Latest Updates
-
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദാമ്പത്യത്തില്‍ സ്വസ്ഥതക്കുറവുണ്ടാക്കുന്നത് ഭാര്യയോ ഭര്‍ത്താവോ? ഇന്ന് തന്നെ നിര്‍ത്തണം ഈ ശീലങ്ങള്‍
ഇന്നത്തെ കാലത്ത് സമാധാനത്തോടെയുള്ള ജീവിതം ആഗ്രഹിച്ചാലും അത് കിട്ടണം എന്നില്ല. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ദാമ്പത്യ ജീവിതത്തിലാണ് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. വ്യക്തിപരമായ മാറ്റങ്ങളും ഓരോ ബന്ധത്തിലേയും പ്രശ്നങ്ങളും എല്ലാം നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മനസമാധാനം കണ്ടെത്തുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. അത് നിങ്ങള്‍ എത്ര സന്തോഷത്തിലാണ് എന്നുണ്ടെങ്കില്‍ പോലും പലപ്പോഴും മനസമാധാനക്കേടുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഏത് ബന്ധത്തിനും ശാന്തതയും സമാധാനവും ആവശ്യമാണെന്ന് നമുക്കറിയാം.
എന്നാല്‍ ഇതിന് നമ്മള് തന്നെ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ മാറ്റങ്ങളും നമ്മുടെ തന്നെ സമാധാനത്തേയും സ്ന്തോഷത്തേയും ആണ് സൂചിപ്പിക്കുന്നത്. ഏത് ബന്ധത്തിനും ശാന്തത ആവശ്യമാണ്. പലപ്പോഴും സമാധാനത്തോടെ മുന്നോട്ട് പോവുന്നതിന് നമ്മള് ദാമ്പത്യ ബന്ധത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത
പലപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവരാണ് നിങ്ങളെങ്കില്‍ ആ ശീലം ഇന്ന് തന്നെ നിര്‍ത്തുന്നതാണ് നല്ലത്. കാരണം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരുടെ സ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ ആലോചിച്ച് നോക്കാവുന്നതാണ്. നിങ്ങളുടെ വികാരങ്ങളെ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോകാവുന്നതാണ്. ഇത് വഴി തല്‍ക്ഷണം കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കുന്നതിനും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് കുറക്കുന്നതിനും അത് വഴി ദാമ്പത്യത്തിലും നിങ്ങളുടെ കുടംബത്തിലും സന്തോഷം നിലനില്ക്കുന്നു.
ഈഗോ മാറ്റി വെക്കുക
പലപ്പോഴും ഈഗോ തന്നെയാണ് ജീവിതത്തെ കുട്ടിച്ചോറാക്കുന്നത്. അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിങ്ങളെ മാത്രമല്ല നിങ്ങളുടെ കുടുംബത്തെയാകെ ഈഗോ മാറ്റി മറിക്കുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം നേരെയാക്കാന്‍ ആദ്യം നിങ്ങളുടെ ഈഗോ മാറ്റി വെക്കാവുന്നതാണ്. അല്ലാത്ത പക്ഷം കൂടുംബത്തില്‍ സമാധാനവും സന്തോഷവും നഷ്ടപ്പെടുന്നു. ജീവിതം ആകെ മൊത്തത്തില്‍ മാറുന്ന അവസ്ഥയുണ്ടാവുന്നു.
പ്രേരണയെന്ന കുറ്റം
പലപ്പോഴും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ചെയ്യിക്കുന്നത് നിങ്ങള്‍ക്ക് സമാധാനക്കേടും അസന്തോഷവും നല്‍കുന്നതാണ്. പലപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ സ്ഥിരമായി ചെയ്യുന്നത് പോലെയല്ലാതെ പങ്കാളിയുടെ പ്രേരണയില്‍ ചെയ്യുന്നത് പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു. ഇത് നിര്‍ത്തുന്നതിന് എല്ലാവരും ശ്രദ്ധിക്കണം. പലപ്പോഴും സ്വന്തമായി ചിന്തിച്ച് എന്താണ് ചെയ്യേണ്ടത് എന്താണ് ചെയ്യാന്‍ പാടില്ലാത്തത് എന്ന് മനസ്സിലാക്കി മുന്നോട്ട് പോവണം. അല്ലെങ്കില്‍ അത് പങ്കാളികള്‍ക്കിടയില്‍ സമാധാനക്കേടുണ്ടാക്കുന്നു.
ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറുന്നത്
പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മറ്റൊരാള്‍ പെരുമാറണം എന്ന് കരുതുന്നത് ഒരു നല്ല കാര്യമേ അല്ല. കാരണം അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതാണെങ്കില്‍ പോലും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറണം എന്ന് ആഗ്രഹിക്കുന്നത് ഒരിക്കലും നല്ലതല്ല. നിങ്ങളുടേതായ സ്വന്തം ചിന്തയും ബുദ്ധിയും പ്രയോഗിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു.
മുന്‍കാലങ്ങളിലെ ബന്ധങ്ങള്‍, കാര്യങ്ങള്‍
നിങ്ങളുടെ മുന്‍ കാലങ്ങളിലെ ബന്ധങ്ങള്‍, ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ എന്നിവ ഓര്‍മ്മിപ്പിക്കുന്നത് പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. വാസ്തവത്തില്‍ ഇത് സമാധാനക്കേടും സ്വസ്ഥതക്കേടും ഉണ്ടാക്കുന്നു. അത് പഴയ പ്രണയമാണെങ്കിലും ഇഷ്ടപ്പെടാത്ത മറ്റെന്തെങ്കിലും കാര്യമാണെങ്കിലും ശ്രദ്ധിക്കണം. വായില്‍ തോന്നിയതെല്ലാം സംസാരിക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനവും മനസ്സിലാക്കണം.



Click it and Unblock the Notifications