തില്‍ ആ ശീലങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്. അവിടെ സത്യസന്ധത പ്രധാനമാണ്. നമ്മള് യഥാര്‍ത്ഥത്തില്‍ ആരാണ്, എങ്ങനെയാണ് എന്നറിയാനുള്ള അവകാശം പങ്കാളിക്കുണ്ട്.

കള്ളം പറയുക മാത്രമല്ല, കഴമ്പില്ലാത്ത പ്രസ്താവനകള്‍, പകുതി സത്യം, കാര്യങ്ങള്‍ വളച്ചൊടിക്കല്‍, പെരുപ്പിച്ച് പറയല്‍, അല്ലെങ്കില്‍ നിസ്സാരവല്‍ക്കരിക്കല്‍, ചില കാര്യങ്ങളും വികാരങ്ങളും മറച്ചുവെക്കല്‍ ഇതെല്ലാം വിശ്വാസവഞ്ചനയുടെ ഭാഗം തന്നെയാണ്. പങ്കാളി അറിയേണ്ട കാര്യങ്ങള്‍ മനപ്പൂര്‍വ്വം മറ്ക്കപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്. നമ്മുടെ നെഗറ്റീവ് ചിന്തകളോ വികാരങ്ങളോ ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന ധാരണയിലാണ് പലപ്പോഴും ആളുകള്‍ ദാമ്പത്യത്തില്‍ ചില കാര്യങ്ങള്‍ മറയ്ക്കുന്നത്.
നുണകളുടെയും രഹസ്യങ്ങളുടെയും വില
നുണ പറയുന്ന മിക്കയാളുകളും സത്യസന്ധരാകുന്നതിന്റെ റിസ്കുകളെ ഭയക്കുന്നു. എന്നാല്‍ വിശ്വാസവഞ്ചനയുടെ റിസ്കുകളെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. എങ്ങനെയാണ് നുണകളും രഹസ്യങ്ങളും ദാമ്പത്യത്തെ ബാധിക്കുക എന്ന് നോക്കാം.
ശരിയായ അടുപ്പത്തിന് തടസ്സമാകും
വിശ്വാസവും ആധികാരികതയുമാണ് ഒരു ബന്ധത്തിന്റെ അടുപ്പം നിശ്ചയിക്കുന്നത്. പങ്കാളിക്ക് മുമ്പില്‍ പച്ചയായ മനുഷ്യനാകാന്‍ സാധിക്കുക എന്നത് ശാരീരികമായും വൈകാരികമായും പ്രസക്തമായ കാര്യമാണ്. അതിന് തയ്യാറാകാതെ വരുമ്പോള്‍ ബന്ധത്തിലെ അടുപ്പത്തിന് അവര്‍ തന്നെ തടസ്സമാകുകയാണ്.
നുണകള്‍ മറയ്ക്കാന്‍ വീണ്ടും നുണകള്‍
നുണകള്‍ ഒരിക്കല്‍ പറഞ്ഞാല്‍ അത് മറയ്ക്കാന്‍ നുണകള്‍ക്ക് മേല്‍ നുണകള്‍ പറയേണ്ടിവരും. പക്ഷേ, ഒരുനാള്‍ സത്യം പുറത്തുവന്നാല്‍ ആ സത്യം പറഞ്ഞിരുന്നെങ്കില്‍ ഉള്ളതിനേക്കാള്‍ വലിയ വില കൊടുക്കേണ്ടിവരും. എത്രകാലം ഒരു സത്യം മറച്ചുവെക്കുന്നോ അത് വെളിപ്പെടുത്തുന്നത് അത്രയും ദുഷ്കരമായിക്കൊണ്ടിരിക്കും. അതിനിടയില്‍ വീണ്ടും വീണ്ടും നുണകള്‍ പറയേണ്ടിവരും.
രഹസ്യങ്ങള്‍ മനസമാധാനം തകര്‍ക്കും
രഹസ്യങ്ങള്‍ ഒരിക്കലും നമുക്ക് സന്തോഷം തരില്ല, പ്രത്യേകിച്ച് ദാമ്പത്യത്തില്‍. മറിച്ച് കുറ്റബോധവും അസ്വസ്ഥതകളും ആണ് അത് നല്‍കുക. സത്യം പുറത്തുവരുമോ എന്ന ഭയത്താല്‍ പ്രിയ നിമിഷങ്ങള്‍ പോലും ആസ്വാദ്യകരമാകാതെ പോകും. ചില സാഹചര്യങ്ങളില്‍ പങ്കാളിയെ ഒഴിവാക്കാനുള്ള ശ്രമം നടത്തേണ്ടതായി വരും. ചിലപ്പോള്‍ അകല്‍ച്ചയ്ക്ക് വേണ്ടി പങ്കാളിയുമായി കലഹിച്ചെന്നും വരും.
സത്യസന്ധത കെട്ടുകഥയാകും
സത്യം മറച്ചുവെച്ച് പെരുമാറുമ്പോള്‍ സത്യസന്ധതയെന്നത് അവരെ സംബന്ധിച്ച് കെട്ടുകഥയായി മാറും. അങ്ങനെയുള്ളവര്‍ക്ക് ഉത്കണ്ഠയും കുറ്റബോധവും കൂടുതലായിരിക്കും. മറച്ചുവെക്കാന്‍ എത്ര ശ്രമിച്ചാലും നമ്മുടെ ശരീരവും പെരുമാറ്റവും തന്നെ പല സൂചനകളും നല്‍കും.
സ്വന്തം മൂല്യം ഇടിയും
കാലങ്ങളോളം കള്ളം പറയുകയും സത്യം മറച്ചുവെക്കുകയും ചെയ്യുമ്പോള്‍ ആത്മാഭിമാനം തന്നെ ഇല്ലാതാകും. സത്യം തുറന്നുപറഞ്ഞ് മാറ്റേണ്ടിയിരുന്ന സാധാരണ കുറ്റബോധം കാലങ്ങള്‍ കഴിയുമ്പോള്‍ നാണക്കേടും ആത്മാഭിമാനത്തിന് കളങ്കവുമായി തോന്നും.



Click it and Unblock the Notifications