Latest Updates
-
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്!
ചെക്കന്റെ നക്ഷത്രം ഇതാണോ, കല്യാണം ഉടനേ നടത്താം; പൊന്ന് പോലെ നോക്കും പെണ്ണിനെ
വിവാഹം എന്നത് ജാതകപ്പൊരുത്തക്കേള് മനപ്പൊരുത്തത്തിന് പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്. എന്നാല്‍ ഇന്നും ജാതകവും പൊരുത്തവും നോക്കി വിവാഹം കഴിക്കുന്നവരും ധാരാളമുണ്ട്. പലപ്പോഴും പത്തില്‍ പത്ത് പൊരുത്തമെങ്കിലും മാനസിക ഐക്യമില്ലെങ്കില്‍ ആ ദാമ്പത്യം രണ്ടും രണ്ട് വഴിക്ക് തന്നെയാണ്. എന്നാല്‍ വേദജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ പലപ്പോഴും വിവാഹത്തിന് മുന്നോടിയായി പൊരുത്തവും ജാതകവും എല്ലാം നോക്കുന്നു. ജനനസമയത്ത് ഒരു വ്യക്തിയുടെ കുറിച്ചിട്ട നക്ഷത്രം ഏതാണോ അത് നോക്കിയാണ് പങ്കാളിയെ തിരഞ്ഞെടുക്കുന്നത്.
പുരുഷന്റെ കാര്യത്തില്‍ കണക്കിലെടുക്കുമ്പോള്‍ വിവാഹത്തിന് അനുകൂലമായ ചില പുരുഷ നക്ഷത്രക്കാരുണ്ട്. ഇവര്ക്കുണ്ടായിരിക്കുന്ന ചില ഗുണങ്ങള്‍ തന്നെയാണ് ഈ പുരുഷ നക്ഷത്രക്കാരെ അല്പം പ്രത്യേകതയുള്ളവരാക്കി മാറ്റുന്നതും. ഈ നക്ഷത്രത്തിലുള്ള പുരുഷന്മാരെ വിവാഹം കഴിച്ചാല്‍ ആ സ്ത്രീകളുടെ ജീവിതം സ്വര്‍ഗ്ഗമാണ് എന്നാണ് പറയുന്നത്. ഏതൊക്കെയാണ് അത്തരം നക്ഷത്രക്കാര്‍ എന്ന് നമുക്ക് നോക്കാം.

രോഹിണി
ചന്ദ്രന് ഭരിക്കുന്ന രോഹിണി നക്ഷത്രക്കാരായ പുരുഷന്മാര് സൗന്ദര്യവും ആകര്‍ഷണീയതയും ഉള്ളവരാണ് എന്നാണ് പറയുന്നത്. മാത്രമല്ല ഇവര്‍ വളരെയധികം വൈകാരികമായി ചിന്തിക്കുന്നവരും സ്നേഹമുള്ളവരും ആയിരിക്കും. ഈ പുരുഷന്മാര് എപ്പോഴും പങ്കാൡയോട് വളരെയധികം അര്‍പ്പണ ബോധത്തോടെ പെരുമാറുന്നു. മാത്രമല്ല കുടുംബമാണ് ഇവര്‍ക്കെല്ലാം. സ്നേഹനിര്‍ഭരമായ അന്തരീക്ഷം പങ്കാളിക്കായി ഒരുക്കാന്‍ ഇവര്‍ എന്തും ചെയ്യുന്നു.
മകയിരം
മകയിരം നക്ഷത്രത്തെ ഭരിക്കുന്നത് ചൊവ്വയാണ്. ഈ നക്ഷത്രത്തിലുള്ള പുരുഷന്മാര് സാഹസിക മനോഭാവമുള്ളവരായിിക്കും. ഇവര്‍ ആകര്‍ഷകത്വമുള്ളവരും ജിജ്ഞാസയോടെ ഏത് കാര്യത്തേയും സമീപിക്കുന്നവരും ആയിരിക്കും. വിവാഹത്തിന് ഇവരെ നയിക്കുന്നത് തന്നെ ഇവരുടെ പോസിറ്റീവ് സ്വഭാവങ്ങളാണ്. മികച്ച ആശയവിനിമയ കഴിവുകള്‍ ഇവര്‍ക്കുണ്ടാവും. മാത്രമല്ല പങ്കാളിയോട് സ്നേഹത്തോടെയും അനുകമ്പയോടേയും ഇവര്‍ പെരുമാറുകയും ചെയ്യുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാരായ പുരുഷന്മാരെ ഭരിക്കുന്നത് ശനിയാണ്. ഏറ്റവും ശുഭകരമായ നക്ഷത്രങ്ങളില്‍ ഒന്നാണ് പൂയ്യം. ഇവര്‍ കുടുംബത്തോട് വളരെയധികം ഉത്തരവാദിത്വവും സ്നേഹവും അച്ചടക്കവും ഉള്ളവരായിരിക്കും. കുടുംബത്തോടുള്ള പ്രതിബന്ധത തന്നെയാണ് ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നതും. ഉത്തരവാദിത്വ ബോധം വര്‍ദ്ധിക്കുകയും വിശ്വാസയോഗ്യവുമായിരിക്കും ഈ നക്ഷത്രക്കാര്‍. കുടുംബമാണ് ഇവര്‍ക്കെല്ലാം എന്നതാണ് സത്യം.
അനിഴം
അനിഴം നക്ഷത്രക്കാരെ ഭരിക്കുന്നത് ശനിയാണ്. സൗഹൃദം, വിശ്വസ്തത എന്നിവ ഇവരുടെ കൂടപ്പിറപ്പായിരിക്കും. കൂടാതെ വൈകാരികമായ പല കാര്യങ്ങളിലും ഇവര്‍ മികച്ച് നില്ക്കുന്നു. വിവാഹത്തോടെ ഇവരുടെ ജീവിതം ആകെ മൊത്തത്തില്‍ മാറുന്നു. പോസിറ്റീവ് മാറ്റങ്ങളില്‍ വിശ്വസ്തത തന്നെയാണ് ഇവര്‍ക്ക് മികവ് നല്‍കുന്നത്. പങ്കാളിക്ക് ആവശ്യമായ എല്ലാ പിന്തുണയും ഇവര്‍ നല്കുന്നു. കൂടാതെ ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. സൗന്ദര്യം ഇവര്‍ക്ക് മുതല്‍ക്കൂട്ടായിരിക്കും. ഏത് കാര്യത്തിനും മുന്‍പിന്‍ നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്ന സ്വഭാവം ഇവര്‍ക്കുണ്ട്. എങ്കിലും ആരേയും ആകര്‍ഷിക്കുന്നതിനും കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഒരിക്കലും ഇവരെ അവിശ്വസിക്കേണ്ടതായി വരുന്നില്ല. മാത്രമല്ല പങ്കാളിയോടുള്ള കരുതല്‍ അത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഊര്‍ജ്ജസ്വലതയോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിനും ഇവര്‍ക്ക് സാധിക്കും. ഇതൊക്കെയാണ് ഇവരുടെ ദാമ്പത്യം മികച്ച രീതിയില്‍ മു്ന്നോട്ട് പോവാന്‍ സഹായിക്കുന്നതും.
ചോതി
ചോതി നക്ഷത്രക്കാരെ ഭരിക്കുന്നത് രാഹുവാണ്. ഈ നക്ഷത്രത്തിന് സ്വാതന്ത്ര്യം, സ്വയം പര്യാപ്തത എന്നിവ ജന്മനാ ഉണ്ടായിരിക്കും. അത് മാത്രമല്ല ഏത് ബന്ധത്തിലും ആഴത്തിലുള്ള സ്നേഹം നിലനിര്‍ത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പങ്കാളിയുടെ സ്വാതന്ത്ര്യത്തേയും ഇടത്തേയും ഇവര്‍ ബഹുമാനിക്കുകയും ചെയ്യുന്നു. എല്ലാവരുമായും പൊരുത്തപ്പെടാന്‍ സാധിക്കുന്ന സ്വഭാവക്കാരാണ് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.



Click it and Unblock the Notifications
