Latest Updates
-
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും!
വിവാഹത്തിന് മുമ്പ് ഒന്നുകൂടി ചിന്തിക്കൂ; പങ്കാളിയുടെ ഈ ശീലങ്ങള്‍ നിങ്ങളുടെ ഭാവി തകര്‍ക്കും
വിവാഹം എന്നത് ജീവിതത്തില്‍ എടുക്കുന്ന ഏറ്റവും വലിയ തീരുമാനങ്ങളില്‍ ഒന്നാണ്. അതിനാല്‍ത്തന്നെ അത്തരമൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കേണ്ടത് പ്രധാനമാണ്. നമ്മള് ആരെയെങ്കിലും സ്നേഹിക്കുകയോ ആരെയെങ്കിലും ആകര്‍ഷിക്കുകയോ ചെയ്താല്‍, അതിന്റെ അടിസ്ഥാനത്തില്‍ മാത്രം അവരെ ജീവിത പങ്കാളിയാക്കേണ്ടതില്ല.
വിവാഹം കഴിക്കുന്നതിനുമുമ്പ് പരസ്പരം നന്നായി അറിയുന്നതും സ്വഭാവം മനസിലാക്കുകയും ചെയ്യുക. അത് ആണ്കുട്ടിയായാലും പെണ്‍കുട്ടിയായാലും, അവര്‍ വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയുടെ പെരുമാറ്റത്തില്‍ എത്രമാത്രം നല്ലതും ചീത്തയും ഉണ്ടെന്ന് ഇരുവരും മനസ്സിലാക്കുകയും അറിയുകയും വേണം.

അറേഞ്ച്ഡ് മാര്യേജിന്റെ കാര്യത്തില്‍, ആണും പെണ്ണും ചുരുങ്ങിയ കാലം കൊണ്ട് പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. മിക്ക കേസുകളിലും, കുറച്ച് സമയത്തേക്ക് ബന്ധം നന്നായി മുന്നോട്ട് പോകുന്നു, എന്നാല്‍ പിന്നീട് ബന്ധത്തില്‍ പ്രശ്നങ്ങള്‍ വളരാന്‍ തുടങ്ങുന്നു. ഇത് സംഭവിക്കുന്നത്, നിങ്ങള്‍ വിവാഹത്തിന് മുമ്പ് പങ്കാളിയെ ശരിയായി മനസിലാക്കാത്തതിനാലാണ്.
അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും പ്രണയ വിവാഹമായാലും പങ്കാളിയെ ശരിയായി മനസിലാക്കേണ്ടത് പ്രധാനമാണ്. വിവാഹം കഴിക്കുന്നതിന് മുമ്പ് പങ്കാളിയുടെ കുറച്ച് കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം വിവാഹത്തിന് ശേഷം നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. നിങ്ങളുടെ ഭാവി പങ്കാളിക്ക് ഇത്തരം ചില ശീലങ്ങളുണ്ടെങ്കില്‍ അവരെ വിവാഹം കഴിക്കണോ വേണ്ടയോ എന്ന് ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.
നുണ പറയുക
ആണ്കുട്ടിയായാലും പെണ്‍കുട്ടിയായാലും, പങ്കാളിക്ക് കള്ളം പറയുന്ന ശീലമുണ്ടെങ്കില്‍, ഈ ശീലം ഭാവിയില്‍ വലിയ പ്രശ്നമായി മാറും. ഈ ശീലം നിങ്ങളുടെ ബന്ധത്തില്‍ നിഷേധാത്മകതയുടെ അന്തരീക്ഷം സൃഷ്ടിക്കും. പങ്കാളിയുടെ ഇത്തരം ശീലം നിങ്ങള്‍ അറിഞ്ഞാല്‍, അതിനെക്കുറിച്ച് അവരോട് സംസാരിക്കുക.
കാരണം ഭാവിയില്‍ നിങ്ങള്‍ക്ക് അവരുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിഞ്ഞേക്കില്ല. അവരെ എപ്പോഴും സംശയമായിരിക്കും. ഒന്നോ രണ്ടോ തവണ വിശദീകരിച്ചതിനു ശേഷവും, നിങ്ങളുടെ പങ്കാളി തുടര്‍ച്ചയായി നുണ പറയുകയാണെങ്കില്‍ അവരില്‍ നിന്ന് അകലം പാലിക്കുക.

ഇഷ്ടങ്ങള്‍ അടിച്ചേല്പിക്കുക
ഓരോരരുത്തര്ത്തും അവരവരുടേതായ ശീലങ്ങളുണ്ടാകും. എന്നാല്‍ ഒരു ബന്ധത്തില്‍ പലപ്പോഴും ഇത്തരം ശീലങ്ങള്‍ വില്ലനാകാറുണ്ട്. ഒരാള്‍ തന്റെ പങ്കാളിയില്‍ തന്റെ ശീലങ്ങള്‍ അടിച്ചേല്പിക്കാന് ശ്രമിക്കുന്നുവെങ്കില്‍ അത് അല്പം പ്രശ്നമാണ്. ഭാവി പങ്കാളി നിങ്ങളുടെ വാക്കുകള്‍ക്ക് ഒരു പ്രാധാന്യവും നല്‍കുന്നില്ല, വിവാഹം കഴിക്കുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി ചിന്തിക്കുക. കാരണം അത്തരം അടിച്ചേല്പിക്കല് പിന്നീട് നിങ്ങളുടെ ജീവിതത്തില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നതായിരിക്കും.
മേല്‍ക്കോയ്മ
നിങ്ങളുടെ പങ്കാളി നിങ്ങളേക്കാള്‍ അല്‍പ്പം അധികം സമ്പന്നരാണെങ്കില്‍, അവര്‍ അത് നിങ്ങളെ കാണിക്കുന്നുവെങ്കില്‍, ഇത്തരം പെരുമാറ്റം ഭാവിയില്‍ നിങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കും. നിങ്ങളുടെ പങ്കാളിയെ ബോധ്യപ്പെടുത്തിയിട്ടും ഈ ശീലം ഉപേക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍, വിവാഹം കഴിക്കാനുള്ള തീരുമാനം നിങ്ങള്‍ പുനരാലോചിക്കേണ്ടതുണ്ട്.
അവഗണന
പലപ്പോഴും ആളുകള്‍ ജോലിയുടെ പേരില്‍ അവരുടെ പങ്കാളിയെ അവഗണിക്കുന്നു. ജോലി കാരണം, പങ്കാളിയോടൊപ്പം ആവശ്യത്തിന് സമയം ചെലവഴിക്കാനാകാതെ വരുന്നു. ദിവസവും ചിലപ്പോള്‍ പങ്കാളിയോട് സംസാരിക്കാനാകുന്നില്ല. അങ്ങനെ ചെയ്താലും അത് ഒരു ഔപചാരികതയായി മാത്രം തോന്നുന്നു.
ഇത്തരം സാഹചര്യം നിങ്ങള്‍ അഭിമുഖീകരിക്കുന്നുവെങ്കില്‍ നിങ്ങളുടെ തീരുമാനം നിങ്ങള്‍ ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്. കാരണം, നിങ്ങളുടെ പങ്കാളി ജോലിയില്‍ മുഴുകി, നിങ്ങള്‍ക്കായി സമയം കണ്ടെത്തുന്നില്ലെങ്കില്‍ അത് പിന്നീട് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും.
പിടിവാശി
നിങ്ങളുടെ പങ്കാളി എപ്പോഴും നിങ്ങളെ ഇടയ്ക്കിടെ തടസ്സപ്പെടുത്തുകയും നിങ്ങള്‍ പറയുന്ന എല്ലാ കാര്യങ്ങളോടും പ്രതികൂല പ്രതികരണങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുവെങ്കില്‍, അത് ഭാവിയില്‍ ഒരുപാട് പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. തങ്ങള്‍ പറയുന്ന കാര്യം മാത്രമാണ് ശരി എന്ന് ധരിക്കുകയും പങ്കാളിയുടെ വാക്കുകള്‍ക്ക് വില കൊടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അത് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും.

വിശ്വാസക്കുറവ്
പരിചരണവും നിരീക്ഷണവും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശീലം നിങ്ങളുടെ പങ്കാളിക്കുണ്ടെങ്കില്‍, വിവാഹം പോലെയുള്ള തീരുമാനങ്ങള്‍ ധൃതിപിടിച്ച എടുക്കരുത്. അത് സൂചിപ്പിക്കുന്നത് നിങ്ങളോടുള്ള വിശ്വാസക്കുറവാണ്. ഒരു ബന്ധത്തില്‍ ഏറ്റവും അടിസ്ഥാനമായി വേണ്ട കാര്യമാണ് വിശ്വാസം. അതില്ലെങ്കില്‍ ദാമ്പത്യമെന്നല്ല, ഏത് ബന്ധവും ശിഥിലമാകും. വിവാഹത്തിന് മുന്നേതന്നെ പങ്കാളിയോട് വിശ്വാസക്കുറവ് കാണിച്ചാല്‍, വിവാഹത്തിന് ശേഷം എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിക്കുക.
മറ്റ് സ്ത്രീകളുമായി ബന്ധം
മറ്റ് സ്ത്രീകളുമായി പങ്കാളി ശൃംഗരിക്കുന്നത് ഏതൊരു സ്ത്രീക്കും സഹിക്കാന്‍ പറ്റാത്തതാണ്. എപ്പോഴും അത് ഒഴിവാക്കുക. നിങ്ങളുമായി വിവാഹമുറപ്പിച്ച ശേഷവും അവര്‍ മറ്റ് സ്ത്രീകളുമായി ശൃംഗാരം നടത്തുന്നുവെങ്കില്‍ അത്തരം പുരുഷന്മാരില് നിന്ന് അകന്നുനില്ക്കുന്നതാണ് നല്ലത്.
സ്വന്തം കാര്യം മാത്രം ചിന്തിക്കുന്നു
ദാമ്പത്യം എന്നത് പരസ്പര സഹകരണവും വിട്ടുവീഴ്ചയും ചെയ്യേണ്ട ഒരു സ്ഥലമാണ്. രണ്ടുപേരും തുല്യരാകുന്നിടത്ത്, അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെക്കപ്പെടുന്നു. ഒരു പങ്കാളി തന്നെക്കുറിച്ച് മാത്രം ചിന്തിക്കുകയും മറ്റൊരാളുടെ വികാരങ്ങളും ആവശ്യങ്ങളും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, ആ ബന്ധത്തില്‍ സ്നേഹവും ബഹുമാനവും ഉണ്ടാകില്ല. അത്തരമൊരു ബന്ധം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നേക്കാം.



Click it and Unblock the Notifications
