Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
തിരുവാതിര വ്രതം നിര്‍ബന്ധം ഈ നളുകാരില്: നല്ലപാതിക്ക് ദാമ്പത്യത്തോടൊപ്പം നെടുമാംഗല്യവും ഐശ്വര്യവും
ധനു മാസത്തിലെ തിരുവാതിര വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. മഹാദേവന്റെ പിറന്നാളാണ് തിരുവാതിര ദിനം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ഭഗവതി ക്ഷേത്രങ്ങളില്‍ പ്രത്യേകം ചടങ്ങുകളും വഴിപാടുകളും നടത്തുന്നു. അത് മാത്രമല്ല സ്ത്രീകള്‍ ഈ ദിനത്തില്‍ ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനും സൗഖ്യത്തിനും വേണ്ടി പ്രത്യേകം വ്രതമെടുക്കുകയും ചെയ്യുന്നു. മകയിരവും തിരുവാതിരയും ചേര്‍ന്ന രാവിലാണ് തിരുവാതിര ആഘോഷിക്കുന്നത്. പാര്‍വ്വതി ദേവി മഹാദേവനെ ഭര്‍ത്താവായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവാതിര ദിനം ആഘോഷിക്കുന്നത് എന്നൊരു വിശ്വാസവും ഉണ്ട്.
തിരുവാതിര നാളില്‍ ചില പ്രത്യേക ജന്മ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകള്‍ നിര്‍ബന്ധമായും വ്രതാനുഷ്ഠാനം നടത്തേണ്ടതായുണ്ട്. വിവാഹ ജീവിതത്തിലെ തടസ്സങ്ങള്‍ അകറ്റുന്നതിനും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും നല്ല കുടുംബ ജീവിതത്തിനും വേണ്ടിയാണ് ഈ ദിനത്തില്‍ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. കൂടാതെ നല്ല പുരുഷനെ ഭര്‍ത്താവായി ലഭിക്കുന്നതിനും വ്രതം അനുഷ്ഠിക്കുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് ഈ വര്‍ഷം തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടത് എന്ന് നോക്കാം.

തിരുവാതിര
തിരുവാതിര നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ നിര്‍ബന്ധമായും ഈ വര്‍ഷം തിരുവാതിര വ്രതം അനുഷ്ഠിച്ചിരിക്കണം. കൂടാതെ പാര്‍വ്വതി സമേതനായി ഭഗവാന് വാണരുളുന്ന ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും എല്ലാ വിധത്തിലുള്ള വഴിപാടുകളും സമര്‍പ്പിക്കുകയും വേണം. ഈ ദിനം ക്ഷേത്ര ദര്‍ശനം നടത്തുന്നത് വളരെയധികം ശുഭകരമായി കണക്കാക്കുന്നു.
രോഹിണി
രോഹിണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ തിരുവാതിര ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്.കാണം ഇവര്‍ക്ക് ജീവിതത്തിലെ എല്ലാ തടസ്സങ്ങളും അകറ്റി ദീര്ഘമാംഗല്യത്തിന് ഭഗവാനും ഭഗവതിയും അനുഗ്രഹിക്കുന്നു. കൂടാതെ ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് വഴി ഭര്ത്താക്കന്മാര്ക്ക് സൗഭാഗ്യവും ആരോഗ്യവും നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ നിര്‍ബന്ധമായും ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കേണ്ടതാണ്. ഇവരുടെ ജീവിതത്തില്‍ നിലനിന്നിരുന്ന എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും അവസാനം കുറിയ്ക്കുകയും ദോഷങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നതിന് സാധിക്കുന്നു ഇത് വഴി. മാത്രമല്ല ഭര്‍ത്താവിന്റെ ക്ഷേമത്തിനും ദാമ്പത്യബന്ധം ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഈ ദിനത്തിലെ പ്രാര്‍ത്ഥന നല്ലതാണ്.
പൂയ്യം
പൂയ്യം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകളെങ്കില്‍ ഇവരും തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടതാണ്. ഇത് ശിവനേയും പാര്‍വ്വതിയേയും ഒരുപോലെ പ്രാര്‍ത്ഥിച്ച് ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. കൂടാതെ കുടുംബത്തിനും ഭര്‍ത്താവിനും ഐശ്വര്യവും ദീര്‍ഘായുസ്സും ഭഗവാന്റെ അനുഗ്രഹത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കുന്നു. ഈ ദിനത്തിലെ വ്രതാനുഷ്ഠാനങ്ങള്‍ ചിട്ടയോടെ പൂര്‍ത്തിയാക്കിയാല്‍ ഇവരുടെ ജീവിതം തന്നെ മാറി മറിയുന്നു.
രേവതി
രേവതി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആരോഗ്യം, വിജയം, ദീര്‍ഘായുസ്സ് എന്നിവയ്ക്കായി ഈ ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നത് നല്ലതാണ്. കൂടാതെ പാരമ്പര്യത്തിന്റെ ഭാഗമായി പ്രത്യേകം പൂജകളും പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്താവുന്നതാണ്. എല്ലാ തരത്തിലുള്ള തടസ്സങ്ങളും അകറ്റി കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് ഈ ദിനത്തില്‍ സാധിക്കുന്നു.
വ്രതമെടുക്കേണ്ട രീതി
തിരുവാതിര നാളില്‍ വ്രതമെടുക്കേണ്ട രീതി എങ്ങനെയെന്ന് നോക്കാം. അതിനായി മകയിരം നാളില്‍ തന്നെ ഉറക്കമൊഴിക്കണം. എന്നിട്ട് പാതിരാ പൂ ചൂടി വേണം തിരുവാതിരക്ക് തുടക്കം കുറിയ്ക്കുന്നതിന്. അത് കൂടാതെ ഉറക്കമൊഴിച്ച് അഷ്ടമംഗല്യത്തട്ടും എടുത്ത് അതില്‍ ദശപുഷ്പങ്ങളും ചൂടി വേണം നാലും കൂട്ടി മുറുക്കുന്നതിന്. അതിന് ശേഷം വേണം തിരുവാതിരക്കുളി കുളിക്കുന്നതിന്. തുടിച്ച് കുളിക്കുക എന്നാണ് ഇതിന് പറയുന്നത്. പിന്നീട് ദീപം കൊളുത്തി വിളക്ക് കൊളുത്തി ദശപുഷ്പം ചൂടി തിരുവാതിര കളിയ്ക്കുന്നു. വ്രതമെടുക്കുമ്പോള്‍ അരി ഭക്ഷണം കഴിക്കരുത്. മാത്രമല്ല ഇളനീരും പഴവും കഴിക്കുന്നതാണ് ഉത്തമം. ശിവക്ഷേത്രത്തില്‍ ദര്‍ശനം മുടക്കരുത്.



Click it and Unblock the Notifications
