Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ദാമ്പത്യം കുളമാക്കും 7 കാര്യങ്ങള്‍: ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോവും, രണ്ടും രണ്ട് വഴിക്കാവു
ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും പ്രശ്നങ്ങള്‍ ഉള്ളവരുണ്ടോ? കാരണം ബന്ധങ്ങള്‍ എപ്പോഴും സങ്കീര്‍ണമാണ്. അത് സങ്കീര്‍ണമാക്കുന്നത് പലപ്പോഴും നിങ്ങളുടെ തന്നെ ചില ശീലങ്ങളാണ്. ഇത്തരം ശീലങ്ങള്‍ ആദ്യം ഇല്ലാതാക്കുക എന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ദാമ്പത്യ ജീവിതത്തില്‍ ചില കാര്യങ്ങള്‍ എപ്പോഴും പ്രതിസന്ധികള്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും ഉത്തരവാദിത്വം കൈകാര്യം ചെയ്യുക, കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക, വീട്ടുജോലികള്‍ ചെയ്യുന്നതിന്റെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നതാണ്.
ദമ്പതികള്‍ക്കിടയില്‍ സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ പോലും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ദമ്പതികള്‍ക്കിടയില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ....

പണം
പണത്തിന്റെ പേരില്‍ ദമ്പതികള്‍ക്കിടയില്‍ പല വഴക്കുകളും ഉണ്ടാവുന്നു. പ്രത്യേകിച്ച് ഒരാള്‍ മാത്രം ജോലിക്ക് പോവുന്ന കുടുംബമാണെങ്കില്‍ ഇവര്‍ക്കിടയില്‍ എന്ത് കൊണ്ടും പ്രശ്നങ്ങളുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്ക് വേണ്ടി മറ്റൊരാള ആശ്രയിച്ച് തുടങ്ങുമ്പോള്‍ മുതല്‍ പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇനി രണ്ട് പേരും ജോലിക്ക് പോവുന്ന കുടുംബമാണെങ്കില്‍ പലപ്പോഴും വീട്ടിലെ ചിലവുകള്‍ രണ്ട് പേരും കൂടി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്തിടത്തോളം അത് കൂടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
വീട്ടുജോലികള്‍
പലപ്പോഴും പണ്ടുള്ള അതേ പ്രവണ ഇന്നും തുടര്‍ന്ന് പോരുന്ന അവസ്ഥ പല കുടുംബങ്ങളിലും ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് വീട്ടു ജോലിയുടെ കാര്യത്തില്‍ അതെല്ലാം സ്ത്രീകളുടെ തലയില്‍ ആവുന്ന ഒരു പ്രവണതയുണ്ട്. എന്നാല്‍ ഇത് കുടുംബത്തില്‍ ഇന്നത്തെ കാലത്ത് പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വീട്ടുജോലികള്‍ രണ്ടു പേരും ഒരുപോലെ ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതിലുപരി നിങ്ങള്‍ക്ക് വളര്‍ന്ന് വരുന്ന തലമുറക്ക് ഒരു മാതൃക കൂടിയായിരിക്കും ഇക്കാര്യങ്ങള്‍.
അമിത പൊസസ്സീവ്നെസ്സ്
പലപ്പോഴും ബന്ധങ്ങളില്‍ പൊസസീവ് ആവുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ ഈ അമിത പൊസസീവ്നസ് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു എന്നതാണ് സത്യം. എപ്പോഴും പങ്കാളി തന്റെ കൂടെ ഇരിക്കണം, തന്നോട് മാത്രം സംസാരിക്കണം, തനിക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്യണം എ
ന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ കുടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ആര്‍ക്കായാലും അമിത പൊസസീവ്നസ് നല്ലതല്ല എന്നതാണ് സത്യം.
അടുപ്പം
സന്തോഷകരമായ ബന്ധങ്ങളുടെ കാര്യത്തില്‍, അടുപ്പം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. കാരണം പലപ്പോഴും അടുപ്പമില്ലായ്മ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ശാരീരിക ബന്ധത്തിന്റെ കാര്യത്തില്‍ ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും സംഭവിക്കുന്നു. പലപ്പോഴും ദമ്പതികള്‍ക്കിടയില്‍ അടുപ്പത്തെക്കുറിച്ച് വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഒരാള്‍ എല്ലായ്പ്പോഴും എല്ലാ കാര്യത്തിനും മുന്‍കൈ എടുക്കുകയും മറ്റൊരാള്‍ക്ക് താല്‍പ്പര്യമില്ലാത്ത അവസ്ഥയും നിങ്ങളിലുണ്ടെങ്കില്‍ അത് പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ബന്ധത്തെ പ്രതിസന്ധിയിലാക്കുന്നു.
കുട്ടികള്‍
കുട്ടികള്‍ നമ്മുടെ ഉത്തരവാദിത്വമാണ്. അതില്‍ നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കും സാധിക്കുന്നില്ല. എന്നാല്‍ പലപ്പോഴും അമ്മക്കാണ് എല്ലാ ഉത്തരവാദിത്വവും എന്ന ചിന്ത പല അച്ഛന്മാരിലും ഉണ്ടാവുന്നു. കുഞ്ഞിന്റെ സ്വഭാവത്തിലെ മാറ്റം പോലും പലപ്പോഴും അമ്മയുടെ കുറ്റമായി പറയുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് രണ്ട് പേരും ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത അവസരങ്ങളില്‍ പലപ്പോഴും പങ്കാളികളില്‍ ഒരാളുടെ ഉത്തരവാദിത്വമില്ലായ്മ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.
മുന്‍ഗണനകള്‍
നമ്മുടെയെല്ലാം മുന്‍ഗണനകള്‍ പലപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. വീട്ടുജോലിയുടെ കാര്യത്തിലായാലും കുട്ടികളുടെ കാര്യത്തിലായാലും ഓഫീസ് ജോലിയുടെ കാര്യത്തിലായാലും ഇത്തരം മുന്‍ഗണനകള്‍ മാറിക്കൊണ്ടിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. പ്രത്യേകിച്ച് ഈ അവസ്ഥയില്‍ എപ്പോഴും തളര്‍ന്നിരിക്കുന്ന പങ്കാളിക്ക് സ്വന്തം കാര്യത്തിന് പോലും സമയം തികയാതെ വരുന്നു. എന്തുകൊണ്ടാണ് തനിക്ക് ഇത് ചെയ്യാന്‍ സാധിക്കാത്തത് എന്ന ചിന്ത പലപ്പോഴും ഇവരിലുണ്ടാവുന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ബന്ധങ്ങളില്‍ സൃഷ്ടിക്കുന്നു.



Click it and Unblock the Notifications











