Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ദാമ്പത്യവും പ്രണയവും ടോക്‌സിക് ആണോ? നിങ്ങളുടെ രാശി പറയും എത്രത്തോളമെന്ന്?
ദാമ്പത്യ ജീവിതത്തിലും പ്രണയത്തിലും അടിസ്ഥാനമായി വേണ്ട ചില കാര്യങ്ങളുണ്ട്. പരസ്പര വിശ്വാസവും സ്‌നേഹവും സ്വാതന്ത്ര്യവും എല്ലാം ഇതില്‍ വരുന്നതാണ്. പലപ്പോഴും ബന്ധങ്ങളിലും വ്യക്തിത്വങ്ങളിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഓരോ രാശിക്കാരിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതില്‍ തന്നെ ടോക്‌സിക് ആയ ബന്ധങ്ങളില്‍ പെടുന്നവര്‍ ധാരാളമാണ്. അത് ആരൊക്കെയെന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്.
പലപ്പോഴും ഒരു കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ പോലും ക്ഷമ കാണിക്കാതെ ബന്ധങ്ങളിലെ ടോക്‌സിസിറ്റിയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ചില രാശിക്കാരും ഉണ്ട്. 12 രാശിക്കാരിലും ഇഷ്ടവും ഇഷ്ടക്കേടും ഉണ്ടാവും. ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണ് വ്യത്യാസപ്പെടുന്നത്. 12 രാശിക്കാരിലും ഇത് എത്രത്തോളമാണ് എന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് പലപ്പോഴും ഇല്ലാതെ പോവുന്നതാണ് ക്ഷമയും നിയന്ത്രണവുമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും ബന്ധങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ക്ഷമയില്ലായ്മയും അതിന്റെ ഫലമായുണ്ടാവുന്ന പ്രശ്‌നങ്ങളും നിങ്ങളുടെ പ്രണയമായാലും ദാമ്പത്യമായാലും പ്രശ്‌നത്തിലാക്കുന്നു. പലപ്പോഴും പങ്കാളിയുടെ വികാരങ്ങളെ ഇവര്‍ മാനിക്കാതിരിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു.പരസ്പരമുള്ള സ്‌നേഹത്തിന് അവിടെ ഇടിവ് സംഭവിക്കുന്നു. കൂടാതെ ജീവിതം തന്നെ മാറിമറിയുന്നതിലേക്ക് കാര്യങ്ങളെത്തുന്നു.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ എപ്പോഴും ഏതൊരു ബന്ധത്തിലും അവകാശം സ്ഥാപിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നു. അത് മറ്റുള്ളവരില്‍ ആ ബന്ധം നല്‍കുന്ന അസൂയയുടെ ഫലമായി സംഭവിക്കുന്ന കാര്യങ്ങളായിരിക്കും. ഇത് പിന്നീട് കഠിനമായ സംഘര്‍ഷത്തിലേക്കും ബന്ധം തകരുന്നതിലേക്കും എത്തിക്കുന്നു. അധികാരവും അവകാശവുമാണ് ഇവരെ വെല്ലുവിളികളിലേക്കും ജീവിതത്തിലെ പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ദാമ്പത്യത്തിലും പ്രണയത്തിലും സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്.
മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ വളരെയധികം നര്‍മ്മബോധമുള്ളവരാണ്. എന്നാല്‍ ആ നര്‍മ്മം പലപ്പോഴും പങ്കാളിയെ വേദനിപ്പിക്കുന്ന തരത്തിലോ ദ്രോഹിക്കുന്ന തരത്തിലോ ആയിരിക്കും. അത് കൂടുതല്‍ പൊരുത്തക്കേടുകള്‍ ജീവിത്തതിലുണ്ടാക്കാം. അതിന്റെ ഫലമായി പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നു. പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിച്ച് തമാശ പറയുന്നതിന് ആയിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരിക്കുക. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളും ഉയര്‍ത്തുന്നു. ഇത് പ്രണയത്തെ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മിഥുനം രാശിക്കാരോട് ഇടപെടുന്നതിന്.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം സെന്‍സിറ്റീവ് ആയ ചിന്താഗതിക്കാരായിരിക്കും. അതിന്റെ ഫലമായി അമിത വൈകാരികതയും ഇവര്‍ക്കുണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും എന്നതാണ് സത്യം. അതിന്റെ ഫലമായി ബന്ധത്തില്‍ കൃത്രിമം കാണിക്കുന്നതിനും പലരും തയ്യാറാവും. ഇതെല്ലാം തന്നെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സെന്‍സിറ്റീവ് ആയ ചിന്താഗതിയായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് പ്രണയിക്കുന്നവര്‍ക്ക് ജീവിതം വരെ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ടാവുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ എപ്പോളും മറ്റുള്ളവരാല്‍ ആരാധിക്കുന്നതിനും അവരുടെ ശ്രദ്ധാകേന്ദ്രമാവുന്നതിനും ഇഷ്ടപ്പെടുന്നവരായിരിക്കും. ബന്ധത്തിലെ ഈ സ്വാര്‍ത്ഥത തന്നെയാണ് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ടോക്സിസിറ്റിയായി മാറുന്നതും. അതുകൊണ്ട് തന്നെ ഇവര്‍ പിന്നീട് ബുദ്ധിമുട്ടുന്നതിന് സാധ്യതയുണ്ട്. ഇവരുടെ ഈ സ്വാര്‍ത്ഥ സ്വഭാവം നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് ബുദ്ധിമുട്ടുണ്ടാക്കും. അത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളും ജീവിതത്തിലും പ്രതിസന്ധികളും പ്രണയമില്ലായ്മയ്ക്കും കൂടി തുടക്കം കുറിയ്ക്കുന്നു.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ ഏതൊരു ബന്ധത്തിലായാലും അത് പ്രണയമാണെങ്കിലും ദാമ്പത്യമെങ്കിലും ഒക്കെ പലപ്പോഴും അമിത വിമര്‍ശനം നടത്തുന്ന വ്യക്തിയായിരിക്കും. നിയന്ത്രിക്കാന്‍ പറ്റാത്ത ഈ സ്വഭാവം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അത് തന്നെയാണ് ഇവരുടെ ദാമ്പത്യവും പ്രണയവും അവസാനിക്കുന്നതിന് കാരണമാകുന്നതും. പലപ്പോഴും വിമര്‍ശനത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരാണെങ്കില്‍ അവര്‍ ജീവിതത്തില്‍ ആ ബന്ധത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇവരെ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്കും വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നതായിരിക്കും ഇവരുടെ ആവശ്യം. എന്നാല്‍ ചില അവസ്ഥകളില്‍ അതിന് സാധിക്കാതെ വരുന്നതിന്റെ ഫലമായി പലപ്പോഴും അവരുടെ ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. ഇതാണ് ഇവരുടെ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്. എപ്പോഴും വളരെയധികം ശ്രദ്ധയോടെ വേണം തുലാം രാശിക്കാര്‍ മു്‌ന്നോട്ട് പോവുന്നതിന്.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ വളരെയധികം അസൂയയുള്ളവരായിരിക്കും. മാത്രമല്ല ചെറിയ കാര്യത്തിന് പോലും വൈകാരികത ആയുധമാക്കുന്നവരും ആയിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരോട് പക വെച്ച് പുലര്‍ത്തുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം മികച്ച കാര്യമായാണ് കണക്കാക്കുന്നതും. അതുകൊണ്ട് തന്നെ ഇവരുടെ ദാമ്പത്യ ജീവിതം വളരെയധികം ദുരിതം വിതയ്ക്കുന്നതായിരിക്കും. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും നിങ്ങളുടെ ഈ സ്വഭാവം നിമിത്തം.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ വളരെയധികം പ്രതിബദ്ധതയോടെ മുന്നോട്ട് പോവുന്നവരായിരിക്കും. എന്നാല്‍ അടുത്ത നിമിഷം ഇവര്‍ എന്താണ് പ്രവര്‍ത്തിക്കുക എന്നത് അവ്യക്തമായ കാര്യമാണ്. .ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ മാത്രമേ ഇവര്‍ ഒരു ബന്ധത്തില്‍ വിജയിക്കുകയുള്ളൂ.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ എപ്പോഴും വൈകാരികത വളരെ കൂടുതലുള്ളവരായിരിക്കും. എന്നാല്‍ പലപ്പോഴും കരിയറില്‍ വിജയത്തിന് വേണ്ടി സത്യത്തെ മറച്ച് വെക്കുന്നവരായിരിക്കും ഇവര്‍. അത് പലപ്പോഴും ബന്ധത്തിലും പ്രതിഫലിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ ഏത് കാര്യത്തിലും മത്സരബുദ്ധിയോടെ പെരുമാറുന്ന വ്യക്തികളായിരിക്കും. അതുകൊണ്ട് തന്നെ ദാമ്പത്യത്തില്‍ പലപ്പോഴും ഇത് പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ബന്ധങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യം.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
മീനം രാശിക്കാര്‍ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുന്നു. ദാമ്പത്യത്തില്‍ ഇത് വെല്ലുവിളിയായി മാറുന്നു. പലപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധി. പങ്കാളിയെ ഇട്ടിട്ട് പോവുന്നതിനും ഇവര്‍ ഈ ഘട്ടം ഉപയോഗപ്പെടുത്തുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











