Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ദാമ്പത്യം എത്ര വര്‍ഷം പിന്നിട്ടാലും ഭാര്യ ഇക്കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറയില്ല
ദാമ്പത്യ ജീവിതം എന്നത് പരസ്പര വിശ്വാസത്തിന്റേയും സ്നേഹത്തിന്റേയും അടിസ്ഥാനത്തില്‍ മുന്നോട്ട് പോവുന്ന ഒന്നാണ്. പലപ്പോഴും അതില്‍ കോട്ടം തട്ടുമ്പോഴാണ് രണ്ട് പേരും രണ്ട് വഴിക്കാവുന്നതാണ്. പങ്കാളികള്‍ക്കിടയില്‍ നിന്ന് പരസ്പര വിശ്വാസം എപ്പോള്‍ നഷ്ടപ്പെടുന്നോ അപ്പോള്‍ നിങ്ങളുടെ ജീവിതം പ്രശനത്തിലാവുന്നു. എന്നാല്‍ ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിവനും സമാധാനത്തിനും വേണ്ടി പല ഭാര്യമാരും തുറന്ന് പറയാത്ത ചില കാര്യങ്ങളുണ്ട്.
എത്രയൊക്കെ അടുപ്പമുണ്ടെന്ന് പറഞ്ഞാലും പലപ്പോഴും ചില കാര്യങ്ങളെങ്കിലും ഭാര്യമാര്‍ മറച്ച് വെയ്ക്കുന്നു. അത് ജീവിതത്തില്‍ പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കാം ഉണ്ടാക്കാതിരിക്കാം. എന്തൊക്കെയാണ് ദാമ്പത്യ ജീവിതത്തില്‍ ഭാര്യ ഒരിക്കലും ഭര്‍ത്താവിനോട് പറയാത്ത ചില കാര്യങ്ങളെന്ന് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നോക്കാം.

സ്വകാര്യ ഇഷ്ടങ്ങള്‍
പലപ്പോഴും ഭര്‍ത്താവിനോട് തുറന്ന് പറയാന്‍ മടിക്കുന്ന കാര്യങ്ങളില്‍ മുന്നില്‍ തന്നെയാണ് ഇത്. കാരണം വിവാഹത്തിന് മുന്‍പുള്ള ഇഷ്ടങ്ങളായിരിക്കില്ല പലര്‍ക്കും വിവാഹത്തിന് ശേഷം. ഇന്നത്തെ കാലത്ത് അതില്‍ അല്പം മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും തന്റെ ഇഷ്ടത്തെ മാറ്റി വെക്കുന്ന സ്ത്രീകള്‍ നിരവധിയാണ്. ഇത് മാത്രമല്ല വിവാഹത്തിന് മുന്‍പുണ്ടായിരുന്ന പ്രണയവും ഇതില്‍ പെടുന്നതാണ്. പങ്കാളിയോട് തുറന്ന് പറയാന്‍ മടിക്കുന്ന കാര്യങ്ങളില്‍ മുന്നില്‍ തന്നെയാണ് ഇക്കാര്യം. പലപ്പോഴും ഭര്‍ത്താവിന് അത് ബുദ്ധിമുട്ടുണ്ടാകുമോ എന്ന ചിന്തയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുമോ എന്നതുമാണ് ഇവരെ ഇത്തരം കാര്യങ്ങളില്‍ നിന്ന് വിലക്കുന്നത്.
ദാമ്പത്യബന്ധം
പലപ്പോഴും പുരുഷന്റെ ഇഷ്ടപ്രകാരം മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു കുടുംബമായിരിക്കും പലപ്പോഴും. എന്നാല്‍ സ്ത്രീകള്‍ക്ക് അവരുടേതായ താല്‍പ്പര്യം ഓരോ കാര്യത്തിലും ഉണ്ടായിരിക്കും. ഇത് തുറന്ന് പറയാന്‍ പലപ്പോഴും സ്ത്രീകള്‍ മടിക്കുന്നു. അത് പലപ്പോഴും കള്ളം പറയുന്നതിനും കള്ളത്തരം കാണിക്കുന്നതിലേക്കും എത്തുന്നു. വീട്ടുസാധനം വാങ്ങിക്കുന്ന കാര്യത്തിലാണെങ്കിലും ശാരീരിക ബന്ധത്തിന്റെ കാര്യത്തിലായാലും പല സ്ത്രീകളും പലപ്പോഴും പലതും കുടുംബത്തിന്റെ നന്മയെ കരുതി മറച്ച് വെയ്ക്കുന്നു.
അഭിപ്രായവ്യത്യാസങ്ങള്‍
കുടുംബത്തില്‍ പലപ്പോഴും പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഭര്‍ത്താവിനോട് തന്റെ അഭിപ്രായം തുറന്ന് പറയാന്‍ പലപ്പോഴും മടിക്കുന്ന ഭാര്യമാര്‍ ഇപ്പോഴും ഉണ്ട്. ഇത് പലപ്പോഴും ഭര്‍ത്താവിന് ഇഷ്ടക്കുറവുണ്ടാക്കുമോ എന്ന പേടിയില്‍ പുറത്ത് പറയാതിരിക്കുന്നവര്‍ നിരവധിയാണ്. അത് കൊണ്ട് തന്നെ ജീവിത കാലം മുഴുവന്‍ തന്റെ അഭിപ്രായമോ അല്ലെങ്കില്‍ അഭിപ്രായ വ്യത്യാസമോ ഉണ്ടാക്കാത മിണ്ടാതിരിക്കുന്നു.
ശാരീരികമായ പ്രശ്നങ്ങള്‍
പലപ്പോഴും ദാമ്പത്യ ജീവിതത്തിലുണ്ടാവുന്ന ശാരീരികമായ പ്രശ്നങ്ങളും പല സ്ത്രീകളും മറച്ച് വെയ്ക്കുന്നു. ഭര്‍ത്താവിന് തന്നോട് ഇഷ്ടക്കേടുണ്ടാവും എന്ന ധാരണയിലാണ് പല സ്ത്രീകളും ഇത് മറച്ച് വെയ്ക്കുന്നത്. അത് പലപ്പോഴും പിന്നീട് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇളക്കുന്ന തരത്തിലുള്ളതായി മാറാം. അതുകൊണ്ട് തന്നെ ഏത് കാര്യവും പറയേണ്ട സമയത്ത് തന്നെ തുറന്ന് പറയുന്നതിന് ശ്രദ്ധിക്കണം.
സമ്പാദ്യം
ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം സ്ത്രീകളും ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ ജോലിയില്‍ നിന്ന് മിച്ചം പിടിക്കുന്ന സമ്പാദ്യവും ഉണ്ടായിരിക്കും. എന്നാല്‍ അതിനെക്കുറിച്ച് പലപ്പോഴും പങ്കാളിയോട് പറയാന്‍ ഇവര്‍ തയ്യാറാവുന്നില്ല. എന്നാല്‍ ഏതെങ്കിലും മോശം സാഹചര്യത്തില്‍ കുടുംബത്തിന്റെ പ്രതിസന്ധികളെ മറികടക്കുന്നതിന് വേണ്ടി ഇവര്‍ ഇതുപയോഗിക്കുമ്പോള്‍ മാത്രമാണ് പലപ്പോഴും ഇവരുടെ സമ്പാദ്യത്തെക്കുറിച്ച് പങ്കാളി അറിയുന്നത്.
സമ്മതക്കുറവ്
പല കാര്യത്തിലും ഭര്‍ത്താവിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ പല ഭാര്യമാരും നേരിടുന്നുണ്ട്. ഇതില്‍ നല്ലൊരു ശതമാനം ആളുകളും അവരുടെ അഭിപ്രായം തുറന്ന് പറയുന്നവര്‍ തന്നെയാണ്. എന്നാല്‍ ചിലരെങ്കിലും തന്റെ സമ്മതക്കുറവിനെ അവഗണിക്കുകയും ഭര്‍ത്താവ് പറയുന്നതാണ് കാര്യമെന്ന് വിചാരിക്കുകയും ചെയ്യുന്നു. പലപ്പോഴും സ്വന്തം അഭിപ്രായം മൂടിവെയ്ക്കുന്നവര് ഇന്നത്തെ കാലത്തും ധാരാളം ഉണ്ട്.



Click it and Unblock the Notifications