Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ദാമ്പത്യത്തിലെ സന്തോഷവും സമാധാനവും നശിപ്പിക്കും ആ വാക്കുകള്‍
ദാമ്പത്യ ജീവിതം എന്നത് വളരെയധികം നല്ല രീതിയില്‍ കൊണ്ട് പോവേണ്ട ഒരു ബന്ധമാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഇത് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നില്ല എന്നത് പലരും അനുഭവിക്കുന്നതാണ്. പരസ്പര സ്നേഹവും, ബഹുമാനവും, വിശ്വാസവും നല്ല ആശയവിനിമയവും എല്ലാം ഒരു ബന്ധത്തിന്റെ അടിസ്ഥാനമാണ്. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവും. എങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.
പലപ്പോഴും മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പ്രശ്നത്തിലേക്ക് അടുക്കുമ്പോള്‍ അത് നിങ്ങളുടെ ബന്ധങ്ങളിലേക്ക് അകലം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ഒരു ബന്ധത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് മാറുന്നതിന് അധികം സമയമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ചില കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ബന്ധങ്ങളിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടി ഇനി പറയുന്ന സംസാരം ഒഴിവാക്കേണ്ടതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

എന്തിനിത്ര ഓവറാവുന്നു?
നിങ്ങളുടെ പങ്കാളി നിങ്ങളുടെ വികാരങ്ങളെ മാനിക്കാതെ ഇരിക്കുന്ന അവസ്ഥയാണെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്തിനാണ് ഓരോ കാര്യത്തിലും ഇത്രക്ക് ഓവറാവുന്നത് എന്ന ചോദ്യം ഒരിക്കലെങ്കിലും പങ്കാളിയോട് ചോദിച്ചിട്ടുള്ള വ്യക്തിയെങ്കില്‍ അത് പലപ്പോഴും ബന്ധത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. അതിന് പകരം ഇവരുടെ കാഴ്ചപ്പാടുകളും വികാരങ്ങളും മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക. കൃത്യമായ ആശയവിനിമയം നടത്തുക എന്നതാണ് ആദ്യത്തെ കാര്യം. ഇത് ബന്ധത്തെ കൂടുതല്‍ ശക്തമാക്കുന്നു.
നിസ്സംഗത വേണ്ട
പലപ്പോഴും അവര്‍ പറയുന്ന പല കാര്യങ്ങളിലും നിസ്സംഗതയോടെയുള്ള പ്രതികരണമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നതാണ്. നിങ്ങളുടെ പങ്കാളിക്ക് ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് ശ്രമിക്കണം. അത് മാത്രമല്ല നിങ്ങളുടെ എല്ലാ ആശങ്കകളും നിങ്ങള്‍ക്ക് അകറ്റുന്നതിനും ഇത് ശ്രദ്ധിക്കേണ്ടതാണ്.
'നിങ്ങള്‍ എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ?'
പലപ്പോഴും ഒരു വഴക്കിനിടയില്‍ പോലും ഈ ചോദ്യം പങ്കാളിയോട് ചോദിക്കരുത്. ഇത് നിങ്ങളുടെ പങ്കാളിയോടുള്ള കൃത്രിമമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. സ്നേഹത്തെക്കുറിച്ചുള്ള പരീക്ഷണകരമായ വാക്കുകള്‍ അല്പം ശ്രദ്ധിക്കണം. യഥാര്‍ത്ഥ സ്നേഹത്തിന് ഒരു തരത്തിലുള്ള പരീക്ഷണ വാക്കുകളുടേയും അകമ്പടി വേണ്ട എന്നതാണ് സത്യം.
എനിക്ക് മടുത്തു
പലപ്പോഴും ബന്ധം ഉപേക്ഷിക്കുന്നു എന്ന തരത്തിലുള്ള ഭീഷണികള്‍ വാക്കുകളില്‍ ഉണ്ടെങ്കില്‍ അത് ബന്ധത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. അത് നിങ്ങളെ കൂടുതല്‍ നിരാശയിലേക്ക് എത്തിക്കുന്നു. അത് മാത്രമല്ല വഴക്കിന്റെ കാര്യത്തില്‍ ഇത് കൂടുതല്‍ വെല്ലുവിളികളും ഉണ്ടാക്കുന്നു. ആവേശകരമായ സമയം ഇത്തരം വാക്കുകള്‍ പറയുന്നതിന് പകരം കാര്യങ്ങളെ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. മികച്ച രീതിയില്‍ മാത്രം ആശയവിനിമയം നടത്തുന്നതിന് ശ്രദ്ധിക്കണം.
നീ എന്നെ കേള്‍ക്കുന്നില്ല
നീ എന്നെ കേള്‍ക്കുന്നില്ല മനസ്സിലാക്കുന്നില്ല എന്ന ചിന്ത പലപ്പോഴും പലരിലും ഉണ്ടാവും. ഇത് വഴക്കിനിടയില്‍ പറയുമ്പോഴാണ് അത് കൂടുതല്‍ നിങ്ങളുടെ ബന്ധത്തെ തകര്‍ക്കുന്നത്. അതിന്റെ ഫലമായി പലപ്പോഴും ദാമ്പത്യത്തില്‍ അകല്‍ച്ചയും പ്രശ്നങ്ങളും വര്‍ദ്ധിക്കും. അത് മാത്രമല്ല കൃത്യമായ രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കാതെ വരുന്നതും നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് എല്ലാ സാഹചര്യങ്ങളും കുറ്റപ്പെടുത്താതെ കൃത്യമായി പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുക.
മുന്ബന്ധത്തിലായിരുന്നു സന്തോഷം
ഒരു കാരണവശാലും നിങ്ങള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത്. കാരണം പങ്കാളിയെ മുന്‍കാമുകനോ അല്ലെങ്കില്‍ കാമുകിയുമായോ താരതമ്യം ചെയ്യുന്നത് അല്പം ശ്രദ്ധിക്കണം. കാരണം അത് കൂടുതല്‍ വെല്ലുവിളികളും പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഇത് ദാമ്പത്യത്തിലെ പരസ്പര വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത്.



Click it and Unblock the Notifications
