Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
അറിയാന്‍ പറ്റില്ല, പക്ഷേ ജീവിതം തകര്‍ക്കും: നിങ്ങളുടേത് ടോക്സിക് റിലേഷന്‍ഷിപ്പ് ആണോ, ഇതാ സൂചനകള്‍
ആരോഗ്യകരമായ ബന്ധം ജീവിതം സന്തോഷപ്രദമാക്കും. അതേസമയം ഒരു ടോക്സിക് റിലേഷന്‍ഷിപ്പ് നിങ്ങളുടെ ജീവിതം തകര്‍ത്തുകളയും. ടോക്സിക് റിലേഷന്‍ഷിപ്പുകളുടെ പ്രകടമായ, വലിയ ലക്ഷണങ്ങള്‍ പലയിടങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അത്തരം ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പലപ്പോഴും വൈകും. എന്നാല്‍ ചെറിയ, ദിവസേനയുള്ള ചില സൂചനകളിലൂടെയും നിങ്ങളുടെ ബന്ധം ടോക്സിക് ആണോ എന്ന് കണ്ടെത്താന്‍ കഴിയും.

പിന്തുണ ലഭിക്കാതെ വരിക
നിങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യത്തില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കാറുണ്ടോ. ഉദ്യോഗകാര്യത്തിലാണെങ്കിലും നിങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റെന്തങ്കിലും ശീലങ്ങളിലാണെങ്കിലും, എന്തിന് നിങ്ങള്‍ ആഗ്രഹിക്കുന്ന എത്ര ചെറിയ കാര്യങ്ങളിലും വരെ ഒരു നല്ല പങ്കാളി അവര്‍ക്ക് കഴിയാവുന്ന പിന്തുണ നല്‍കും. അതില്‍ നിങ്ങളെ പിന്തിരിപ്പിക്കാനോ അതിലെ പ്രശ്നങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കാനോ അവര്‍ ശ്രമിക്കില്ല. ഒരുപക്ഷേ അവര്‍ക്കതില്‍ വിയോജിപ്പുണ്ടാകാം. എങ്കിലും നിങ്ങളുടെ താല്‍പ്പര്യം കണക്കിലെടുത്ത് അവര്‍ ഒപ്പം നില്ക്കും. എന്നാല്‍ നിങ്ങളുടെ ബന്ധം ടോക്സിക് ആണെങ്കില്‍ നിങ്ങള്‍ക്കതിന് കഴിയുമെന്ന് പങ്കാളി സമ്മതിച്ച് തരില്ല. അതില്‍ പ്രശ്നങ്ങള്‍ കണ്ടെത്തുകയും നിങ്ങളെ പിന്തിരിപ്പിക്കാന് ശ്രമിക്കുകയും നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നിലയില്‍ സംസാരിക്കുകയും ചെയ്യും.
എപ്പോഴും ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യേണ്ടിവരിക
ഒന്നിച്ചുള്ള ജീവിതത്തില്‍ പങ്കാളിക്കൊപ്പം കാര്യങ്ങള്‍ ചെയ്യുകയെന്ന് സന്തോഷം നല്കുന്ന കാര്യമാണ്. പാചകം, ക്ലീനിംഗ്, യാത്രകള്‍ എന്നിങ്ങനെ ചെറിയ, ചെറിയ കാര്യങ്ങള്‍ മുതല്‍ വലിയ ജോലികള്‍ വരെ പങ്കാളി ഒപ്പം ഉണ്ടെങ്കില്‍ അത് ആസ്വദിച്ച് ചെയ്യാനാകും. പക്ഷേ എപ്പോഴും കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടിവരുന്നത് അത്ര നല്ല സൂചനയല്ല. നിങ്ങളുടെ ബന്ധത്തിലെ പാകപ്പിഴയിലേയ്ക്കാണ് അത് വിരല്‍ചൂണ്ടുന്നത്.
ആത്മാഭിമാനം ഇല്ലാതാകുക
ഒരു ബന്ധമാകുമ്പോള്‍ ഞാന്‍ എന്ന വാക്കിനേക്കാള്‍ ഞങ്ങള്‍ എന്ന വാക്കാണ് കൂടുതല്‍ പ്രസക്തം. പക്ഷേ ഞാന്‍ എന്ന വാക്കിനെ ബലപ്പെടുത്തുന്നതാകണം ഞങ്ങള്‍, അല്ലാതെ ദുര്ബലപ്പെടുത്തുന്നതാകരുത്. ആത്മാഭിമാനം എന്ന വാക്ക് സ്വയം അഭിമാനിക്കലെന്നാണ്, പക്ഷേ അതില്‍ മറ്റുള്ളവര്‍ക്കും പങ്കുണ്ട്. ചുറ്റുമുള്ളവര്‍ നമുക്ക് വേണ്ട രീതിയിലുള്ള വിലയും സ്ഥാനവും നല്‍കുമ്പോഴാണ് നമുക്ക് സ്വയം സുരക്ഷിതത്വവും മതിപ്പും തോന്നുക. സ്വാഭിമാനത്തിലേയ്ക്കുള്ള ആദ്യപടിയാണത്. പക്ഷേ നിങ്ങള്‍ക്ക് യാതൊരു ബഹുമാനവും നല്‍കാത്ത, നിങ്ങളെ വില കുറച്ച് കാണുന്നവരാണ് നിങ്ങള്‍ക്ക് ചുറ്റുമുള്ളതെങ്കില്‍ അത് നിങ്ങളുടെ ആത്മാഭിമാനത്തെ ക്രമേണ ഇല്ലാതാക്കും. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് പങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ അത് ഒരു പ്രശ്നമായി അവര്‍ കരുതുന്നില്ലെങ്കില്‍ ആ ബന്ധത്തെ ഒരു ടോക്സിക് റിലേഷന്‍ഷിപ്പ് ആയി കരുതേണ്ടിയിരിക്കുന്നു.
നിങ്ങളുടെ പങ്കാളിയെ മുഴുവനായി മനസ്സിലാക്കാന്‍ കഴിയാതെ വരിക
ഒരു വ്യക്തിയെ പൂര്‍ണ്ണമായി, ആഴത്തില്‍ അവരുടെ എല്ലാ രഹസ്യങ്ങളുമടക്കം മനസ്സിലാക്കുകയെന്നത് എത്ര ആരോഗ്യകരമായ ബന്ധത്തിലും നടപ്പുള്ള കാര്യമല്ല. പക്ഷേ പങ്കാളിയുടെ മുന്‍ബന്ധങ്ങളും ജീവിതത്തിലെ പ്രധാനകാര്യങ്ങളും മറുവശത്തുള്ളയാളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ പങ്കാളിയുടെ സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഒക്കെ കേള്‍ക്കേണ്ടിവരുന്നത് ഒരു ടോക്സിക് റിലേഷന്റെ ലക്ഷണമാണ്. അത്തരം കാര്യങ്ങള്‍ തുറന്നുസംസാരിക്കാന്‍ അവര്‍ ഒരുക്കമല്ലെന്നാണ് അത് വ്യക്തമാക്കുന്നത്.
നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും പങ്കാളിയെ മനസ്സിലാക്കാന്‍ കഴിയാതെ വരിക
നേരത്തെ പറഞ്ഞത് പോലെ ഒരു വ്യക്തിയുടെ ഉള്ളിലുള്ള കാര്യങ്ങള്‍ അയാള്‍ക്ക് മാത്രമേ അറിയൂ. അയാള്‍ വിചാരിച്ചാലേ അത് മറ്റുള്ളവര്‍ അറിയൂ. നിങ്ങളോടൊപ്പമുള്ള വ്യക്തിയുടെ യഥാര്‍ത്ഥ സ്വഭാവം നിങ്ങളുടെ വീട്ടുകാര്‍ക്കും മനസ്സിലാക്കാന്‍ കഴിയാതെ വരുന്നത് ബന്ധത്തിന്റെ പൊരുത്തക്കേട് സൂചിപ്പിക്കുന്നു.
നിങ്ങളുടെ സ്വത്വത്തെ മറച്ചുവെക്കേണ്ടിവരിക
എപ്പോഴും മറ്റൊരാളായി പെരുമാറേണ്ടി വരികയെന്നത് പങ്കാളി നിങ്ങളിലെ യഥാര്‍ത്ഥ വ്യക്തിയെ അംഗീകരിക്കാതിരിക്കുന്നതിന്റെ ലക്ഷണമാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തിലുള്ള നിങ്ങളായി പെരുമാറിയാല്‍ പങ്കാളിക്ക് അത് ഇഷ്ടമാകില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ ആ ബന്ധം നിങ്ങള്‍ക്ക് ഗുണകരമാകില്ല.
നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് ഒരു വിലയും ഇല്ലാതെ വരിക
എല്ലാ കാര്യങ്ങളിലും ശരിയായ തീരുമാനം അവരുടേതായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അവര്‍ നിങ്ങളെ അങ്ങനെ വിശ്വസിപ്പിച്ചതാകാന് വഴിയുണ്ട്. അങ്ങനെ വരുമ്പോള്‍ അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാത്രം കാര്യങ്ങള്‍ നടക്കുന്ന സ്ഥിതി വരും. അതില്‍ ആദ്യമൊക്കെ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ തോന്നിയില്ലെങ്കിലും പിന്നീട് സങ്കടപ്പെടേണ്ടി വരും.



Click it and Unblock the Notifications
