Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ഭര്ത്താവറിയാന്: ഒരു കാരണവശാലും വഴക്കിടുമ്പോള്‍ ഇതൊന്നും പറയല്ലേ
കലഹങ്ങളില്ലാത്ത ദാമ്പത്യം ഒരിക്കലും നടക്കുന്ന ഒന്നല്ല. കാരണം ഏത് ബന്ധത്തിലും എത്രയൊക്കെ ശ്രദ്ധിച്ചാലും വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാവുന്നു. ബന്ധങ്ങള്‍ മുന്നോട്ട് പോവുന്നതിന്റെ അടിസ്ഥാനവും പലപ്പോഴും ചെറിയ ചെറിയ പിണക്കങ്ങളും തന്നെയാണ്. എന്നാല്‍ ചിലര്‍ വഴക്കിടുമ്പോള്‍ വായില്‍ തോന്നിയത് മുഴുവന്‍ വിളിച്ച് പറയുന്നു, എന്നാല്‍ ഒരിക്കലും അതൊരു നല്ല ശീലമല്ല എന്ന കാര്യം ആദ്യം മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും പറഞ്ഞ് പോയ കാര്യത്തെക്കുറിച്ച് ആലോചിച്ച് ഖേദം പ്രകടിപ്പിക്കുന്നവരും ധാരാളമുണ്ട്.
നിങ്ങള്‍ ഭാര്യാ ഭര്ത്താക്കന്മാര് ആയിരിക്കെ ഒരിക്കലും പറയാന്‍ പാടില്ലാത്തതും അല്ലെങ്കില്‍ ചെയ്യാന്‍ പാടില്ലാത്തതുമായ നിരവധി കാര്യങ്ങള്‍ ഉണ്ട്. ഇത് എത്ര വലിയ ശക്തമായ ബന്ധമാണെങ്കിലും തകര്‍ത്ത് കളയും എന്നതാണ് സത്യം. സന്തോഷകരമായ ദാമ്പത്യത്തിന് ഇടയിലും പലപ്പോഴും അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും നിരവധിയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് അറിയുന്നതിന് മുന്‍പ് ഈ അഭിപ്രായ വ്യത്യാസത്തിനിടയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

ഇതെല്ലാം നിന്റെ തെറ്റാണ്
പലപ്പോഴും നമ്മളില്‍ പലരും പലയാവര്‍ത്തി കേള്‍ക്കുന്നതാണ് ഇതെല്ലാം നിന്റെ തെറ്റാണ് എന്ന കാര്യം. വഴക്കുണ്ടാക്കുമ്പോള്‍ മുന്നില്‍ നില്ക്കുന്ന വ്യക്തിയെ മാനസികമായി തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമായിരിക്കും പലര്‍ക്കും മുന്നില്‍. എന്നാല്‍ ഇതിന് വേണ്ടി പറയുന്ന വാക്കുകള്‍ പരുഷമാവുമ്പോള് അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും വഴക്ക് ഒരിക്കലും പരിഹരിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. പരസ്പരം കുറ്റപ്പെടുത്തുന്നതിന് മുന്‍പ് ഒരുമിച്ചിരുന്ന് പ്രശ്നത്തിന്റെ ആഴവും കാരണവും കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കുക.
ഇതേ തെറ്റ് ആവര്‍ത്തിച്ചു
എപ്പോള്‍ വഴക്കുണ്ടാവുമ്പോഴും നിങ്ങള്‍ ഇത് ആ വര്‍ത്തിക്കുന്നുണ്ടോ? കഴിഞ്ഞ തവണയും നീ തന്നെയാണ് തെറ്റ് ചെയ്തത് എന്നൊരു വാക്ക് പങ്കാളിയില്‍ നിന്നുണ്ടാവുന്നത് അത്ര നല്ലതായല്ല കണക്കാക്കുന്നത്. കാരണം പണ്ടത്തെ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറയുന്നത് നിങ്ങളുടെ പ്രശ്നം ചെറുതാണെങ്കില്‍ അത് വലുതാവാന്‍ കാരണമാകുന്നു. എന്നാല്‍ തെറ്റുകള്‍ ക്ഷമിച്ചതാണെങ്കില് അഭിപ്രായവ്യത്യാസത്തില്‍ സംസാരിക്കുന്നതിന് ഇത്തരം വാചകങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
വിവാഹമോചനം അനിവാര്യം
പലരും വിവാഹത്തിന് ശേഷം അതിഭീകരമായി വഴക്കിടുമ്പോള്‍ പറയുന്ന കാര്യമാണ് വിവാഹമോചനം വേണം എന്നത്. എന്നാല്‍ ഇത് അപ്പോഴത്തെ ദേഷ്യത്തിന് പറയുന്ന ഒരു കാര്യമായി മാത്രം കണക്കാക്കിയാല്‍ മതി. എത്ര തവണ പറഞ്ഞാലും നമ്മള് പറഞ്ഞ കാര്യം മാത്രം തിരിച്ചെടുക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ചെയ്യുന്ന ഓരോ കാര്യവും പറയുന്ന വാക്കുകളും വളരെയധികം ശ്രദ്ധിക്കണം. ക്ഷമയോടെ എല്ലാ കാര്യവും ചെയ്യുകയും സംസാരിക്കുകയും വേണം.
വ്യക്തിപരമായ ആക്ഷേപങ്ങള്‍
വ്യക്തിപരമായ ആക്ഷേപങ്ങള്‍ ആണ് ഒരിക്കലും പൊറുക്കാന്‍ സാധിക്കാത്തത്. ഇത് നിങ്ങളില്‍ മുന്നോട്ടുള്ള ജീവിതത്തിന് കല്ലുകടിയായി മാറുന്നു. പറയാനുള്ള കാര്യങ്ങള്‍ പരസ്പരം പറയുക എന്നതാണ്. എന്നാല്‍ അതൊരിക്കലും മറ്റൊരു വ്യക്തിയെ ആക്ഷേപിച്ച് കൊണ്ടാവരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും മറ്റൊരു വ്യക്തിയുടെ ധൈര്യം, സ്നേഹം എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്നത് പ്രശ്നങ്ങള്‍ വഷളാക്കുന്നു.
സംസാരിക്കുന്നതിലെ വാശി
പരസ്പരം ബഹളമുണ്ടാക്കുന്ന സമയം ഒരാള്‍ സംസാരത്തില്‍ നിന്ന് പിന്മാറിയാലും ഇത്തരം പ്രശ്നങ്ങളുണ്ടാവുന്നു. കലഹം ശക്തമാവുമ്പോള്‍ ഇത്തരം പിന്മാറ്റങ്ങള് പലരും നടത്തുന്നു. എന്നാല്‍ ഉടന്‍ തന്നെ ഇപ്പോള്‍ സംസാരിക്കണം, അല്ലെങ്കില്‍ ഞാന്‍ പറയുന്നത് കേള്‍ക്കണം എന്ന് വാശിപിടിക്കുന്നത് അത്ര നല്ല ശീലമല്ല എന്നത് മനസ്സിലാക്കണം. അത് മാത്രമല്ല ഇത് ബന്ധങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. സംസാരിക്കുന്നത് വളരെയധികം ചിന്തിച്ച് വേണം.



Click it and Unblock the Notifications
